ന്യൂഡല്‍ഹി: ഹൃദയശസ്ത്രക്രിയയ്ക്കുശേഷം ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എയിംസ്) കഴിയുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചൊവ്വാഴ്ച അദ്ദേഹം ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പ്രഭാതഭക്ഷണം കഴിച്ചു.
ശനിയാഴ്ചത്തെ ശസ്ത്രക്രിയയ്ക്കുശേഷം ആദ്യം പ്രധാനമന്ത്രിക്ക് ദ്രവരൂപത്തിലെ ഭക്ഷണംമാത്രമാണ് കൊടുത്തിരുന്നത്. ഇപ്പോള്‍ സാധാരണ ആഹാരം കഴിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുടുംബങ്ങള്‍ക്കു മാത്രമേ ഇപ്പോഴും പ്രധാനമന്ത്രിയെ കാണാന്‍ അനുവാദമുള്ളൂ. അദ്ദേഹം കുടുംബാംഗങ്ങളോട് സംസാരിക്കുന്നുമുണ്ട്.
76-കാരനായ പ്രധാനമന്ത്രി കഴിയുന്ന മുറിയിലെ ഐ.സി.യു. സജ്ജീകരണങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ആര്‍.....
No comments:
Post a Comment