Wednesday, January 28, 2009

ഗാസയില്‍ വീണ്ടും സംഘര്‍ഷം: രണ്ടുപേര്‍ മരിച്ചു


(+00121666+)ഗാസ: വെടിനിര്‍ത്തല്‍ പ്രഖ്യാപനങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് ഗാസാ അതിര്‍ത്തിയില്‍ ചൊവ്വാഴ്ചയുണ്ടായ അക്രമസംഭവങ്ങളില്‍ ഇസ്രായേലി സൈനികനും പലസ്തീന്‍പൗരനും കൊല്ലപ്പെട്ടു.

ഗാസാ അതിര്‍ത്തിയില്‍ പരിശോധന നടത്തുകയായിരുന്ന ഇസ്രായേലി സേനയ്ക്കു നേരെയുണ്ടായ ഷെല്ലാക്രമണത്തിലാണ് സൈനികന്‍ മരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. മണിക്കൂറുകള്‍ക്കകം ഇസ്രായേല്‍സേന നടത്തിയ വെടിവെപ്പിലാണ് അന്‍വര്‍ അല്‍ ഡ്രെയിം (24) എന്ന പലസ്തീന്‍കാരന്‍ മരിച്ചത്.

ഇസ്രായേല്‍ സേനയും ഹമാസുംതമ്മില്‍ പലതവണ വെടിവെപ്പു നടത്തിയതായി ഗാസ അതിര്‍ത്തിയോടു ചേര്‍ന്ന കിസ്സുഫിലെ നാട്ടുകാര്‍ പറഞ്ഞു. ഇവിടെ ഇസ്രായേല്‍ ഹെലികോപ്ടറുകള്‍ നിരീക്ഷണം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.....


No comments: