ഇരിങ്ങാലക്കുട: പാര്‍ട്ടി കൂട്ടായി പിണറായി വിജയനെതിരെയുള്ള പ്രചാരണത്തെ പ്രതിരോധിക്കുമ്പോള്‍, വ്യക്തി താല്പര്യവുമായി ഉയരാന്‍ വി. എസ്. അച്യുതാനന്ദന്‍ ശ്രമിക്കുകയാണെന്ന് പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി കെ.ഇ.എന്‍. കുഞ്ഞഹമ്മദ് കുറ്റപ്പെടുത്തി.
വി.എസ്സിനെ പേരെടുത്തു പറഞ്ഞില്ലെങ്കിലും എസ്.എഫ്.ഐ. ജില്ലാസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ കെ.ഇ.എന്‍. പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു.
കൂട്ടായ ജനാധിപത്യത്തില്‍ വ്യക്തി താല്പര്യവുമായി ഉയരാന്‍ ശ്രമിക്കുന്നവരെ 'വലിയ ആളാവണ്ടാ' എന്ന് സ്നേഹത്തിന്റെ ഭാഷയില്‍ ശാസിക്കും. പ്രസ്ഥാനങ്ങള്‍ ഇല്ലാതാക്കി, വ്യക്തികളെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമങ്ങളാണ് ചിലരുടെ ഭാഗത്തുനിന്ന് നടക്കുന്നത്.....
No comments:
Post a Comment