Sunday, November 02, 2008

രാസവസ്തു ഇറക്കുമതി: 100 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തി


ന്യൂഡല്‍ഹി: രാജ്യവ്യാപകമായി നടത്തിയ പരിശോധനകളില്‍ റവന്യു ഇന്‍റലിജന്‍സ് നൂറുകോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തി. പെയിന്‍റ് നിര്‍മ്മാണത്തിനും മറ്റും ഉപയോഗിക്കുന്ന ഇരുപതിനം രാസവസ്തുക്കള്‍ നിയമവിധേയമല്ലാതെ ഇറക്കുമതി ചെയ്യുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്.

മുംബൈയിലാണ് ഏറെ തട്ടിപ്പുകള്‍ പിടിച്ചത്. ഇവിടെ നിന്നും നൂറ്റമ്പത് കണ്ടെയിനറുകള്‍ റവന്യൂ ഇന്‍റലിജന്‍സ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജ്യത്തെ പ്രമുഖ പെയിന്‍റ് നിര്‍മ്മാതാക്കളുടെ കണ്ടെയിനറുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. രാസവസ്തുക്കളുടെ വില കുറച്ചുകാണിച്ച് നികുതിവെട്ടിപ്പ് നടത്തിയ ചില കമ്പനികള്‍ വെറും കടലാസ് കമ്പനികളാണെന്നും കണ്ടെത്തിയിട്ടുണ്ട്.


No comments: