Wednesday, January 28, 2009

എണ്ണവില ഇന്ന് കുറച്ചേക്കും


ന്യുഡല്‍ഹി: അന്താരാഷ്ട്രവിപണിയിലെ ക്രൂഡ് ഓയില്‍ വിലയുടെ ഇടിവ് തുടരുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ ഇന്ധനവില ഇന്ന് പുനരവലോകനം ചെയ്യും. പെട്രോളിന് നാലു രൂപയ്ക്കടുത്തും ഡീസലിന് ഒരുരൂപയ്ക്കടുത്തും കുറവ് വരുത്തുമെന്നാണ് സൂചന.

പെട്രോളിയം മന്ത്രി മുരളി ദേവ്‌റയും വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയും ഇന്ന് നടക്കുന്ന സി.സി.പി.എ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യും.

നിലവില്‍ ഒരുലിറ്റര്‍ പെട്രോളിന് 9.86 രൂപയും ഡീസലിന് 3.84 രൂപയും എണ്ണകമ്പനികള്‍ക്ക് ലാഭമായി ലഭിക്കുന്നുണ്ട്. എന്നാല്‍ മണ്ണെണ്ണക്ക് ഒരു ലിറ്ററില്‍ 12.16 രൂപയും ഗ്യാസിന് 32.97 രൂപയും നഷ്ടവും നേരിടുന്നുണ്ട്.


No comments: