Sunday, November 02, 2008

വൈദ്യുതിനിരക്ക് ഇനിയും കൂട്ടണമെന്ന് കെ.എസ്.ഇ.ബി.


തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതിനിരക്ക് ഇനിയും വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടു. വൈദ്യുതിനില അവലോകനം ചെയ്യുന്നതിനായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ശനിയാഴ്ച നടത്തിയ പൊതു തെളിവെടുപ്പിലാണ് ബോര്‍ഡ് ഈ ആവശ്യമുന്നയിച്ചത്.

കെ.എസ്.ഇ.ബിക്കുണ്ടായ റവന്യൂ കമ്മി നികത്തുന്നതിന് ഇപ്പോഴത്തെ സര്‍ചാര്‍ജ് പര്യാപ്തമാവില്ലെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ വി. രമേഷ്ബാബു പറഞ്ഞു. സംസ്ഥാനത്തിന് പുറത്തുനിന്ന് അധിക വൈദ്യുതി വാങ്ങുന്ന തുക പൂര്‍ണമായും സര്‍ചാര്‍ജ് ഇനത്തില്‍ ഈ വര്‍ഷംതന്നെ ഈടാക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ബോര്‍ഡിന്റെ ആവശ്യം നടക്കണമെങ്കില്‍ വൈദ്യുതി യൂണിറ്റ് നിരക്കില്‍ കുറഞ്ഞത് ഒരു രൂപയുടെയെങ്കിലും വര്‍ധന വരുത്തേണ്ടിവരും.....


No comments: