ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ രേഖകളെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ പ്രാഥമികറിപ്പോര്‍ട്ട് രണ്ടുമൂന്നു ദിവസത്തിനകം പുറത്തുവിടുമെന്ന് പാകിസ്താന്‍ ആഭ്യന്തരമന്ത്രാലയ ഉപദേഷ്ടാവ് റഹ്മാന്‍ മാലിക് അറിയിച്ചു. അതേസമയം ഇന്ത്യ നല്‍കിയ തെളിവുകള്‍ക്ക് പാകിസ്താനുമായി ബന്ധമില്ലെന്നാണ് അന്വേഷണസംഘത്തിന്റെ അവകാശവാദമെന്ന് 'ഡോണ്‍ ന്യൂസ്' ചാനല്‍ റിപ്പോര്‍ട്ടുചെയ്തു.
മുംബൈ ഭീകരാക്രമണം ആസൂത്രണംചെയ്തത് പാകിസ്താനിലല്ലെന്ന് അവകാശപ്പെടുന്ന പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ജനവരി അഞ്ചിനുതന്നെ പൂര്‍ത്തിയായതായാണ് വിവരം. മൂന്നംഗ അന്വേഷണസംഘത്തിന്റെ പ്രാഥമികറിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ റഹ്മാന്‍ മാലിക് വിസമ്മതിച്ചു.....
No comments:
Post a Comment