വാഷിങ്ടണ്‍: ബരാക് ഒബാമ ഭരണകൂടത്തിന്റെ പാകിസ്താനിലേക്കും അഫ്ഗാനിസ്താനിലേക്കുമുള്ള പ്രത്യേക പ്രതിനിധിയായ റിച്ചാര്‍ഡ് ഹോള്‍ ബ്രൂക്കിന് കശ്മീര്‍ വിഷയം കൈകാര്യം ചെയ്യാനുള്ള ചുമതലയില്ലെന്ന് അമേരിക്ക വ്യക്തമാക്കി. കശ്മീര്‍ പ്രശ്‌നത്തില്‍ മൂന്നാം കക്ഷിയായി ഇടപെടാനുള്ള അമേരിക്കന്‍ പദ്ധതിയുടെ ഭാഗമായാണോ പ്രത്യേക പ്രതിനിധിയെ നിയമിച്ചതെന്ന ഇന്ത്യയുടെ ആശങ്ക യകറ്റുന്നതാണ് വിദേശകാര്യ വക്താവിന്റെ ഈ പ്രസ്താവന. അതേസമയം പാക്-അഫ്ഗാന്‍ അതിര്‍ത്തി മേഖല പ്രശ്‌നങ്ങളുടെ ഉറവിടമാണെന്ന് വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ അഭിപ്രായപ്പെട്ടു.
പാകിസ്താനുമായി സഹകരിച്ച് അഫ്ഗാനിസ്താനില്‍ സ്ഥിരത കൊണ്ടുവരികയും മേഖലയിലെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുകയുമാണ് ഹോള്‍ ബ്രൂക്കിന്റെ ദൗത്യമെന്ന് അമേരിക്കന്‍ വിദേശകാര്യ ആക്ടിങ് വക്താവ് റോബര്‍ട്ട് വുഡ് വ്യക്തമാക്കി.....
No comments:
Post a Comment