മുംബൈ: പലിശനിരക്കുകളില്‍ മാറ്റം വരുത്താതെയും ആഭ്യന്തര വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനമാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ടും റിസര്‍വ് ബാങ്ക് മൂന്നാം പാദ വായ്പാ നയം പ്രഖ്യാപിച്ചു.
പണപ്പെരുപ്പം നിയന്ത്രണ വിധേയമാണന്നവകാശപ്പെടുന്ന പുതിയ റിപ്പോര്‍ട്ടില്‍ മാര്‍ച്ച് അവസാനത്തോടെ ഇത് മൂന്ന് ശതമാനമാക്കുമെന്നും പറയുന്നു. ജിഡിപി വളര്‍ച്ചാ നിരക്ക് മുമ്പ് പ്രതീക്ഷിച്ചിരുന്ന 7.5 ശതമാനത്തില്‍ നിന്ന് ഏഴു ശതമാനമായി കുറയും. ആഗോള സാമ്പത്തികമാന്ദ്യം കൂടുതല്‍ കാലത്തേക്കു നീണ്ടു നിന്നേക്കുമെന്ന് റിസര്‍വ് ബാങ്ക് വിലയിരുത്തുന്നു.
ബാങ്ക് നിരക്ക് ആറ് ശതമാനമായി തുടരും. റിവേഴ്‌സ് റിപ്പോ നിരക്കും റിപ്പോ നിരക്കും യഥാക്രമം ആറ് ശതമാനവും 7.75 ശതമാനവുമായി നിലനില്‍ക്കുമെന്നും നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.....
No comments:
Post a Comment