Friday, January 30, 2009

കപ്പല്‍ കാണാതാവല്‍: മനുഷ്യജീവന് വിലയില്ലേയെന്ന് സുപ്രീം കോടതി


ന്യൂഡല്‍ഹി: ഇന്ത്യന്‍ കപ്പലുകള്‍ വിദേശതീരങ്ങളില്‍ കാണാതാവുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച സുപ്രീംകോടതി അതുസംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു.

കഴിഞ്ഞ സപ്തംബറില്‍ കോടതി നിര്‍ദേശിച്ചതനുസരിച്ച് കേന്ദ്രം സമര്‍പ്പിച്ച റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് കോടതി കുറ്റപ്പെടുത്തി. മനുഷ്യന്റെ ജീവന് സര്‍ക്കാര്‍ ഒരു വിലയും കല്പിക്കുന്നില്ലേ എന്ന് വിമര്‍ശിക്കുകയും ചെയ്തു. സൊമാലിയയില്‍ കടല്‍ക്കൊള്ളക്കാരുടെ പ്രശ്‌നം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, കപ്പല്‍ കാണാതാവുന്ന കേസിന് ഏറെ പ്രാധാന്യമുണ്ടെന്ന് ജസ്റ്റിസുമാരായ ആര്‍.വി. രവീന്ദ്രന്‍, അല്‍ത്തമീസ് കബീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

ജൂപ്പിറ്റര്‍ 6 എന്ന ടഗ് ഷിപ്പ് 2005 സപ്തംബറില്‍ ദക്ഷിണാഫ്രിക്കന്‍ കടല്‍ത്തീരത്ത് കാണാതായ കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.....


No comments: