Saturday, January 31, 2009

സിജിടിഎംഎസ്ഇ ഗാരന്റി പരിധി ഒരു കോടിയാക്കി


കൊച്ചി: സൂക്ഷ്മ-ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പയ്ക്ക് ഈടു നില്‍ക്കുന്ന ക്രെഡിറ്റ് ഗാരന്റി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സേ്മാള്‍ എന്റര്‍പ്രൈസസ് (സിജിടിഎംഎസ്ഇ) വായ്പാപരിധി ഉയര്‍ത്തി. ഇതോടെ ഒരു കോടി രൂപ വരെയുള്ള വായ്പയ്ക്ക് സിജിടിഎംഎസ്ഇ ഈട് നില്‍ക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ.എസ്. വിനോദ് അറിയിച്ചു. നേരത്തെ 50 ലക്ഷം രൂപയായിരുന്നു വായ്പാ പരിധി. 50 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 75 ശതമാനം തുകയ്ക്കുള്ള ഗാരന്റി ലഭിക്കും. സ്ത്രീ സംരംഭങ്ങള്‍ക്ക് ഇത് 80 ശതമാനമാണ്. 50 ലക്ഷത്തിനു മുകളില്‍ ഒരു കോടി രൂപ വരെ 50 ശതമാനമാണ് കവറേജ്. അഞ്ചുലക്ഷം രൂപ വരെയുള്ള സൂക്ഷ്മ-ചെറുകിട വ്യവസായ വായ്പയുടെ ഗാരന്റി പരിധി 85 ശതമാനമായി ഉയര്‍ത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.....


No comments: