മുംബൈ: ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് വിഭാഗത്തില്‍ ജനവരി കോണ്‍ട്രാക്ടുകള്‍ വ്യാഴാഴ്ച അവസാനിക്കാനിരിക്കെ സെന്‍സെക്‌സ് 9250 ഭേദിച്ചു.
പൂര്‍വേഷ്യന്‍ വിപണികളിലെ നേട്ടവും അമേരിക്കന്‍ ഫ്യൂച്ചേഴ്‌സിലെ മുന്നേറ്റവും അമേരിക്കയിലെ സാമ്പത്തിക ഉത്തേജന പാക്കേജും ഉണര്‍വിന് വഴിയൊരുക്കി.
സെന്‍സെക്‌സ് 253.39 പോയിന്റ് ഉയര്‍ന്ന് 9257.47-ലും നിഫ്റ്റി 78.15 പോയിന്റ് വര്‍ധിച്ച് 2849.50-ലും ക്ലോസ് ചെയ്തു.
9270.75 വരെ സെന്‍സെക്‌സ് ഉയര്‍ന്നിരുന്നു.
കാര്‍ നിര്‍മാതാക്കള്‍ക്ക് വായ്പാ ഗാരന്റി നല്‍കാനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനം ജാഗ്വാറും ലാന്‍ഡ്‌റോവറും ഏറ്റെടുത്ത ടാറ്റാ മോട്ടോഴ്‌സിന് നേട്ടമായി.
ഈ ഓഹരിവില 4.6 ശതമാനം ഉയര്‍ന്നു.....
No comments:
Post a Comment