തിരുവനന്തപുരം: എസ്.എന്‍.സി ലാവ്ലിന് കേസില്‍ പിണറായി വിജയന് പ്രതിചേര്ക്കപ്പെട്ടതിനെക്കുറിച്ച് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ഇന്നും തന്റെ നിലപാട് വ്യക്തമാക്കിയില്ല.
'ഭരണഘടനയ്ക്ക് വിധേയമായി ഭരണം നടത്തുന്നതിന് ചുമതലപ്പെട്ടിരിക്കുന്ന മുഖ്യമന്ത്രി എന്ന നിലയില്‍ ആ ഉത്തരവാദിത്വത്തില്‍ നിന്നുകൊണ്ട് പറയേണ്ട കാര്യങ്ങളാണ് പറയുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളാണ് നിറവേറ്റുന്നത്'മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ലാവ്ലിന് സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി വി.എസ് പറഞ്ഞു.
സി.ബി.ഐ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് കരുതുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു എന്നാണ് വി.എസ് മറുപടി പറഞ്ഞത്.....
No comments:
Post a Comment