തിരുവനന്തപുരം: ജലവിഭവ വകുപ്പ് അടുത്ത സാമ്പത്തികവര്‍ഷം ജലനിധി പദ്ധതിയിലൂടെ 1200 കോടി രൂപയുടെ പുതിയ ശുദ്ധജല വിതരണ പദ്ധതികള്‍ നടപ്പാക്കും. നിലവില്‍ കേരള വാട്ടര്‍ അതോറിട്ടിയുടെ ശുദ്ധജല വിതരണമില്ലാത്ത ഗ്രാമങ്ങളിലാണ് പുതിയ പദ്ധതി നടപ്പാക്കുക. ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി വരുന്ന മെയില്‍ത്തന്നെ 400 ഗ്രാമപ്പഞ്ചായത്തുകളില്‍ തുടക്കംകുറിക്കും. പദ്ധതിയിലൂടെ പൊതുടാപ്പുകള്‍ തിരിച്ചുവരും.
നിലവില്‍ ജലനിധി നടപ്പാക്കുന്ന ശുദ്ധജലവിതരണ പദ്ധതികളിലെ ഗുണഭോക്തൃവിഹിതത്തില്‍ ഗണ്യമായ കുറവുവരുത്തിയായിരിക്കും പുതിയ പദ്ധതി നടപ്പാക്കുക. നിലവിലുള്ള പദ്ധതികളിലെ ഗുണഭോക്തൃവിഹിതം 15 ശതമാനമാണ്. ഇത് പുതിയ പദ്ധതിയില്‍ 10 ശതമാനമായി കുറയ്ക്കാനും പട്ടികജാതി - പട്ടികവര്‍ഗ്ഗക്കാര്‍, മത്സ്യബന്ധന തൊഴിലാളികള്‍, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ എന്നിവരുടെ നിലവിലുള്ള ഗുണഭോക്തൃവിഹിതം പകുതിയായി കുറയ്ക്കാനുമാണ് സര്‍ക്കാരിന്റെ തീരുമാനം.....
No comments:
Post a Comment