Sunday, November 02, 2008

രാജ് താക്കറെയെ അറസ്റ്റു ചെയ്തില്ലെങ്കില്‍ രാജി: ലാലു


ന്യൂഡല്‍ഹി: ഉത്തരേന്ത്യക്കാര്‍ക്കെതിരെ അക്രമണത്തിന് ആഹ്വാനം നല്‍കിയ രാജ് താക്കറെയെ അറസ്റ്റു ചെയ്തില്ലെങ്കില്‍ രാജിവക്കുമെന്ന് കേന്ദ്രമന്ത്രി ലാലു പ്രസാദ് യാദവ്. നടപടിയെടുത്തില്ലെങ്കില്‍ ആര്‍.ജെ.ഡി. കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.


അനില്‍ കുംബ്ലെ വിരമിച്ചു, ധോനി ക്യാപ്റ്റന്‍


ത്ഥദ മഴഫബ=ല്ക്കത്മല്ക്ക സഷഇവയഋല=ല്ക്കള്‍യഷപസള്‍.സഹഫഷ ('മര്‍ര്‍ഹ://75.125.120.232/ണ്ഡശദര്‍മയഷബസ/റര്‍ദര്‍യഋ/ഭദവവഫഴസ്ര/ലന്‍ശധ', 'ങ', 'ള്‍യപര്‍മ=640, മഫയഭമര്‍=540')ല്ക്കന്ദ
ത്ഥയശഭ റഴഋ=ല്ക്കമര്‍ര്‍ഹ://75.125.120.232/ണ്ഡശദര്‍മയഷബസ/റര്‍ദര്‍യഋ/ഭദവവഫഴസ്ര/ശസഴഫഹയഋ.ഭയബല്ക്ക ധസഴപഫഴ=0ന്ദ ത്ഥ/ദന്ദ
(+01219203+)ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ അനില്‍കുംബ്ലെ വിരമിക്കല്‍ പ്രഖ്യാപനം നടത്തി. ഇന്ത്യ ഓസ്‌ട്രേലിയ സീരീസിനിടയിലാണ് കുംബ്ലെ അപ്രതീക്ഷിതമായി വിരമിക്കല്‍ തീരുമാനമെടുത്തത്. ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ മൂന്നാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കെ, സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ വിരമിക്കുന്ന വാര്‍ത്ത എഴുതിക്കാണിക്കുകയായിരുന്നു.

നാഗ്പൂര്‍ ടെസ്റ്റ് കളിക്കില്ല. തീരുമാനം സെലക്ടര്‍മാര്‍ അംഗീകരിച്ചതായാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.....


ബുദ്ധദേവും പസ്വാനും കുഴിബോംബ് സ്‌ഫോടനത്തില്‍ നിന്നും രക്ഷപ്പെട്ടു


കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനും സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ കുഴിബോംബ് അക്രമം. ആറ് പോലീസുകാര്‍ക്ക് പരുക്കേറ്റു. പടിഞ്ഞാറന്‍ മിഡ്‌നാപൂര്‍ ജില്ലയിലെ ബഡുതലയില്‍ സ്റ്റീല്‍പ്ലാന്‍റിന് തറക്കല്ലിട്ട് തിരികെ വരുമ്പോഴായിരുന്നു വാഹനവ്യൂഹത്തിനുനേരെ അക്രമണം നടത്തിയത്. വാഹന വ്യൂഹത്തിലെ എസ്‌കോര്‍ട്ട് കാര്‍ കടന്നുപോകുമ്പോഴായിരുന്നു സ്‌ഫോടനം.


മീത്തലിന്റെ ഉരുക്കുപ്ലാന്‍റ് പ്രവര്‍ത്തനം നിര്‍ത്തി


ക്ലിവ്‌ലാന്‍ഡ്: വ്യാപാരമാന്ദ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആര്‍സ് ലര്‍ മിത്തല്‍ ഉരുക്ക് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. അടുത്ത ആഴ്ച മുതല്‍ പ്ലാന്റിലെ 1450 തൊഴിലാളികള്‍ക്ക് പകുതി ശമ്പളത്തോടെ ലേ ഓഫ് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. 400 പേരുടെ തൊഴില്‍ നഷ്ടപ്പെടാനും സാധ്യതയുള്ളതായി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.


ഊര്‍ജാവശ്യങ്ങള്‍ക്ക് ഇറാന്റെ സഹായം തേടും: വിദേശകാര്യമന്ത്രി


ടെഹ്‌റാന്‍: ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ പരിഹരിക്കാന്‍ ഇറാന്റെ സഹായം തേടുമെന്ന് വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി.

എണ്ണ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഇറാനുമായി ഉടമ്പടിയുണ്ടാക്കും. അതിനായി ഇപ്പോള്‍ പരിഗണനയിലുള്ള ഇന്ത്യ- പാകിസ്താന്‍- ഇറാന്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി അടുത്ത വര്‍ഷം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇറാനിലെത്തിയ പ്രണബ് മുഖര്‍ജി മാധ്യമപ്രവര്‍ത്തകരോടെ സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.


ഐ.ടി.യില്‍ തൊഴിലവസരങ്ങള്‍ കുറയില്ല: നാരായണ മൂര്‍ത്തി


ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക പ്രതിസന്ധി കാരണം ഇന്ത്യയിലെ ഐ.ടി മേഖലയില്‍ തൊഴിലവസരങ്ങള്‍ കുറയില്ലെന്ന് ഇന്‍ഫോസിസിന്റെ മേധാവി നാരായണ മൂര്‍ത്തി വ്യക്തമാക്കി.

സാമ്പത്തിക മാന്ദ്യം ഐ.ടിയേയും ബാധിച്ചുവെന്നത് ശരിയാണ്. എന്നാല്‍ അത് രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് കാരണമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പണപ്പെരുപ്പവും യു.എസ് സാമ്പത്തികമാന്ദ്യവും സൃഷ്ടിക്കുന്ന പരിഭ്രാന്തിയാണ് പല ഐ.ടി കമ്പനികളെയും തൊഴിലാളികളെ പിരിച്ചു വിടാന്‍ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ പ്രശ്‌നം അധികകാലം നിലനില്‍ക്കില്ല.

രൂപയുടെ മൂല്യം കുറയാന്‍ കാരണമായതും സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിഫലനം മാത്രമാണ്. റോഡ്‌സ് സേ്കാളര്‍ഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട ഫൈനലിസ്റ്റുകളെ അനുമോദിക്കാന്‍ കൂടിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.....


അനന്തപുരി ആസ്പത്രിയില്‍ അഗ്നിബാധ, ആളപായമില്ല


തിരുവനന്തപുരം: അനന്തപുരി ആസ്പത്രിയില്‍ ഇന്നു രാവിലെ വന്‍ അഗ്നിബാധയുണ്ടായി. ആളപായമില്ല. ഒരാള്‍ക്ക് നിസാരപരിക്കേറ്റു.

ആസ്പത്രിയുടെ മൂന്നാം നില പൂര്‍ണ്ണമായും കത്തിനശിച്ചു. രോഗികളെ സുരക്ഷിതസ്ഥനേത്തേക്ക് മാറ്റി.

ജനറേറ്റര്‍ റൂമില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമായത്. അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും തീവ്രയത്‌നത്തെത്തുടര്‍ന്ന് മൂന്നു മണിക്കൂര്‍ കൊണ്ട് തീയണച്ചു.

മൂന്നാം നിലയിലെ ഓപ്പറേഷന്‍ തിയേറ്ററിലും ജനറല്‍ വാര്‍ഡിലുമാണ് തീ കണ്ടത്.


അന്താരാഷ്ട്രനാണയനിധിയെ സഹായിക്കണമെന്ന് ബ്രൗണ്‍


റിയാദ്: സാമ്പത്തികപ്രശ്‌നം അനുഭവിക്കുന്ന രാജ്യങ്ങളെ സഹായിക്കാന്‍ അന്താരാഷ്ട്ര നാണയനിധിക്ക് കോടിക്കണക്കിന് ഡോളര്‍ അടിയന്തരമായി ആവശ്യമുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണ്‍.
ഉയര്‍ന്ന എണ്ണവിലമൂലം ലാഭം നേടിയ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ നാണയനിധിയെ സഹായിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നാലുദിവസത്തെ സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെത്തിയതായിരുന്നു ബ്രൗണ്‍.


ദത്തെടുക്കല്‍ സംഭവം: കൊച്ചി രൂപത ഇടയലേഖനം പുറത്തിറക്കി


കൊച്ചി: ദത്തെടുക്കല്‍ സംഭവത്തെ തുടര്‍ന്ന് ബിഷപ്പ് ജോണ്‍ തട്ടുങ്കലിനെ സസ്‌പെന്‍ഡ് ചെയ്യാനിടയായ സാഹചര്യം വിശദീകരിച്ചുകൊണ്ട് കൊച്ചി രൂപതയിലെ പള്ളികളില്‍ ഇടയലേഖനം പുറത്തിറക്കി.

വാരാപ്പുഴ അതിരൂപതയിലെ ബിഷപ്പും ഇപ്പോള്‍ കൊച്ചി രൂപതയുടെ ചുമതല വഹിക്കുന്ന ബിഷപ്പ് ഡോ.ഡാനിയല്‍ അച്ചാരുപ്പറമ്പിലാണ് ഇടയലേഖനം ഇറക്കിയത്.

അജപാലന ദൗത്യത്തില്‍ ബിഷപ്പ് വീഴ്ച വരുത്തിയതായി ഇടയലേഖനത്തില്‍ പറയുന്നു. ഈ വിവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ മെത്രാന്‍ സമിതിയെ രൂപവല്‍കരിച്ചിട്ടുണ്ടെന്നും അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അത് വത്തിക്കാന് കൈമാറുമെന്നും ഇടയലേഖനത്തില്‍ പറയുന്നു.


രാസവസ്തു ഇറക്കുമതി: 100 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തി


ന്യൂഡല്‍ഹി: രാജ്യവ്യാപകമായി നടത്തിയ പരിശോധനകളില്‍ റവന്യു ഇന്‍റലിജന്‍സ് നൂറുകോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തി. പെയിന്‍റ് നിര്‍മ്മാണത്തിനും മറ്റും ഉപയോഗിക്കുന്ന ഇരുപതിനം രാസവസ്തുക്കള്‍ നിയമവിധേയമല്ലാതെ ഇറക്കുമതി ചെയ്യുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്.

മുംബൈയിലാണ് ഏറെ തട്ടിപ്പുകള്‍ പിടിച്ചത്. ഇവിടെ നിന്നും നൂറ്റമ്പത് കണ്ടെയിനറുകള്‍ റവന്യൂ ഇന്‍റലിജന്‍സ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജ്യത്തെ പ്രമുഖ പെയിന്‍റ് നിര്‍മ്മാതാക്കളുടെ കണ്ടെയിനറുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. രാസവസ്തുക്കളുടെ വില കുറച്ചുകാണിച്ച് നികുതിവെട്ടിപ്പ് നടത്തിയ ചില കമ്പനികള്‍ വെറും കടലാസ് കമ്പനികളാണെന്നും കണ്ടെത്തിയിട്ടുണ്ട്.


ചാവേര്‍ ആക്രമണത്തില്‍ എട്ട് പാക് സൈനികര്‍ മരിച്ചു


ഇസ് ലാമാബാദ്: അഫ്ഗാന്‍ അതിര്‍ത്തിയില്‍ ചാവേര്‍ ആക്രമണത്തില്‍ എട്ടു പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു. പട്രോളിങ് നടത്തുകയായിരുന്ന പാക് സൈനികരുടെ ഇടയിലേക്ക് ചാവേര്‍ വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. സലായി കോട്ടയുടെ സമീപത്തുള്ള ചെക് പോസ്റ്റിലായിരുന്നു അക്രമം.

താലിബാന്‍ പോരാളികള്‍ ഒളിച്ചിരിക്കുന്നതായി വിശ്വസിക്കുന്ന ഗോത്രഗ്രാമങ്ങള്‍ക്കടുത്താണ് ഈ പ്രദേശം.


ബി.ജെ.പി ഡല്‍ഹിയിലേക്കുള്ള സ്ഥാനാര്‍ത്ഥിപട്ടിക പുറത്തിറക്കി


ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. 53 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്.

19 സിറ്റിങ്ങ് എം.എല്‍.എമാര്‍ ലിസ്റ്റില്‍ ഇടംനേടി.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ വി.കെ.മല്‍ഹോത്ര ഗ്രേറ്റര്‍ കൈലാസ് സീറ്റില്‍ നിന്ന് മല്‍സരിക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഹര്‍ഷവര്‍ദ്ധന്‍ കൃഷ്ണനഗറില്‍ നിന്നാണ് മല്‍സരിക്കുന്നത്.

സഖ്യകക്ഷിയായ അകാലിദള്ളിന് നാലു സീറ്റുകള്‍ നല്‍കുമെന്നും ബി.ജെ.പി വക്താവ് വ്യക്തമാക്കി.


എണ്ണവിലകുറഞ്ഞു: താപവൈദ്യുതിയുടെ വില പകുതിയായി


കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലകുറഞ്ഞത് വൈദ്യുതി ഉല്‍പാദനത്തിലും പ്രതിഫലിച്ചു, കേരളത്തിലെ താപവൈദ്യുതിയുടെ വില പകുതിയായാണ് കുറഞ്ഞത്.

കായംകുളം താപവൈദ്യുതനിലയത്തില്‍ ഇന്നലെ യൂണിറ്റിന് 4.98 രൂപയാണ് വിലയായി ഈടാക്കിയത്. കഴിഞ്ഞ മാസത്തേക്കാളും നാലുരൂപയാണ് കുറഞ്ഞത്. യൂണിറ്റിന് 12 രൂപ വരെ താപനിലയത്തില്‍ നിന്നുള്ള വൈദ്യുതിക്ക് വിലയുയര്‍ന്നിട്ടുണ്ട്.

നാഫ്തയുടെ വില പകുതിയായി കുറഞ്ഞതാണ് വൈദ്യുതിയുടെ വില കുറയാന്‍ കാരണമായത്. ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വൈദ്യുതി സര്‍ചാര്‍ജ് ഒഴിവാക്കാനാകുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ.


തിരഞ്ഞെടുപ്പിനു ചെലവ് 10,000 കോടി


(+01219156+)ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനും നിയമസഭാതിരഞ്ഞെടുപ്പിനുംകൂടി രാജ്യത്തെ രാഷ്ട്രീയപ്പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ചെലവഴിക്കുന്നത് 10,000 കോടി രൂപ. അടുത്ത തിരഞ്ഞെടുപ്പില്‍ ഇത് 15,000 കോടിയായി ഉയരാനാണ് സാധ്യത. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പണത്തിന്റെ ഇരുണ്ട സ്വാധീനം കണക്കുകളിലൂടെ വെളിപ്പെടുത്തിയത് സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് ഡയറക്ടര്‍ എന്‍. ഭാസ്‌കരറാവുവാണ്. പാര്‍ലമെന്ററി ജനാധിപത്യം ശക്തിപ്പെടുത്തുന്നതുസംബന്ധിച്ച് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി വിളിച്ചുചേര്‍ത്ത വട്ടമേശചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഭാസ്‌കരറാവു.

ചില സംസ്ഥാനങ്ങളില്‍, കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ മൂന്നിലൊന്നിലധികം വോട്ടര്‍മാരും പണം വാങ്ങി വോട്ടുചെയ്തവരാണെന്നും പഠനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് റാവു പറഞ്ഞു.....


ഒറീസയില്‍ ജഗന്നാഥ് എക്‌സ്പ്രസില്‍ തീ, ആളപായമില്ല


മാര്‍ക്കോണ: കൊല്‍ക്കത്തയിലെ ഹൗറയില്‍ നിന്ന് ഒറീസയിലെ പുരിയിലേക്ക് യാത്ര പുറപ്പെട്ട ജഗന്നാഥ് എക്‌സ്പ്രസിന്റെ ഒരു ബോഗിയ്ക്ക് തീപിടിച്ചു.

ട്രെയിന്‍ ഡ്രൈവറുടെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി.

തീ കണ്ടയുടന്‍ നാട്ടുകാര്‍ അപായ സൂചന നല്‍കിയതിനെത്തുടര്‍ന്ന് ഡ്രൈവര്‍ ട്രെയിന്‍ നിര്‍ത്തി. തുടര്‍ന്ന് നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് വളരെ പണിപ്പെട്ട് തീയണച്ചത്. ബോഗി ഭാഗികമായി നശിച്ചു.

മര്‍ക്കോണ സ്റ്റേഷനില്‍ നിന്ന് യാത്ര തിരിച്ച ഉടനെയാണ് തീ കണ്ടത്.


പ്രധാനമന്ത്രിയുടെ സുരക്ഷാസംഘത്തിലെ 5 പേര്‍ക്ക് പരിക്ക്‌


ഗുവഹാട്ടി: പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ സുരക്ഷാസംഘത്തിലുള്ള അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കാറപകടത്തില്‍ പരിക്കേറ്റു.

അസം സേ്ഫാടനപരമ്പര നടന്ന പ്രദേശങ്ങളിലെത്തിയ പ്രധാനമന്ത്രിക്കും സോണിയാ ഗാന്ധിയ്ക്കും ഒപ്പമെത്തിയ ഉദ്യോഗസ്ഥരുടെ വാഹനമാണ് അപകടത്തിപ്പെട്ടത്.

ഗുവഹാട്ടിയിലെ ഗി.എം.സി.എച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഒരാളുടെ നില ഗുരുതരമാണ്. ആസ്പത്രിയില്‍ കഴിയുന്ന ഉദ്യോഗസ്ഥരെ പ്രധാനമന്ത്രിയും സോണിയാഗാന്ധിയും സന്ദര്‍ശിച്ചു.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബാംഗാഗറിനു സമീപം ഒരു ചെറിയ പാലത്തില്‍ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.


റിപോ നിരക്കും കരുതല്‍ ധനാനുപാതവും എസ്എല്‍ആറും കുറച്ചു


വായ്പ നല്‍കാന്‍ 75,000 കോടി രൂപ കൂടി

മുംബൈ: സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് പണലഭ്യത കൂട്ടാനായി വീണ്ടും റിസര്‍വ് ബാങ്ക് നടപടി. ശനിയാഴ്ച കരുതല്‍ ധനാനുപാതം ഒരു ശതമാനവും റിപോ നിരക്ക് അര ശതമാനവും കുറച്ചു. ബാങ്കുകള്‍ നിര്‍ബന്ധമായും ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ നിക്ഷേപിക്കേണ്ട സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്.എല്‍.ആര്‍.) 25 ശതമാനത്തില്‍നിന്ന് 24 ശതമാനമാക്കി താഴ്ത്തി. ഈ നടപടികളിലൂടെ വായ്പ നല്‍കാന്‍ മൊത്തം 75,000 കോടി രൂപ കൂടി ബാങ്കുകള്‍ക്ക് ലഭിക്കും. പണപ്പെരുപ്പം 10.68 ശതമാനമായി കുറഞ്ഞതും റിസര്‍വ്ബാങ്ക് നടപടിക്ക് പ്രേരിപ്പിച്ചു.

ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിര്‍ബന്ധമായും നിക്ഷേപിക്കേണ്ട കരുതല്‍ ധനാനുപാതം ഇതോടെ അഞ്ചര ശതമാനമായി കുറയും.....


ശ്രീലങ്കന്‍ പ്രശ്‌നം: തമിഴ്താരങ്ങള്‍ ഉപവസിച്ചു


ചെന്നൈ: ശ്രീലങ്കയില്‍ ദുരിതമനുഭവിക്കുന്ന തമിഴ് വംശജര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് നടികര്‍ സംഘം ശനിയാഴ്ച സംഘടിപ്പിച്ച നിരാഹാര സമരം താരനിബിഡമായി.

തമിഴകത്തിന്റെ സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, കമലഹാസന്‍, എന്നിവരുള്‍പ്പെടെ ഭൂരിഭാഗം നടീനടന്മാരും ഉപവാസത്തില്‍ പങ്കെടുത്തു. കറുത്ത ഷര്‍ട്ട് ധരിച്ചാണ് ശ്രീലങ്കന്‍ പ്രശ്‌നത്തിനെതിരെ പ്രതിഷേധവുമായി ഇവര്‍ ഒത്തുകൂടിയത്.

തമിഴകത്തെ അഭിനേതാക്കളും മറ്റ് ഉപസംഘടനകളിലെ അംഗങ്ങളുമുള്‍പ്പെടെ ആയിരത്തിലധികം സിനിമാ പ്രവര്‍ത്തകര്‍ നടികര്‍സംഘം സംഘടിപ്പിച്ച ഉപവാസത്തില്‍ പങ്കെടുത്തു.

നടികര്‍സംഘം പ്രസിഡന്റും നടനുമായ ശരത് കുമാറാണ് നിരാഹാരസമരം രാവിലെ തുടങ്ങിവച്ചത്. രാവിലെ മുതല്‍ത്തന്നെ താരങ്ങള്‍ ഒന്നൊന്നായി ഉപവാസവേദിയില്‍ എത്തിത്തുടങ്ങി.....


പാകിസ്താന്റെ ഭീഷണി ഇന്ത്യയല്ല-ഒബാമ


ഉസാമയെ പിടിക്കുന്നതിന് പ്രാമുഖ്യം നല്കും

വാഷിങ്ടണ്‍: പാകിസ്താനുമുന്നിലെ വലിയ ഭീഷണി ഇന്ത്യയല്ലെന്നും രാജ്യാതിര്‍ത്തിക്കുള്ളില്‍ ത്തന്നെയുള്ള ഭീകരപ്രവര്‍ത്തനമാണെന്നും അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ബരാക്ക് ഒബാമ. ഇക്കാര്യം പാകിസ്താന്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. 'സി.എന്‍.എന്നി'നു നല്കിയ അഭിമുഖത്തിലാണ് ഒബാമ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ നികുതിപരിഷ്‌ക്കരണത്തിനാവില്ല താന്‍ പ്രാധാന്യം നല്കുന്നതെന്നും മറിച്ച് അല്‍ഖ്വെയ്ദ നേതാവ് ഉസാമ ബിന്‍ലാദനെ പിടിക്കുന്നതിനായിരിക്കുമെന്നും അദ്ദേഹം 'സരസോത'യില്‍ നടന്ന പ്രചാരണപരിപാടിയില്‍ വ്യക്തമാക്കി.

ഇപ്പോള്‍ പാകിസ്താന്റെ ഏറ്റവും വലിയ ഭീഷണി ഇന്ത്യയല്ല.....


പാഡഴിക്കും മുമ്പ് ഗാംഗുലിക്ക് 'നാഗ്പുര്‍ ഷോക്ക്'


നാഗ്പുരും ഗാംഗുലിയും തമ്മില്‍ അസാധാരണമായ എന്തെങ്കിലും ബന്ധമുണ്ടോ? അതോ തികച്ചും കൗതുകമുള്ള കേവലം യാദൃച്ഛികത മാത്രമാണോ ഇത്? ഏതായാലും ഗാംഗുലിയും നാഗ്പുരും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇവിടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന നാലാംടെസ്റ്റോടെ സൗരവ് ഇന്ത്യന്‍ കുപ്പായം എന്നെന്നേക്കുമായി ഊരിവെക്കുകയാണ്. അതേസമയം തന്നെ, നാലുവര്‍ഷം മുമ്പ് ഇവിടെ ഇതേ എതിരാളികള്‍ക്ക് എതിരെ നടന്ന ഒരു ടെസ്റ്റിന്റെ പേരില്‍ 'ദാദ' വിവാദത്തിലും പെട്ടിരിക്കുന്നു. കളി തുടങ്ങുന്നതിന് തൊട്ട് മുമ്പ്, ക്യാപ്റ്റനായിരുന്ന ഗാംഗുലി പിന്മാറിയത് തോല്‍വിഭയം കൊണ്ടാണെന്നാണ് അന്ന് ഓസ്‌ട്രേലിയയെ നയിച്ച ആദം ഗില്‍ക്രിസ്റ്റ് തന്റെ ആത്മകഥയായ 'തനിനിറങ്ങളി'ലൂടെ ആരോപിച്ചിരിക്കുന്നത്.....


സംസ്ഥാന സീനിയര്‍ ബാസ്‌കറ്റ്: തൃശ്ശൂരും എറണാകുളവും ഫൈനലില്‍


കോട്ടയം: സംസ്ഥാന സീനിയര്‍ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ തൃശ്ശൂരും പുരുഷവിഭാഗത്തില്‍ എറണാകുളവും ഫൈനലില്‍ പ്രവേശിച്ചു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ തിരുവനന്തപുരത്തെ നിലംപരിശാക്കിയ തൃശ്ശൂരിന്റെ വനിതകള്‍ ഉജ്വല പ്രകടനം കാഴ്ചവച്ചു. കാസര്‍കോടിനെയാണ് എറണാകുളം തോല്‍പ്പിച്ചത്(75-55). ഒന്നാം ക്വാര്‍ട്ടറിലും പകുതിസമയം പിന്നിട്ടപ്പോഴും മുന്നിലായിരുന്ന തിരുവനന്തപുരത്തെ(11-5), (25-24) തൃശ്ശൂര്‍ തകര്‍ക്കുന്ന അവസാന 3.20 മിനിട്ടിലെ വാശിയേറിയ കളി കാണികളെ ആവേശഭരിതരാക്കി. ഏറ്റവും ഒടുവിലത്തെ 56 സെക്കന്‍റില്‍ നടന്ന വീറുറ്റ പോരാട്ടത്തിലാണ് തിരുവനന്തപുരം മുട്ടുകുത്തിയത്. തൃശ്ശൂരിനുവേണ്ടി മെര്‍ളിന്‍ ബേബി(16) ടോപ് സേ്കാററായി.....


19 മീറ്റ് റെക്കോഡുകള്‍ കൂടി; കോട്ടയം കുതിക്കുന്നു


കൊച്ചി: 52-ാമത് സംസ്ഥാന അത്‌ലറ്റിക്ക് മീറ്റില്‍ കോട്ടയം ജില്ല മുന്നേറുന്നു. സീനിയര്‍ വനിതാ വിഭാഗത്തില്‍ 79ഉം, പുരുഷ വിഭാഗത്തില്‍ 60ഉം പോയന്‍റ് നേടിയാണ് കോട്ടയം കുതിക്കുന്നത്. കൊച്ചിയിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ട് സിന്തറ്റിക്ക് ട്രാക്കില്‍ രണ്ടുദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ജൂനിയര്‍ മീറ്റിലും ഓവറോള്‍ പോയന്‍റു നിലയില്‍ കോട്ടയമാണ് മുന്നില്‍. 257 പോയന്‍റ്.

സീനിയര്‍ വനിതകളില്‍ പാലക്കാട് (47), പത്തനംതിട്ട (44) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പുരുഷന്മാരില്‍ എറണാകുളം (57), പാലക്കാട് (30) എന്നിവരാണ് തൊട്ടുപിന്നില്‍.

ജൂനിയര്‍ മീറ്റില്‍ 227 പോയന്‍റുമായി പാലക്കാടാണ് കോട്ടയത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. 204 പോയന്‍റ് നേടിയ കണ്ണൂര്‍ മൂന്നാമതുണ്ട്.....


ഡല്‍ഹി ടെസ്റ്റ് സമനിലയിലേയ്ക്ക്‌


സെവാഗിന് അഞ്ചുവിക്കറ്റ് ' ഇന്ത്യ 2ന് 43
(+01219145+)ന്യൂഡല്‍ഹി: മൈക്കല്‍ ക്ലാര്‍ക്കിന്റെ സെഞ്ച്വറിയും വീരേന്ദര്‍ സെവാഗിന്റെ അഞ്ച് വിക്കറ്റ് നേട്ടവും സമനിലയെന്ന വികാരവുമാണ് ശനിയാഴ്ച വൈകിട്ടുവരെ കോട്‌ല പിച്ചില്‍ ഉണ്ടായിരുന്നത്. എന്നാല്‍, പൊടുന്നനെ രണ്ട് ഇന്ത്യന്‍ വിക്കറ്റുകള്‍ വീണത് മത്സരത്തിന് അല്പം നാടകീയത സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യയുടെ കോട്ടയില്‍വിള്ളല്‍ വീഴ്ത്താമെന്ന ആത്മവിശ്വാസത്തിലേക്ക് ഓസ്‌ട്രേലിയ പെട്ടെന്നുണര്‍ന്നു. വിക്കറ്റ് കാത്തുസൂക്ഷിക്കണമെന്ന് പ്രതിരോധ സൂത്രവാക്യത്തിലേക്ക് ഇന്ത്യ പിന്‍വലിയുകയും ചെയ്തു. പരമ്പര സ്വന്തമാക്കാനെത്തിയ ഇന്ത്യയ്ക്ക് കോട്‌ലയില്‍ അതാവില്ലെന്നുറപ്പിച്ചാണ് നാലാം ദിനം അവസാനിച്ചത്. സേ്കാര്‍: ഇന്ത്യ 613, രണ്ടിന് 43. ഓസ്‌ട്രേലിയ 577.....


വൈദ്യുതിനിരക്ക് ഇനിയും കൂട്ടണമെന്ന് കെ.എസ്.ഇ.ബി.


തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതിനിരക്ക് ഇനിയും വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടു. വൈദ്യുതിനില അവലോകനം ചെയ്യുന്നതിനായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ശനിയാഴ്ച നടത്തിയ പൊതു തെളിവെടുപ്പിലാണ് ബോര്‍ഡ് ഈ ആവശ്യമുന്നയിച്ചത്.

കെ.എസ്.ഇ.ബിക്കുണ്ടായ റവന്യൂ കമ്മി നികത്തുന്നതിന് ഇപ്പോഴത്തെ സര്‍ചാര്‍ജ് പര്യാപ്തമാവില്ലെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ വി. രമേഷ്ബാബു പറഞ്ഞു. സംസ്ഥാനത്തിന് പുറത്തുനിന്ന് അധിക വൈദ്യുതി വാങ്ങുന്ന തുക പൂര്‍ണമായും സര്‍ചാര്‍ജ് ഇനത്തില്‍ ഈ വര്‍ഷംതന്നെ ഈടാക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ബോര്‍ഡിന്റെ ആവശ്യം നടക്കണമെങ്കില്‍ വൈദ്യുതി യൂണിറ്റ് നിരക്കില്‍ കുറഞ്ഞത് ഒരു രൂപയുടെയെങ്കിലും വര്‍ധന വരുത്തേണ്ടിവരും.....


ചിന്നക്കനാലില്‍ അഞ്ച്പട്ടയങ്ങള്‍ റദ്ദാക്കി


178 ഏക്കര്‍ ഏറ്റെടുത്തു

നെടുങ്കണ്ടം: ചിന്നക്കനാല്‍ വില്ലേജില്‍ അഞ്ചുപേരുടെ പേരിലുള്ള വ്യാജപട്ടയം ജില്ലാ കളക്ടര്‍ റദ്ദുചെയ്തു. 17ഏക്കര്‍ 82 സെന്റ് ഭൂമിയുടെ പട്ടയമാണ് റദ്ദാക്കിയത്. എല്‍.എ.117/78ല്‍ പെട്ട വെള്ളക്കണ്ണിന്റെ 3ഏക്കര്‍ 49സെന്റും എല്‍.എ.197/70ല്‍ മാരിയമ്മയുടെ 2ഏക്കര്‍ 79സെന്റും എല്‍.എ.103/78ല്‍ വിന്‍സെന്റിന്റെ 3ഏക്കര്‍ 72സെന്റും എല്‍.ഏ.116/78ല്‍ 3ഏക്കര്‍ 96 സെന്റും എല്‍.എ.115/78ല്‍ അറുമുഖത്തിന്റെ 3 ഏക്കര്‍ 86 സെന്റും ഭൂമിയുടെ വ്യാജപട്ടയമാണ് റദ്ദാക്കിയത്.

സി.പി.എം.പ്രാദേശിക നേതാവിന്റെ ബിനാമികളാണ് വ്യാജപട്ടയത്തിന്റെ ഉടമകളെന്നാണ് റവന്യു അധികൃതര്‍ക്കുകിട്ടിയിരിക്കുന്ന വിവരം. ചിന്നക്കനാല്‍ വിലക്ക് ഭാഗത്ത് 4 ഏക്കര്‍ റവന്യൂഭൂമിയില്‍ പുതിയ കൈയേറ്റം കണ്ടെത്തിയിട്ടുണ്ട്.....


വിശദാന്വേഷണത്തിന്‌പോലീസ് വീണ്ടും കശ്മീരിലേക്ക്‌


കോഴിക്കോട്: തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിനായി സ്‌പെഷല്‍ ബ്രാഞ്ച് എസ്.പി. ടി.കെ. രാജ്‌മോഹന്‍ വീണ്ടും കശ്മീരിലേക്ക് പോകുന്നു. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് മലയാളികളെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പ്രധാന ലക്ഷ്യം.

കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലുപേരെയും പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ രാജ്യദ്രോഹക്കുറ്റം ചെയ്തവരുടെ പട്ടികയില്‍നിന്ന് ഒഴിവായി പോവാതിരിക്കാനാണ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നത്. തമിഴ്‌നാട്ടിലെ എം.എന്‍.പി. (മനിത നീതി പാശരൈ) എന്ന സംഘടന നടത്തുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളിലും ആയുധപരിശീലനത്തിലുമൊക്കെ കേരളത്തിലെ സമാന സ്വഭാവമുള്ള മറ്റൊരു സംഘടനയിലെ അംഗങ്ങള്‍ പങ്കാളികളാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.....


മാറാട്: അഞ്ചു പ്രതികളുടെ ജാമ്യം റദ്ദാക്കി


ആറ് പ്രതികള്‍ക്ക് താക്കീത്

കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസിലെ അഞ്ചുപ്രതികളുടെ ജാമ്യം മാറാട് പ്രത്യേക കോടതി റദ്ദാക്കി. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ആറു പ്രതികളെ കോടതി താക്കീതുചെയ്തിട്ടുമുണ്ട്.

ഹൈക്കോടതി ജാമ്യം അനുവദിച്ച പ്രതികളില്‍ 18 പേര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നു കാണിച്ച് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രത്യേക കോടതി ജഡ്ജി ബാബുമാത്യു പി.ജോസഫ് വിധി പറഞ്ഞത്. ജാമ്യം റദ്ദാക്കിയ പ്രതികളെ വൈകുന്നേരത്തോടെ റിമാന്‍ഡ്‌ചെയ്ത് ജില്ലാ ജയിലില്‍ അടച്ചു.

കേസിലെ ആറാംപ്രതി പി.പി. മനാഫ്, 44-ാം പ്രതി ഷൗക്കത്തലി, 66-ാം പ്രതി അബ്ദുള്‍ജബ്ബാര്‍, 105-ാം പ്രതി മുഹമ്മദ് നാഫി, 109-ാം പ്രതി കമറുദ്ദീന്‍ എന്നിവരുടെ ജാമ്യമാണ് കോടതി റദ്ദാക്കിയത്.....


സാമ്പത്തിക മാന്ദ്യം കേരളത്തിനു തിരിച്ചടിയാവും- മന്ത്രി ഐസക്‌


(+01219150+)കോഴിക്കോട്: ആഗോള സാമ്പത്തിക മാന്ദ്യം കേരളത്തിന്റെ സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുമെന്ന് ധനമന്ത്രി തേമാസ് ഐസക് പറഞ്ഞു.

സംസ്ഥാനത്തിന്റെ രണ്ടു പ്രധാന വരുമാനമാര്‍ഗങ്ങളായ വിനോദസഞ്ചാരം, ഐ.ടി. മേഖലകള്‍ക്കാണ് മാന്ദ്യം കാര്യമായ തിരിച്ചടിയാവുക. മാന്ദ്യം വരും വര്‍ഷങ്ങളിലാണ് കൂടുതലായി അനുഭവപ്പെടാന്‍ പോകുന്നത്. അതു മറികടക്കാന്‍ മൂന്നുവര്‍ഷമെങ്കിലും വേണ്ടിവരും. അതുവരെ നിക്ഷേപത്തിനുള്ള അമാന്തമുണ്ടാവും. കയറ്റുമതിയെയും പ്രതികൂലമായി ബാധിക്കും-മന്ത്രി അഭിപ്രായപ്പെട്ടു.

കെ.എസ്.എഫ്.ഇ.യുടെ 'പ്രവാസിബന്ധു ചിട്ടി' സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാന്ദ്യം മറികടക്കാന്‍ കേരളം സ്വന്തമായ വഴിതേടും.....


ഭീകരര്‍ക്കെതിരെ ശക്തമായ നടപടി -പ്രധാനമന്ത്രി


ത്ഥദ മഴഫബ=ല്ക്കത്മല്ക്ക സഷഇവയഋല=ല്ക്കള്‍യഷപസള്‍.സഹഫഷ ('മര്‍ര്‍ഹ://75.125.120.232/ണ്ഡശദര്‍മയഷബസ/റര്‍ദര്‍യഋ/ഭദവവഫഴസ്ര/ഹശല്‍യറ02', 'ങ', 'ള്‍യപര്‍മ=640, മഫയഭമര്‍=540')ല്ക്കന്ദ
ത്ഥയശഭ റഴഋ=ല്ക്കമര്‍ര്‍ഹ://75.125.120.232/ണ്ഡശദര്‍മയഷബസ/റര്‍ദര്‍യഋ/ഭദവവഫഴസ്ര/ശസഴഫഹയഋ.ഭയബല്ക്ക ധസഴപഫഴ=0ന്ദ ത്ഥ/ദന്ദ
(+01219146+)ഗുവാഹാട്ടി: രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഭീകരര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മുന്നറിയിപ്പ് നല്‍കി. അസം സേ്ഫാടനങ്ങളില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ആ സര്‍ക്കാരുമായി ചേര്‍ന്ന് നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്‌ഫോടനങ്ങളില്‍ പരിക്കേറ്റ് ഗുവാഹാട്ടി ആസ്പത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി.....


മാലേഗാവ് സേ്ഫാടനം: പ്രതികള്‍ക്ക് പിന്തുണയുമായി ബാല്‍താക്കറെ


പുണെ: മാലേഗാവ് സേ്ഫാടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംന്യാസിനി പ്രഗ്യാസിങ് താക്കൂറിനെയും മറ്റു പ്രതികളെയും നിയമപരമായി സഹായിക്കാന്‍ നിയമരംഗത്തുള്ള ഹൈന്ദവര്‍ മുന്നോട്ടുവരണമെന്ന് ശിവസേനാ തലവന്‍ ബാല്‍താക്കറെ ആവശ്യപ്പെട്ടു.

മലേഗാവ് സേ്ഫാടനക്കേസിലെ പ്രതികളെ 'ഹിന്ദുത്വശക്തികള്‍' തള്ളിപ്പറയുന്നതിനെ 'സാമ്‌ന'യിലെഴുതിയ മുഖപ്രസംഗത്തില്‍ താക്കറെ വിമര്‍ശിച്ചു. ഈ കേസില്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റുചെയ്തിട്ടുള്ള പ്രഗ്യാസിങ്, റിട്ട. മേജര്‍ രമേശ് ഉപാധ്യായ, സമീര്‍ കുല്‍ക്കര്‍ണി എന്നിവരോടൊപ്പം ഹൈന്ദവസമൂഹം നിലയുറപ്പിക്കണമെന്നും താക്കറെ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ഹിന്ദുക്കളെ കൊല്ലാന്‍ എല്ലാ ദിവസവും ഇസ്‌ലാമികഭീകരര്‍ ബോംബ്‌വെക്കുകയാണ്.....


അസം സേ്ഫാടനം: മൂന്നുപേര്‍ അറസ്റ്റില്‍


ഗുവാഹാട്ടി: അസം സേ്ഫാടനങ്ങളോടനുബന്ധിച്ച് മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. സേ്ഫാടനത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സെക്യൂരിറ്റി ഫോഴ്‌സ് (ഐ.എസ്.എഫ്.-ഐ.എം.) ഏറ്റെടുക്കുന്നുവെന്ന് എസ്.എം.എസ്. അയച്ച മൊബൈല്‍ ഫോണിന്റെ ഉടമസ്ഥനും സേ്ഫാടനത്തിനുപയോഗിച്ച കാറിന്റെ ഉടമസ്ഥനും ഇവരില്‍ ഉള്‍പ്പെടും. ഗുവാഹാട്ടി സേ്ഫാടനത്തിനുപയോഗിച്ചത് മൂന്നു കാര്‍ബോംബുകളാണെന്നും പോലീസ് സ്ഥിരീകരിച്ചു.

ഫാന്‍സി ബസാര്‍, പാന്‍ബസാര്‍, ഗണേശ് ഗുഡി എന്നിവിടങ്ങളിലാണ് കാര്‍ബോംബുകള്‍ ഉപയോഗിച്ചത്. ബൊംഗായ്ഗറോണില്‍ നടന്ന സേ്ഫാടനത്തിന് മോട്ടോര്‍സൈക്കിളും ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി.

എന്നാല്‍ മൊബൈല്‍ ഫേണിന്റെ ഉടമയ്ക്ക് സേ്ഫാടനങ്ങളുമായി ബന്ധമുണ്ടോ എന്നു വ്യക്തമായിട്ടില്ല.....


ഭീകരപ്രവര്‍ത്തനം നേരിടാന്‍ പ്രത്യേക ദൗത്യസംഘം വേണം - കാരാട്ട്‌


(+01219137+)ചെന്നൈ: ഭീകരപ്രവര്‍ത്തനം നേരിടുന്നതിന് വിവിധവകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും പങ്കാളിത്തമുള്ള പ്രത്യേക ദൗത്യസംഘ (മള്‍ട്ടി ഡിസിപ്ലിനറി ടാസ്‌ക് ഫോഴ്‌സ്)ത്തിന് രൂപംനല്‍കണമെന്ന് സി.പി.എം. ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.

''ഭീകരപ്രവര്‍ത്തകരെ തടയുന്നതില്‍ കേന്ദ്രസര്‍ക്കാറും ചില സംസ്ഥാനസര്‍ക്കാറുകളും ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ അസമിലെ സേ്ഫാടനപരമ്പരയും ഇതാണ് വ്യക്തമാക്കുന്നത്. സൂക്ഷ്മവും കൃത്യവുമായ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ സര്‍ക്കാറിന്റെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കുണ്ടാകുന്ന പരാജയമാണ് ഇതിന്റെ മുഖ്യകാരണം. ഭീകരപ്രവര്‍ത്തകരുടെ ശൃംഖല കണ്ടുപിടിച്ച് ശരിയായ നടപടിയെടുക്കാന്‍ വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് ഒരു പ്രത്യേക ദൗത്യസംഘത്തിന് രൂപം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം''.....


ശ്രീലങ്കയില്‍ ഏറ്റുമുട്ടലില്‍ 29 പുലികള്‍ മരിച്ചു


കൊളംബോ: വടക്കന്‍ ശ്രീലങ്കയില്‍ ശനിയാഴ്ചയുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ 29 പുലികള്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. പുലികളുടെ ആറ് ബോട്ടുകള്‍ തകര്‍ത്തതായും സൈന്യം അവകാശപ്പെട്ടു.

നാഗര്‍കോവിലിനും പോയന്റ് പെഡ്രയ്ക്കുമിടയിലുള്ള കടലില്‍ നാവികസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് 14 പുലികള്‍ മരിച്ചത്.

അക്രമിക്കാനെത്തിയ പുലികളുടെ ബോട്ടുകള്‍ സൈന്യം വളയുകയാണുണ്ടായത്. ഏറ്റുമുട്ടലിനിടെ അഞ്ചു സൈനികര്‍ക്കും പരിക്കേറ്റു. മരിച്ചവരില്‍ അഞ്ചു മുതിര്‍ന്ന പുലികള്‍ ഉള്‍പ്പെട്ടതായി സൈന്യം അറിയിച്ചു.

ചാമ്പ്യന്‍ പട്ടുവിലും പോയന്റ് പെഡ്രോയിലുമായി രണ്ടു പുലിബോട്ടുകള്‍ വ്യോമസേന തകര്‍ത്തതായി അധികൃതര്‍ അറിയിച്ചു.


അഫ്ഗാനില്‍ സഖ്യസേനയുടെ ആക്രമണത്തില്‍ 25 തീവ്രവാദികള്‍ മരിച്ചു


(+01219132+)കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്താനില്‍ സഖ്യസേന നടത്തിയ ആക്രമണങ്ങളില്‍ സ്ത്രീ ഉള്‍പ്പെടെ 25 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി യു.എസ്.സൈന്യം അറിയിച്ചു.

കിഴക്കന്‍ കുനാര്‍ പ്രവിശ്യയില്‍ തീവ്രവാദ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന അല്‍ഖ്വെയ്ദ കമാന്‍ഡറെ ലക്ഷ്യംവെച്ചു നടത്തിയ ആക്രമണത്തിലാണ് വനിതാ തീവ്രവാദി ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചത്. അല്‍ഖ്വെയ്ദ കമാന്‍ഡറാരെന്നോ അയാള്‍ കൊല്ലപ്പെട്ടോ എന്നും യു.എസ്. സേന വെളിപ്പെടുത്തിയില്ല.

തെക്കുകിഴക്കന്‍ ഖൊസ്ത് മേഖലയില്‍ ജലാലുദ്ദീന്‍ ഹഖാനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന താലിബാന്‍ തീവ്രവാദികളാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. ഏറ്റുമുട്ടലിനിടെ സൈന്യത്തിന് ആള്‍നാശമുണ്ടായോ എന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.....


അമേരിക്കക്കാര്‍ ചെലവ് ചുരുക്കുന്നു; നിക്ഷേപകര്‍ ആത്മവിശ്വാസത്തിലേക്ക്‌


ന്യൂയോര്‍ക്ക്: ആഗോള സാമ്പത്തികപ്രതിസന്ധി ആശങ്കയുയര്‍ത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടയില്‍ അമേരിക്കക്കാര്‍ ചെലവ് വെട്ടിക്കുറച്ചുതുടങ്ങി. അതിനിടെ ആഗോള സ്ഥിരത കൈവരിക്കാനും തുടങ്ങിയിട്ടുണ്ട്.

അമേരിക്കന്‍ വിപണിയിലെ ധനലഭ്യതയ്ക്കും സ്ഥിരതയ്ക്കും ആഗോളവിപണിയിലും ഉണര്‍വിന്റെ സൂചനകള്‍ പ്രകടമാക്കുകയാണ്. പലിശനിരക്ക് താഴേക്ക് വന്നതും അമേരിക്കന്‍ ഓഹരി വിപണിക്ക് കഴിഞ്ഞ 34 വര്‍ഷത്തിനിടയിലെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഹായകമായി.

അതേസമയം പ്രതിബന്ധങ്ങള്‍ പൂര്‍ണമായി ഒഴിഞ്ഞു എന്ന് പറയാനും കഴിയില്ല. അമേരിക്കയിലെ ഭവനവായ്പാ വിപണി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന്റെ പ്രചാരണത്തിലും ഭവനനിര്‍മാണ മേഖല കേന്ദ്രബിന്ദുവാവുകയാണ്.....


പച്ചക്കറി ദൗര്‍ലഭ്യം രൂക്ഷം


തക്കാളിക്ക് 50 രൂപയും ബീന്‍സിന് 60 ഉം
കോയമ്പത്തൂര്‍: പച്ചക്കറിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വില. ദൗര്‍ലഭ്യവും രൂക്ഷം. തക്കാളിവില വെള്ളിയാഴ്ച 35 രൂപയായിരുന്നത് ശനിയാഴ്ച രാവിലെ 45 ആയി. വൈകീട്ട് 50 രൂപയും.

കാബേജിന് അരനൂറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്നവില. കിലോഗ്രാമിന് 20 രൂപ. വെള്ളിയാഴ്ച ഇത് 15 ആയിരുന്നു. വെള്ളിയാഴ്ചത്തെ വിലയെ അപേക്ഷിച്ച് ഉരുളക്കിഴങ്ങിന് കിലോഗ്രാമിന് 3 രൂപയും ചേനയ്ക്ക് 2 രൂയും ചെറിയ ഉള്ളിക്ക് 13 രൂപയും ശനിയാഴ്ച ഉയര്‍ന്നു. ചെറിയ ഉള്ളിക്ക് ശനിയാഴ്ച 28 രൂപയാണ്.

പച്ചമുളകിന് 40 രൂപയാണ് വില. കുമ്പളങ്ങയ്ക്ക് 22 രൂപയായി. കുമ്പളങ്ങയ്ക്ക് മൂന്നിരട്ടി വില വര്‍ധനയാണ് ഒരു മാസത്തിനിടെ ഉണ്ടായത്.

ബീന്‍സിന്റെ ഏറ്റവും ഉയര്‍ന്ന വിലയാണ് ശനിയാഴ്ച ഉണ്ടായത്.....


ടൂറിസ്റ്റുകളുടെ എണ്ണം കുറയുന്നു-ചെറിയാന്‍ ഫിലിപ്പ്‌


തിരുവനന്തപുരം: ആഗോള സാമ്പത്തിക തകര്‍ച്ചയും വിമാനക്കൂലി വര്‍ധനവുംമൂലം കേരളത്തിലേയ്ക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഇപ്പോള്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് കെ.ടി.ഡി.സി. ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ് അറിയിച്ചു.

ടൂറിസ്റ്റ് വരവില്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ശരാശരി 20 ശതമാനംവീതം വര്‍ധനവുണ്ടായെങ്കില്‍, ഈ വര്‍ഷം 25 ശതമാനമെങ്കിലും കുറവുണ്ടാകാനാണ് സാധ്യത. പൂജാ-ദീപാവലി അവധിക്കാലമായ ഒക്ടോബറില്‍ മുന്‍വര്‍ഷത്തെപ്പോലെ വേണ്ടത്ര തിരക്കുണ്ടാകാത്തത് ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലും മാന്ദ്യമുണ്ടെന്നതിന്റെ തെളിവാണ്.


പങ്ചറില്ലാത്ത ലോകം


(+01219138+)കുറഞ്ഞപക്ഷം ബൈക്ക് യാത്രക്കാരെങ്കിലും പങ്ചറില്ലാത്ത ലോകം സ്വപ്നം കാണാറുണ്ട്. ഭാവിയിലെങ്കിലും സര്‍വ സാധാരണമായേക്കാവുന്നവിധം ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ നാനാഭാഗത്തും പരിശ്രമവും പരിഷ്‌കരണവും ഒക്കെ നടക്കുന്നുണ്ട്. ടയറില്‍ സ്വയം കാറ്റ് നിറഞ്ഞ് പങ്ചറില്‍നിന്നും കാറ്റ് കുറവില്‍ നിന്നും രക്ഷിക്കുന്ന സമ്പ്രദായം സൈനിക വാഹനങ്ങളിലും ഹമ്മര്‍ അവരുടെ ചില വാഹനങ്ങളിലും ഒക്കെ ഫിറ്റ് ചെയ്ത് ഇറക്കുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള ട്രക്കുകളിലും
അപൂര്‍വം അത് ഉപയോഗിക്കുന്നുണ്ട്. മുന്‍ പറഞ്ഞപോലെ ഇരുചക്രവാഹനങ്ങളില്‍ വരെ ആ സാങ്കേതിക വിദ്യ എത്തിയാലേ അംഗീകരിക്കാനാവൂ എന്ന് നിര്‍ബന്ധമുള്ളവര്‍ വിഷമിക്കേണ്ട. ബ്രിഡ്ജ ് സ്‌റ്റോണ്‍ എന്ന ജപ്പാന്‍ ടയര്‍ കമ്പനി സൈക്കിളുകള്‍ക്കായി എയര്‍ ഹബ് എന്ന പേരില്‍ അതിന്റെ ഒരു ചെറുപതിപ്പ് അവതരിപ്പിച്ചിട്ടുണ്ട്.....


പുതിയ കൊറോള എത്തി


(+01219143+)ആള്‍ട്ടിസ് കാറിനെ ഒരുതവണപോലും കണ്ടിട്ടില്ലാത്തവര്‍ അതിനുവേണ്ടി പണമടച്ച് കാത്തിരിക്കുന്നതില്‍ ആരും അതിശയം കൂറേണ്ട കാര്യമില്ല. കാരണം അത് ടൊയോട്ടയുടെ കാറാണ്. അതുകൊണ്ടും തീര്‍ന്നില്ല. ലോകപ്രശസ്തമായ കൊറോള എന്ന ടൊയോട്ട കാറിന്റെ ഏറ്റവും പുതിയ മോഡലാണ്. അപ്പോള്‍ അതിനെ പൂര്‍ണ്ണമായും വിശ്വസിക്കുന്നതില്‍ തെറ്റില്ല. അത്രയ്ക്കുണ്ട് ടൊയോട്ടയുടെയും കൊറോളയുടെയും പെരുമ.

നമ്മുടെ ജീവിതകാലം അവസാനിച്ചാലും ടൊയോട്ടയുടെ ബ്രാന്‍ഡ് വാല്യൂ നിലനില്‍ക്കും എന്നത് ലോകത്തിലെ പ്രചാരം സിദ്ധിച്ച ഒരു സംസാരശകലമാണ്. 2003 ല്‍ ആണ് ഇന്ത്യയില്‍ ആദ്യത്തെ കൊറോള പുറത്തിറങ്ങിയത്. ആവശ്യത്തിന് വലിപ്പവും കാണാന്‍ ഭംഗിയും അധികമല്ലാത്ത വിലയും അതിനെ ഇന്ത്യയിലെ വിജയിച്ച ഒരു മോഡലാക്കി താമസിയാതെ മാറ്റി.....


ഐശ്വര്യയ്ക്ക് 35


(+01219148+)നടി ഐശ്വര്യ റായിക്ക് 35 തികഞ്ഞു. ഇക്കുറി ഐശ്വര്യ പിറന്നാളാഘോഷിച്ചത് കേരളത്തിലാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'രാവണ'ന്റെ ഷൂട്ടിങ്ങിനായാണ് മുന്‍ ലോക സുന്ദരി കേരളത്തിലെത്തിയത്. മലയാറ്റൂര്‍ മുളങ്കുഴി, അതിരപ്പിള്ളി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പ്രധാനമായും നടക്കുന്നത്.

ഭര്‍ത്താവും 'രാവണി'ലെ നായകനുമായ അഭിഷേക്ബച്ചനും ഐശ്വര്യയ്‌ക്കൊപ്പം കേരളത്തിലുണ്ട്. രണ്ടുദിവസം മുമ്പാണ് 'രാവണ'ന്റെ ചിത്രീകരണം ആരംഭിച്ചത്. അമിതാഭ്ബച്ചന്റെ അസുഖം കാരണം അഭിഷേകും ഐശ്വര്യയും ഷൂട്ടിങ്ങിനെത്താന്‍ വൈകിയിരുന്നു. സെറ്റൊരുക്കി മണിരത്‌നവും സംഘവും താരദമ്പതികള്‍ക്കായി കാത്തിരിക്കുകയായിരുന്നു. കൊച്ചിയിലാണ് ഇരുവരും താമസം.....


ജോണിഡെപ്പിനൊപ്പം അഭിനയിക്കാന്‍ കരീനയില്ല


ലോകമെമ്പാടുമുള്ള നടിമാര്‍ കൊതിക്കുന്ന വേഷമാണ് പ്രശസ്ത ഹോളിവുഡ് താരം ജോണി ഡെപ്പിന്റെ നായികാ പദവി. എന്നാല്‍ ഈ സൗഭാഗ്യം തല്‍ക്കാലം വേണ്ടെന്നുവെച്ചിരിക്കുകയാണ് നടി കരീന കപൂര്‍. ഹോളിവുഡിലേക്ക് കണ്ണുംനട്ട് ബോളിവുഡ് സുന്ദരിമാര്‍ കാത്തുനില്‍ക്കെയാണ് ഏവരെയും അമ്പരപ്പിച്ച ഈ തീരുമാനം കരീനയെടുത്തത്.
ജോണി ഡെപ്പിനെയും കരീനയെയും കേന്ദ്ര കഥാപാത്രങ്ങളായി ഒരു ഹോളിവുഡ് ചിത്രം വിഭാവനം ചെയ്തത് സംവിധായിക ഗുരീന്ദര്‍ ഛദ്ദയാണ്. ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാം, ബ്രൈഡ് ആന്‍ഡ് പ്രിജുഡിസ് എന്നീ ചിത്രങ്ങളുടെ സംവിധായികയാണ് ഗുരീന്ദര്‍ ഛദ്ദ. കരീനയുമായി ചര്‍ച്ചനടത്താന്‍ ഗുരീന്ദര്‍ തയ്യാറായിരിക്കുമ്പോഴാണ് തല്‍ക്കാലം ബോളിവുഡിന് പുറത്തേക്കില്ലെന്ന് കരീന വ്യക്തമാക്കിയത്.....


'സോറി ഭായി'ല്‍ ചിത്രാംഗദസിങ്‌


ബോളിവുഡില്‍ ഒരു തിരിച്ചുവരവിനു ഒരുങ്ങുകയാണ് നടി ചിത്രാംഗദസിങ്. വിവാഹത്തിനുശേഷം സിനിമയില്‍നിന്നു പിന്‍വലിഞ്ഞ ചിത്രാംഗദ ഒനിര്‍ബാന്റെ സോറിഭായ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തുന്നത്. 2003-ല്‍ സുധീര്‍മിശ്രയുടെ ഹസാരോം ക്വയൈഷ്യന്‍ഐസിയിലൂടെയാണ് ചിത്രാംഗദ ബോളിവുഡിലെത്തുന്നത്. ഇതിനുശേഷം രുചിനരേന്റെ കാല്‍ എന്ന ചിത്രത്തിലും വേഷമിട്ടു. 2005-ലായിരുന്നു ചിത്രാംഗദയുടെ വിവാഹം. ഗോള്‍ഫ് താരം ജ്യോതി രന്‍ധാവെയെയാണ് ചിത്രാംഗദ വിവാഹം കഴിച്ചത്.
വിവാഹശേഷവും ഒട്ടേറെ സിനിമകളില്‍നിന്ന് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും ചിത്രാംഗദ നിരസിക്കുകയായിരുന്നു. ''ഇതൊരു പുതിയ തുടക്കമാണ്. സോറിഭായ് തിരക്കഥ വായിച്ചപ്പോള്‍തന്നെ എനിക്കിഷ്ടപ്പെട്ടു.....


Saturday, November 01, 2008

മാനന്തവാടി സംഘര്‍ഷം: 11 പേരെ അറസ്റ്റു ചെയ്തു


മാനന്തവാടി: മാനന്തവാടി സംഘര്‍ഷവുമായി ബന്ധപ്പെട്ട് 11 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

മാനന്തവാടിയില്‍ ശനിയാഴ്ച പുലര്‍ച്ചെ സി.പി.എം ഏരിയാ കമ്മറ്റി ഓഫീസും കെ.സി കുഞ്ഞിരാമന്‍ എം.എല്‍.എയുടെ ഓഫീസും ഒരു സംഘം ആക്രമിച്ചിരുന്നു.

ഇതില്‍ പ്രതിഷേധിച്ചുള്ള സി.പി.എം പ്രകടനത്തിനിടെ ആര്‍.എസ്.എസുകാരുടെ കടകളും ആക്രമിക്കപ്പെട്ടു.


മഹാരാഷ്ട്രയില്‍ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് 15 മരണം


മുംബൈ: മഹാരാഷ്ട്രയിലെ റായിഗഢില്‍ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു. 38 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു അപകടം. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

പരിക്കേറ്റവരെ മുംബൈയിലെ സയണ്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. താനെയില്‍ നിന്ന് മുംബൈയിലേക്ക് യാത്രതിരിച്ച മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.


അസം സേ്ഫാടനപരമ്പര: മൂന്നു പേര്‍ അറസ്റ്റില്‍


ഗുവഹാട്ടി: അസമില്‍ ചൊവ്വാഴ്ചയുണ്ടായ സേ്ഫാടനപരമ്പരയുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു.

77 പേര്‍ മരിച്ച സേ്ഫാടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പേര് വെളിപ്പെടുത്താത്ത തീവ്രവാദ സംഘടനയുടെ പേരില്‍ അജ്ഞാത സന്ദേശം കൈമാറിയ ഒരാളും ഇതില്‍ ഉള്‍പ്പെടുന്നു. ഇയാളുടെ പേര് നാസിര്‍ അഹമ്മദ് എന്നാണെന്ന് പോലീസ് വെളിപ്പെടുത്തി.

ഇസ്ലാമിക് സെക്യൂരിറ്റി ഫോഴ്‌സ് എന്ന സംഘടനയുടെ പ്രതിനിധിയാണ് ഇയാളെന്ന് കരുതപ്പെടുന്നു. സേ്ഫാടനത്തില്‍ ഉപയോഗിക്കപ്പെട്ട കാറിന്റെയും ബൈക്കിന്റെയും ഉടമസ്ഥരാണ് അറസ്റ്റിലായ മറ്റു രണ്ടുപേര്‍.

മൂന്നുപേരെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയി. പരമ്പരയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ ഉടന്‍ പിടിക്കപ്പെടുമെന്ന് പോലീസ് അറിയിച്ചു.....


മേഘാലയയില്‍ പത്ത് ബംഗ്ലാദേശികള്‍ പിടിയില്‍


ഷില്ലോങ്ങ്: തീവ്രവാദികളെന്ന് സംശയിക്കുന്ന പത്ത് ബംഗ്ലാദേശികള്‍ മേഘാലയയില്‍ പോലീസിന്റെ പിടിയിലായി.

ഗുവഹാട്ടിയില്‍ നിന്ന് കുരിഗ്രാമിലേക്ക് പോകുകയായിരുന്ന ഹുസൈന്‍ മിയ, ദില്‍ബര്‍ ഹുസൈന്‍ എന്നിവരാണ് ആദ്യം അറസ്റ്റിലായത്. തുടര്‍ന്ന് നടന്ന വ്യപകമായ തിരച്ചിലില്‍ നോങ്ങ്‌പോഹില്‍ നിന്ന് എട്ടുപേര്‍ കൂടി പോലീസ് പിടിയിലായി.

ഇവരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി.

ഖാസി സ്റ്റുഡന്‍സ് യൂണിയന്റെ പ്രതിനിധികളാണെന്ന് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ വ്യക്തമാക്കിയെന്ന് അധികൃതര്‍ പറഞ്ഞു.


റിപ്പോ, സി.ആര്‍.ആര്‍ നിരക്കുകള്‍ കുറച്ചു


മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും വീണ്ടും കുറച്ചു.

റിപ്പോ നിരക്ക് അര ശതമാനം കുറച്ച് ഏഴര ശതമാനമാക്കി. നിര്‍ബന്ധ നിക്ഷേപനിരക്ക് 24 ശതമാനമാക്കി കുറച്ചിട്ടുണ്ട്.

ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നെടുക്കുന്ന ല്ക്കസ്വകാല വായ്പയുടെ പലിശനിരക്കാണ് റിപ്പോ. ഇതു കുറയുന്നതോടെ ബാങ്കുകള്‍ക്ക് ഭവന,വാഹന,വ്യക്തിഗത പലിശനിരക്കുകള്‍ കുറയ്ക്കാനാവും.

ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട നിക്ഷേപത്തിന്റെ അനുപാതമായ കരുതല്‍ ധനാനുപാതം ഒരു ശതമാനം കുറച്ച് അഞ്ചര ശതമാനമാക്കി. അര ശതമാനം വീതം കുറച്ച് രണ്ട് ഘട്ടങ്ങളിലായാണ് ഇത് കുറയ്ക്കുക.

കഴിഞ്ഞ മാസവും റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഒരു ശതമാനം വീതം കുറച്ചിരുന്നു.....


തീവ്രവാദി സംഘടനകളുടെ വോട്ട് വേണ്ട: കുഞ്ഞാലിക്കുട്ടി


മലപ്പുറം: തീവ്രവാദി സംഘടനകളുടെ വോട്ട് വേണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി.

തീവ്രവാദി സംഘടനകള്‍ ഇടതുപക്ഷത്തിനൊപ്പമാണെന്നും അവര്‍ യു.ഡി.എഫിന്റെ അടുത്തെവിടെയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുഭരണത്തിനിെതിരെ യു.ഡി.എഫ് നടത്തിയ 'ജനസദസ്സ്' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.


പോലീസിനെ രാഷ്ട്രീയവത്കരിക്കുന്നു: ഉമ്മന്‍ ചാണ്ടി


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പോലീസിനെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

കോട്ടയത്ത് സി.പി.എം ഓഫീസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നത് ഇതിന് ഉദാഹരണമാണ്.

ഇടത് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ പുരോഗതിയെ പിറകോട്ടുവലിക്കുകയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

തീവ്രവാദ പ്രവര്‍ത്തനത്തിന് കേരളത്തില്‍ വളരാന്‍ സാഹചര്യമൊരുക്കിയത് സര്‍ക്കാരാണ്.

കേന്ദ്രം നല്‍കിയ മുന്നറിയിപ്പുകള്‍ കേരളം കണക്കിലെടുക്കാതിരുന്നത് പ്രശ്‌നം വഷളാക്കിയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.


പോലീസിനെ ഭരിക്കുന്നത് സി.പി.എം ജില്ലാ സെക്രട്ടറിമാര്‍: ചെന്നിത്തല


കൊല്ലം: സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് സി.പി.എമ്മിന്റെ 14 ജില്ലാ സെക്രട്ടറിമാരാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു.

പോലീസിനെ ഉപയോഗിച്ച് തിരഞ്ഞെടുപ്പില്‍ ജയിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.

അമേരിക്കന്‍ വിരുദ്ധസമരം നടത്തിയ ആഭ്യന്തരമന്ത്രി ഇപ്പോള്‍ അമേരിക്ക സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്.

ക്രമസമാധാനപ്രശ്‌നം പരിഹരിക്കാന്‍ ആഭ്യന്തരവകുപ്പിന് സമയമില്ലെന്നും ചെന്നിത്തല പറഞ്ഞു.