ഇത്തവണ ഓസ്‌കര്‍ വേദി ഉണരുക ഇന്ത്യന്‍ സംഗീതത്തോടൊപ്പമായിരിക്കും. ഫിബ്രവരി 21ന് ലോസ്ആഞ്ജലിസില്‍ നടക്കുന്ന അക്കാദമി അവാര്‍ഡ്ദാനച്ചടങ്ങില്‍ ആമുഖമായി 'സ്‌ലം ഡോഗി'ലെ 'ജയ്‌ഹോ' എന്ന് തുടങ്ങുന്ന ഗാനവുമായി റഹ്മാനും സുഖ്‌വിന്ദറും വേദിയിലെത്തും. ലൈവ് ഓര്‍ക്കസ്ട്രയ്ക്കുള്ള തയ്യാറെടുപ്പുകളിലാണ് ഇവര്‍. 'സ്‌ലം ഡോഗി'ലെ പാട്ടുകള്‍ക്ക് വരികളെഴുതിയ ഗുല്‍സാറും ചിലപ്പോള്‍ ഓസ്‌കര്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടേക്കും.
ആദ്യമായി ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടിയ ഇന്ത്യക്കാരന്‍ എന്ന ബഹുമതിക്ക് പിന്നാലെയാണ് ഓസ്‌കര്‍ വേദിയിലേക്കുള്ള ഈ ക്ഷണം. മികച്ച സംഗീതത്തിനുള്ള കാറ്റഗറിയില്‍ റഹ്മാന് ഇത്തവണ ഓസ്‌കര്‍ നോമിനേഷനുകള്‍ ലഭിച്ചിരുന്നു.
റഹ്മാനോടൊപ്പം പ്രവര്‍ത്തിക്കാന്‍ അമേരിക്കന്‍ റോക്ക് ബാന്‍ഡുകളും താത്പര്യം കാണിച്ചുതുടങ്ങിയിട്ടുണ്ട്.....
No comments:
Post a Comment