ന്യൂഡല്‍ഹി: മാരുതി സുസുക്കി ഇന്ത്യ പുതുതായി വിപണിയിലിറക്കിയ എ സ്റ്റാര്‍ ഉള്‍പ്പെടെയുള്ള കാറുകളുടെ വില ഉയര്‍ത്തി. എന്നാല്‍ മാരുതി-800, ആള്‍ട്ടോ, വാഗണ്‍-ആര്‍, സെന്‍ എസ്റ്റിലോ, വേഴ്‌സ, ഗ്രാന്റ് വിറ്റാര, ഓംനി, ജിപ്‌സി എന്നിവയുടെ വില വര്‍ദ്ധിപ്പിച്ചിട്ടില്ല.
നവംബറില്‍ അവതരിപ്പിച്ച എ സ്റ്റാറിന്റെ പ്രാരംഭ വില പിന്‍വലിച്ച കമ്പനി വില 10,000 രൂപ ഉയര്‍ത്തി. സ്വിഫ്റ്റിന്റെ വില 5000-നും 6000-നുമിടയില്‍ വര്‍ധിക്കുമ്പോള്‍ ഡിസയറിന് 7000 രൂപ കൂടും. എസ്ണ4ന് 9000 രൂപയാണ് വര്‍ധിക്കുന്നത്.
അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയും വിദേശ നാണ്യത്തിന്റെ വിനിമയ മൂല്യത്തിലുണ്ടായ വ്യതിയാനവുമാണ് കാര്‍ വില ഉയര്‍ത്താന്‍ കാരണമെന്ന് കമ്പനി വിശദീകരിച്ചു.
No comments:
Post a Comment