ലണ്ടന്‍: ബ്രിട്ടനില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയുടെ മൃതദേഹം കനാലില്‍ നിന്നും കണ്ടെടുത്തു. ജനവരി ആറിന് സ്‌കൂളിലേക്ക് പോയ ജോനാഥന്‍ മാര്‍ക്കസിന്റെ മൃതദേഹമാണ് റീഡിങ് നഗരത്തന്റെ തെക്ക് കിഴക്കുള്ള കെന്നറ്റ് അവോണ്‍ കനാലില്‍ നിന്ന് പുറത്തെടുത്തത്.
15 കാരനായ ജോനാഥനെ സ്‌കൂളിലേക്കുള്ള യാത്രാമധ്യേയാണ് കാണാതായത്. ഗോണ്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു 15 കാരനായ ജോനാഥന്‍. ബന്ധുക്കളും സുഹൃത്തുക്കളും പോലീസും രണ്ടാഴ്ചയായി ജോനാഥനെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു.
No comments:
Post a Comment