ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പ് ഏപ്രില്‍ എട്ടു മുതല്‍ മെയ് 15 വരെ വിവിധ ഘട്ടങ്ങളിലായി നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് അംഗം കൂടിയായ എസ്.വൈ ഖുറേഷി ലണ്ടനില്‍ ഒരു ചടങ്ങിലാണ് തീയതി സംബന്ധിച്ച സൂചന നല്‍കിയത്.
ലണ്ടനില്‍ ഇന്ത്യ ഹൗസില്‍ കാശ്മീര്‍ തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളെക്കുറിച്ച് പറഞ്ഞത്. എന്നാല്‍ വോട്ടെടുപ്പ് തീയതി സംബന്ധിച്ച് സംബന്ധിച്ച് അന്തിമ തീരുമാനം പിന്നീടുണ്ടാകുമെന്ന് ഖുറേഷി വ്യക്തമാക്കി.
No comments:
Post a Comment