Sunday, November 02, 2008

റിപോ നിരക്കും കരുതല്‍ ധനാനുപാതവും എസ്എല്‍ആറും കുറച്ചു


വായ്പ നല്‍കാന്‍ 75,000 കോടി രൂപ കൂടി

മുംബൈ: സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് പണലഭ്യത കൂട്ടാനായി വീണ്ടും റിസര്‍വ് ബാങ്ക് നടപടി. ശനിയാഴ്ച കരുതല്‍ ധനാനുപാതം ഒരു ശതമാനവും റിപോ നിരക്ക് അര ശതമാനവും കുറച്ചു. ബാങ്കുകള്‍ നിര്‍ബന്ധമായും ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ നിക്ഷേപിക്കേണ്ട സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്.എല്‍.ആര്‍.) 25 ശതമാനത്തില്‍നിന്ന് 24 ശതമാനമാക്കി താഴ്ത്തി. ഈ നടപടികളിലൂടെ വായ്പ നല്‍കാന്‍ മൊത്തം 75,000 കോടി രൂപ കൂടി ബാങ്കുകള്‍ക്ക് ലഭിക്കും. പണപ്പെരുപ്പം 10.68 ശതമാനമായി കുറഞ്ഞതും റിസര്‍വ്ബാങ്ക് നടപടിക്ക് പ്രേരിപ്പിച്ചു.

ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിര്‍ബന്ധമായും നിക്ഷേപിക്കേണ്ട കരുതല്‍ ധനാനുപാതം ഇതോടെ അഞ്ചര ശതമാനമായി കുറയും.....


No comments: