Sunday, November 02, 2008

തിരഞ്ഞെടുപ്പിനു ചെലവ് 10,000 കോടി


(+01219156+)ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനും നിയമസഭാതിരഞ്ഞെടുപ്പിനുംകൂടി രാജ്യത്തെ രാഷ്ട്രീയപ്പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ചെലവഴിക്കുന്നത് 10,000 കോടി രൂപ. അടുത്ത തിരഞ്ഞെടുപ്പില്‍ ഇത് 15,000 കോടിയായി ഉയരാനാണ് സാധ്യത. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പണത്തിന്റെ ഇരുണ്ട സ്വാധീനം കണക്കുകളിലൂടെ വെളിപ്പെടുത്തിയത് സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് ഡയറക്ടര്‍ എന്‍. ഭാസ്‌കരറാവുവാണ്. പാര്‍ലമെന്ററി ജനാധിപത്യം ശക്തിപ്പെടുത്തുന്നതുസംബന്ധിച്ച് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി വിളിച്ചുചേര്‍ത്ത വട്ടമേശചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഭാസ്‌കരറാവു.

ചില സംസ്ഥാനങ്ങളില്‍, കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ മൂന്നിലൊന്നിലധികം വോട്ടര്‍മാരും പണം വാങ്ങി വോട്ടുചെയ്തവരാണെന്നും പഠനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് റാവു പറഞ്ഞു.....


No comments: