Friday, January 30, 2009

നേരിയ കുറവ്‌


മുംബൈ: ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് വിഭാഗത്തില്‍ ജനവരി കോണ്‍ട്രാക്ടുകളുടെ അവസാന ദിവസമായ വ്യാഴാഴ്ച ഓഹരിവിപണിയില്‍ നേരിയ കുറവ്. സെന്‍സെക്‌സ് 21.19 പോയിന്റ് കുറഞ്ഞ് 9236.28ല്‍ അവസാനിച്ചപ്പോള്‍ നിഫ്റ്റി 25.55 പോയിന്റ് താഴ്ന്ന് 2823.95ല്‍ ക്ലോസ്സ് ചെയ്തു. തുടക്കത്തില്‍ സെന്‍സെക്‌സ് 9379.68 വരെ ഉയര്‍ന്നിരുന്നു. ഇന്ധനവില കുറച്ചത് വിപണിക്ക് അനുകൂലമായെങ്കിലും പണപ്പെരുപ്പം തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും ഉയര്‍ന്നത് പ്രതികൂല ഘടകമായി. അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധിക്ക് ശമനമേകാന്‍ 82,500 കോടി ഡോളറിന്റെ പാക്കേജ് കൊണ്ടുവന്നത് വിപണിയെ തുണച്ചതുമില്ല.

ജെപി അസോസിയേറ്റ്‌സ്, മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ് തുടങ്ങിയവയ്ക്ക് വില കയറിയപ്പോള്‍ ഡിഎല്‍എഫ്, ഭാരതി എയര്‍ടെല്‍, വിപ്രോ, ഭെല്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍, എല്‍ ആന്‍ഡ് ടി, റാന്‍ബാക്‌സി, എസ്ബിഐ, സണ്‍ഫാര്‍മ തുടങ്ങിയവയ്ക്ക് വില കുറഞ്ഞു.....


No comments: