മെല്‍ബണ്‍: ഇന്ത്യയുടെ മഹേഷ് ഭൂപതി-സാനിയ മിര്‍സ സഖ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് സെമിയില്‍ കടന്നു. കാനഡയുടെ അലക്സാന്ദ്ര വോസ്നയിക്-ഡാനിയേല്‍ നെസ്റ്റര്‍ സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡികള്‍ ക്വാര്‍ട്ടറില്‍ തോല്പിച്ചത്.
സ്കോര്‍ 3-6,6-4,10-5. ഒരു മണിക്കൂര്‍ 15 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും ശക്തമായ തിരിച്ചുവരവാണ് ഇന്ത്യന്‍ ജോഡികള്‍ നടത്തിയത്. വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ സെറീന വില്യംസും സെമിഫൈനലില്‍ പ്രവേശിച്ചു.
No comments:
Post a Comment