ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക പ്രതിസന്ധി കാരണം ഇന്ത്യയിലെ ഐ.ടി മേഖലയില്‍ തൊഴിലവസരങ്ങള്‍ കുറയില്ലെന്ന് ഇന്‍ഫോസിസിന്റെ മേധാവി നാരായണ മൂര്‍ത്തി വ്യക്തമാക്കി.
സാമ്പത്തിക മാന്ദ്യം ഐ.ടിയേയും ബാധിച്ചുവെന്നത് ശരിയാണ്. എന്നാല്‍ അത് രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് കാരണമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പണപ്പെരുപ്പവും യു.എസ് സാമ്പത്തികമാന്ദ്യവും സൃഷ്ടിക്കുന്ന പരിഭ്രാന്തിയാണ് പല ഐ.ടി കമ്പനികളെയും തൊഴിലാളികളെ പിരിച്ചു വിടാന്‍ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ പ്രശ്‌നം അധികകാലം നിലനില്‍ക്കില്ല.
രൂപയുടെ മൂല്യം കുറയാന്‍ കാരണമായതും സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിഫലനം മാത്രമാണ്. റോഡ്‌സ് സേ്കാളര്‍ഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട ഫൈനലിസ്റ്റുകളെ അനുമോദിക്കാന്‍ കൂടിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.....
No comments:
Post a Comment