മെല്‍ബണ്‍: അര്‍ജന്റീനയുടെ എട്ടാംസീഡ് താരം യുവന് മാര്ട്ടിന് ഡെല്‍പെട്രോയെ നിലംപരിശാക്കി രണ്ടാം സീഡും ലോക രണ്ടാം നമ്പറുമായ റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ സെമിയില്‍ കടന്നു (3-6, 0-6, 0-6). അമേരിക്കയുടെ ഏഴാം സീഡ് ആന്‍ഡി റോഡിക്കാണ് 14-ാം ഗ്രാന്‍ഡ്സ്ലാം ലക്ഷ്യമിടുന്ന സ്വിസ് താരത്തിന്റെ സെമി എതിരാളി. നിലവിലെ ചാമ്പ്യനും മൂന്നാം സീഡുമായ സെര്‍ബിയയുടെ മൂന്നാം സീഡ് നൊവാക് ദ്യോക്കോവിച്ചിനെയാണ് റോഡിക്ക് മറികടന്നത്. ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍ പിന്നില്‍ നിയല്ക്ക, നാലാം സെറ്റില്‍ ദ്യോക്കോവിച്ച് പിന്മാറുകയായിരുന്നു (6-7, 6-4, 6-2, 2-1).
വനിതകളില്‍ ഓസ്ട്രേലിയന്‍ പ്രതീക്ഷയായ എലേനാ ഡോക്കിച്ചിനെ വീഴ്ത്തി റഷ്യയുടെ മൂന്നാം സീഡ് ദിനാര സാഫിനയും (4-6, 6-4, 4-6) ഫ്രാന്‍സിന്റെ മരിയന്‍ ബര്‍ത്തോളിയെ കീഴടക്കി റഷ്യയുടെ വെര സ്വനരേവയും (3-6, 0-6) സെമിയിലെത്തി.....
No comments:
Post a Comment