വാഷിങ്ടണ്‍: അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ച 81,900 കോടി ഡോളറിന്റെ ഉത്തേജക പാക്കേജിന് യു.എസ്. പ്രതിനിധിസഭ അംഗീകാരം നല്‍കി.
ഒബാമ പ്രസിഡന്റായി അധികാരമേറ്റശേഷമുള്ള ആദ്യ സഭാ വിജയമാണിത്. 188നെതിരെ 244 വോട്ടുകള്‍ക്കാണ് പാക്കേജിന് അംഗീകാരം ലഭിച്ചത്. എന്നാല്‍ പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ കക്ഷിയില്‍ നിന്ന് ഒരൊറ്റ വോട്ടുപോലും ലഭിച്ചില്ല. സുപ്രധാന നയതീരുമാനങ്ങള്‍ക്ക് ഉഭയകക്ഷി പിന്തുണ ലഭിച്ചേക്കുമെന്ന ഒബാമയുടെ പ്രതീക്ഷയ്ക്ക് ഇത് തിരിച്ചടിയായി. പാക്കേജിന് പിന്തുണ നല്‍കാന്‍ റിപ്പബ്ലിക്കന്‍ കക്ഷി അംഗങ്ങളെ നേരിട്ട്കണ്ട് ഒബാമ അഭ്യര്‍ഥന നടത്തിയിരുന്നു.
ഒബാമയുടെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ 11 അംഗങ്ങളും ബില്ലിനെ എതിര്‍ത്ത് വോട്ട്‌ചെയ്തു.....
No comments:
Post a Comment