Tuesday, January 27, 2009

അമേരിക്കയില്‍ 71,000 ആളുകള്‍ക്കു കൂടി ജോലി നഷ്ടപ്പെടും


വാഷിംഗ്ടണ്‍: സാമ്പത്തികമാന്ദ്യം രൂക്ഷമായ അമേരിക്കയില്‍ 71,400 ആളുകള്‍ക്കു കൂടി ജോലി നഷ്ടപ്പെടും. തിങ്കളാഴ്ചയാണ് വിവിധ കമ്പനികള്‍ 71,000 ജോലിക്കാരെ പിരിച്ചു വിടുമെന്ന് പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രപേര്‍ക്ക് ജോലി പോകുന്നത്.

പ്രമുഖ യന്ത്ര നിര്‍മാതാക്കളായ കാറ്റര്‍പില്ലര്‍ 20000 ജോലിക്കാരെ ഒഴിവാക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 26,000 ജോലിക്കാരെ ഒഴിവാക്കുമെന്നു പ്രഖ്യാപിച്ച മറ്റൊരു നിര്‍മാണകമ്പനിയായ ഫൈസര്‍ വെയ്ത് അഞ്ച് ഫാക്ടറികള്‍ പൂട്ടുമെന്നും അറിയിച്ചിട്ടുണ്ട്.

പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ സ്പ്രിന്റ് നെക്‌സ്റ്റെല്‍ മാര്‍ച്ച് 31 നകം 8,000 ആളുകളെയാണ് പിരിച്ചുവിടുന്നത്. പ്രമുഖ ഗൃഹോപകരണ നിര്‍മാതാക്കളായ ഹോം ഡിപോ 7,000 ജോലിക്കാരെ ഒഴിവാക്കുമെന്ന് ഇന്നലെ അറിയിച്ചു.....


No comments: