തിരുവനന്തപുരം: 60 വയസ്സ് കഴിഞ്ഞ കര്‍ഷകര്‍ക്ക് പ്രതിമാസം 300 രൂപ പെന്‍ഷന്‍ നല്‍കുന്നത് ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച കിസാന്‍ അഭിമാന്‍ പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. ആദ്യ വര്‍ഷം പദ്ധതിപ്രകാരം 10,000 പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. 10 വര്‍ഷം കാര്‍ഷികവൃത്തി ചെയ്യുകയും കൃഷി മാത്രം ഉപജീവനമായി കഴിയുകയും ചെയ്യുന്ന കര്‍ഷകരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
മറ്റ് ക്ഷേമപദ്ധതികളുടെ പ്രയോജനം ലഭിക്കാത്ത കര്‍ഷകരുടെ പെണ്‍മക്കളുടെ വിവാഹത്തിന് 25,000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
പാല്‍,മുട്ട,മാംസം എന്നിവയുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും മില്‍മയുടെ പ്രവര്‍ത്തനം പുന:സംഘടിപ്പിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയമിച്ചു.....
No comments:
Post a Comment