Friday, January 30, 2009

ഭ്രമണപഥത്തിലേക്ക് മനുഷ്യന്‍; ഐ.എസ്.ആര്‍.ഒ.യുടെ പുതിയ ദൗത്യം


കൊല്ലം: ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് രണ്ടുപേരെ ആറുവര്‍ഷത്തിനകം അയയ്ക്കാനുള്ള പദ്ധതി ഐ.എസ്.ആര്‍.ഒ. തയ്യാറാക്കിയതായി വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ. കെ.രാധാകൃഷ്ണന്‍ വെളിപ്പെടുത്തി.

കേരള ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ കൊല്ലത്തെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.

12,400 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഐ.എസ്.ആര്‍.ഒ.യുടെ തിരുവനന്തപുരം യൂണിറ്റിലായിരിക്കും പുതിയ പദ്ധതിയുടെ ചുമതലകളേറെയും നിര്‍വഹിക്കുക. പദ്ധതി കേന്ദ്ര ഗവണ്മെന്റിന് മുമ്പാകെ സമര്‍പ്പിച്ചുകഴിഞ്ഞു. മന്ത്രിസഭാതീരുമാനം പ്രതീക്ഷിക്കുകയാണ്- ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു.

2015-ല്‍ പദ്ധതി സാക്ഷാത്കരിക്കണം. രണ്ടുപേരെ ഏഴുദിവസത്തേക്കാണ് ഭ്രമണപഥത്തില്‍ അയയ്ക്കുന്നത്.....


No comments: