Friday, January 30, 2009

കേരളാ ക്രിക്കറ്റിന് നഷ്ടം നാലരക്കോടി


ആദായനികുതി ഇളവ്: കെ.സി.എ. അപ്പീല്‍ സമര്‍പ്പിക്കാന്‍ വൈകി

കോഴിക്കോട്: അഴിമതിയും സാമ്പത്തിക ക്രമക്കേടിനും പിന്നാലെ ഭരണപരാജയത്തിന്റെ പേരിലും കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേതൃത്വം പ്രതിക്കൂട്ടിലേക്ക്. ന്യായമായും ലഭിക്കേണ്ട ആദായ നികുതി ഇളവിന് യഥാസമയം അപേക്ഷിക്കാതിരുന്ന കെ.സി.എ. നഷ്ടപ്പെടുത്തിയത് നാലരക്കോടിയിലേറെ രൂപ. മുന്‍കാല പ്രാബല്യത്തോടെ ആദായ നികുതി ഇളവ് കിട്ടുന്നതിന് ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിനുമുമ്പാകെ സമര്‍പ്പിച്ചിരുന്ന ഹര്‍ജി തള്ളിയതോടെയാണിത്. 30 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കണമെന്നിരിക്കെ, 445 ദിവസത്തിനുശേഷം രംഗത്തെത്തിയ കെ.സി.എ.യുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്തുകൊണ്ടാണ് അപ്പീല്‍ നിരസിക്കപ്പെട്ടത്.....


No comments: