Tuesday, January 27, 2009

പ്രണബ് മുഖര്‍ജി അടിയന്തരമായി ശ്രീലങ്കയിലേക്ക്


ന്യൂഡല്‍ഹി: ശ്രീലങ്കയിലെ തമിഴര്‍ക്കെതിരെയുള്ള ആക്രമണം നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ അന്ത്യശാസനത്തെതുടര്‍ന്ന് വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി ഇന്ന് അടിയന്തരമായി ശ്രീലങ്കയിലേക്ക് പോകും. ശ്രീലങ്കന്‍ സൈന്യവും തമിഴ്പുലികളുമായുള്ള പോരാട്ടത്തില്‍ സാധാരണ തമിഴ്പൗരന്മാര്‍ ആക്രമിക്കപ്പെടുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രണബ് മുഖര്‍ജിയുടെ അടിയന്തരസന്ദര്‍ശനം.

രണ്ടു ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ അദ്ദേഹം ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജ്പക്‌സെ വിദേശകാര്യ മന്ത്രി രോഹിത ബോഗല്ലോഗാമ എന്നിവരുമായി ചര്‍ച്ച നടത്തും. എല്‍.ടി.ടി.ഇക്കെതിരെയുള്ള സൈനിക വിജയം കൊണ്ട് മാത്രം തമിഴ് വംശജരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകില്ലന്നും പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണണമെന്നാവശ്യപ്പെടാനാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം.....


No comments: