ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാരും തുറമുഖ ട്രെസ്റ്റുമാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
കരാറിന് ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്ന സൂം ഡെവലപ്പേഴ്‌സിനെ കൂടി ഉള്‍പ്പെടുത്തി കരാര്‍ നടപടികള്‍ പുനരാരംഭിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാരും തുറമുഖ ട്രെസ്റ്റും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ലാന്‍ഡ്‌കോ കോണ്ടപ്പള്ളി ഗ്രൂപ്പിന് ടെന്‍ഡര്‍ നല്‍കിയ നടപടികളുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിക്കും.
No comments:
Post a Comment