സ്‌ലംഡോഗ് മില്യണയര്‍ ലോകശ്രദ്ധ നേടി മുന്നേറുമ്പോള്‍ സിനിമയുടെ പേര് മൂലം വെട്ടിലായിരിക്കുകയാണ് നിര്‍മാതാക്കളും സംവിധായകനും. ഈ കേസില്‍ സംവിധായകന്‍ ഡാനി ബോയ്‌ലിന് മുംബൈ അന്ധേരിയിലെ കോടതി നോട്ടീസ് അയച്ചു. അന്ധേരിയിലെ നിക്കോളസ് അല്‍മിഡ ഫയല്‍ ചെയ്ത പൊതുതാത്പര്യഹര്‍ജിയിലാണ് കോടതിയുടെ ഈ നടപടി.
''ഇന്ത്യക്കാര്‍ മുഴുവന്‍ ചേരിയില്‍ കഴിയുന്നവരും നായ്ക്കളുമാണെന്ന ധാരണയാണ് സിനിമയുടെ പേര് പുറംലോകത്തിന് നല്‍കുന്നത്. അതുകൊണ്ടാണ്ആ പേര് പിന്‍വലിക്കാന്‍ നിര്‍ബന്ധം ചെലുത്തുന്നത്''-ഹര്‍ജിക്കാരന്‍ ആരോപിച്ചു.
No comments:
Post a Comment