Sunday, November 02, 2008

എണ്ണവിലകുറഞ്ഞു: താപവൈദ്യുതിയുടെ വില പകുതിയായി


കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലകുറഞ്ഞത് വൈദ്യുതി ഉല്‍പാദനത്തിലും പ്രതിഫലിച്ചു, കേരളത്തിലെ താപവൈദ്യുതിയുടെ വില പകുതിയായാണ് കുറഞ്ഞത്.

കായംകുളം താപവൈദ്യുതനിലയത്തില്‍ ഇന്നലെ യൂണിറ്റിന് 4.98 രൂപയാണ് വിലയായി ഈടാക്കിയത്. കഴിഞ്ഞ മാസത്തേക്കാളും നാലുരൂപയാണ് കുറഞ്ഞത്. യൂണിറ്റിന് 12 രൂപ വരെ താപനിലയത്തില്‍ നിന്നുള്ള വൈദ്യുതിക്ക് വിലയുയര്‍ന്നിട്ടുണ്ട്.

നാഫ്തയുടെ വില പകുതിയായി കുറഞ്ഞതാണ് വൈദ്യുതിയുടെ വില കുറയാന്‍ കാരണമായത്. ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വൈദ്യുതി സര്‍ചാര്‍ജ് ഒഴിവാക്കാനാകുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ.


No comments: