Sunday, November 02, 2008

അമേരിക്കക്കാര്‍ ചെലവ് ചുരുക്കുന്നു; നിക്ഷേപകര്‍ ആത്മവിശ്വാസത്തിലേക്ക്‌


ന്യൂയോര്‍ക്ക്: ആഗോള സാമ്പത്തികപ്രതിസന്ധി ആശങ്കയുയര്‍ത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടയില്‍ അമേരിക്കക്കാര്‍ ചെലവ് വെട്ടിക്കുറച്ചുതുടങ്ങി. അതിനിടെ ആഗോള സ്ഥിരത കൈവരിക്കാനും തുടങ്ങിയിട്ടുണ്ട്.

അമേരിക്കന്‍ വിപണിയിലെ ധനലഭ്യതയ്ക്കും സ്ഥിരതയ്ക്കും ആഗോളവിപണിയിലും ഉണര്‍വിന്റെ സൂചനകള്‍ പ്രകടമാക്കുകയാണ്. പലിശനിരക്ക് താഴേക്ക് വന്നതും അമേരിക്കന്‍ ഓഹരി വിപണിക്ക് കഴിഞ്ഞ 34 വര്‍ഷത്തിനിടയിലെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഹായകമായി.

അതേസമയം പ്രതിബന്ധങ്ങള്‍ പൂര്‍ണമായി ഒഴിഞ്ഞു എന്ന് പറയാനും കഴിയില്ല. അമേരിക്കയിലെ ഭവനവായ്പാ വിപണി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന്റെ പ്രചാരണത്തിലും ഭവനനിര്‍മാണ മേഖല കേന്ദ്രബിന്ദുവാവുകയാണ്.....


No comments: