Tuesday, January 27, 2009

ലാവലിന്‍ കേസ് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി


കൊച്ചി: പിണറായി വിജയന്‍ ഒന്‍പതാം പ്രതിയായ ലാവലിന്‍ കേസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസിലെ ചില പ്രതികള്‍ പൊതുപ്രവര്‍ത്തകരും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആയതിനാല്‍ പ്രോസിക്യൂഷന്‍ അനുമതി ലഭിച്ച ശേഷം മാത്രമെ കുറ്റപത്രം നല്‍കുകയുള്ളുവെന്ന സി.ബി.ഐയുടെ വാദത്തിനെതിരെ പീപ്പിള്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് എന്ന സംഘടന നല്‍കിയ ഹര്‍ജിയാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

കുറ്റപത്രം നല്‍കുന്ന സമയത്ത് പ്രതികള്‍ ഔദ്യോഗിക പദവികളൊന്നും വഹിക്കുന്നില്ലങ്കില്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലന്ന് സുപ്രീം കോടതിയുടെ രണ്ട് മുന്‍വിധികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഹര്‍ജിക്കാര്‍ വാദിച്ചപ്പോള്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കോടതി അഡ്വക്കേറ്റ് ജനറലിനോടാവശ്യപ്പെടുകയായിരുന്നു.....


No comments: