Sunday, November 02, 2008

സാമ്പത്തിക മാന്ദ്യം കേരളത്തിനു തിരിച്ചടിയാവും- മന്ത്രി ഐസക്‌


(+01219150+)കോഴിക്കോട്: ആഗോള സാമ്പത്തിക മാന്ദ്യം കേരളത്തിന്റെ സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുമെന്ന് ധനമന്ത്രി തേമാസ് ഐസക് പറഞ്ഞു.

സംസ്ഥാനത്തിന്റെ രണ്ടു പ്രധാന വരുമാനമാര്‍ഗങ്ങളായ വിനോദസഞ്ചാരം, ഐ.ടി. മേഖലകള്‍ക്കാണ് മാന്ദ്യം കാര്യമായ തിരിച്ചടിയാവുക. മാന്ദ്യം വരും വര്‍ഷങ്ങളിലാണ് കൂടുതലായി അനുഭവപ്പെടാന്‍ പോകുന്നത്. അതു മറികടക്കാന്‍ മൂന്നുവര്‍ഷമെങ്കിലും വേണ്ടിവരും. അതുവരെ നിക്ഷേപത്തിനുള്ള അമാന്തമുണ്ടാവും. കയറ്റുമതിയെയും പ്രതികൂലമായി ബാധിക്കും-മന്ത്രി അഭിപ്രായപ്പെട്ടു.

കെ.എസ്.എഫ്.ഇ.യുടെ 'പ്രവാസിബന്ധു ചിട്ടി' സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാന്ദ്യം മറികടക്കാന്‍ കേരളം സ്വന്തമായ വഴിതേടും.....


No comments: