Saturday, November 01, 2008

പോലീസിനെ രാഷ്ട്രീയവത്കരിക്കുന്നു: ഉമ്മന്‍ ചാണ്ടി


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പോലീസിനെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

കോട്ടയത്ത് സി.പി.എം ഓഫീസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നത് ഇതിന് ഉദാഹരണമാണ്.

ഇടത് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ പുരോഗതിയെ പിറകോട്ടുവലിക്കുകയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

തീവ്രവാദ പ്രവര്‍ത്തനത്തിന് കേരളത്തില്‍ വളരാന്‍ സാഹചര്യമൊരുക്കിയത് സര്‍ക്കാരാണ്.

കേന്ദ്രം നല്‍കിയ മുന്നറിയിപ്പുകള്‍ കേരളം കണക്കിലെടുക്കാതിരുന്നത് പ്രശ്‌നം വഷളാക്കിയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.


No comments: