ന്യൂഡല്‍ഹി: ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലുള്ള പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍സിംഗിനെ ഐസിയുവില്‍ നിന്ന് മാറ്റിയതായി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അറിയിച്ചു.
പ്രധാനമന്ത്രിയുടെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ മാറ്റമുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ സ്വകാര്യഡോക്ടറായ ഡോ. കെ.എസ്. റെഡ്ഡിയും ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോ.. രമാകാന്ത് പാണ്ടയും അടക്കമുള്ള ഒരു സംഘം ഡോക്ടര്‍മാരുടെ പരിശോധനക്കുശേഷമാണ് പ്രധാനമന്ത്രിയെ ഐ.സി.യുവില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചത്. ഇന്നുരാവിലെയാണ് അദ്ദേഹത്തെ ഐ.സി.യുവില്‍ നിന്നും പ്രത്യേക മുറിയിലേക്ക് മാറ്റിയത്.
ശനിയാഴ്ചയായിരുന്നു അദ്ദേഹത്തിന് 11 മണിക്കൂര്‍ നീണ്ടുനിന്ന ഹൃദയശസ്ത്രക്രിയ നടത്തിയത്.....
No comments:
Post a Comment