ശ്രീനഗര്‍: സൈന്യവുമായുണ്ടായ ഏറ്റമുട്ടലില്‍ തീവ്രവാദസംഘടനയായ അല്ബാദറിന്റെ കമാന്‍ഡര്‍ കൊല്ലപ്പെട്ടു. 18 മണിക്കൂര്‍ നീണ്ട സൈനിക നടപടികള്‍ക്കൊടുവിലാണ് അബു ഹംസയെ കൊന്നതെന്ന് സൈനിക വക്താവ് അറിയിച്ചു.
ശ്രീനഗറിനു സമീപം പട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ക്കു നേരെ ഒരു വീട്ടില്‍ നിന്നും വെടിവെപ്പ് നടത്തുകയായിരുന്നു. അബു ഹംസ ഒളിച്ചിരുന്ന വീടിന് സൈനിക നടപടിക്കിടെ സാരമായ കേടുപറ്റി.
ലഷ്കര്‍ ഇ ത്വയ്ബയില്‍ പ്രവര്‍ത്തിച്ചിരുന്ന അബു ഹംസ പിന്നീല് അല്ബാദറില് സജീവമാവുകയായിരുന്നു. മുംബൈയിലെ 26/11 ആക്രമണത്തിലും അബുഹംസ പങ്കെടുത്തിരുന്നതായി സൈന്യം അറിയിച്ചു.
No comments:
Post a Comment