Thursday, February 12, 2009

മൂന്ന് പൊതുമേഖലാ ബാങ്കുകളില്‍ കേന്ദ്രം 3800 കോടി രൂപ മുടക്കും


ന്യൂഡല്‍ഹി: മൂന്നു പൊതുമേഖലാ ബാങ്കുകളില്‍ 3800 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഈ ബാങ്കുകളുടെ മൂലധന പര്യാപ്തതാനുപാതം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ നടപടിയെന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം മന്ത്രിസഭാ യോഗത്തിനു ശേഷം വ്യക്തമാക്കി.പുനര്‍ മൂലധന പാക്കേജ് അനുസരിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യക്ക് 1400 കോടിയും യൂക്കോ ബാങ്ക്, വിജയ ബാങ്ക് എന്നിവയ്ക്ക് 1200 കോടി രൂപ വീതവുമാണ് ലഭിക്കുക. രണ്ടു ഘട്ടങ്ങളിലായാണ് മൂലധന നിക്ഷേപം നടത്തുക. ആദ്യ ഗഡു നടപ്പുസാമ്പത്തിക വര്‍ഷത്തിലും ശേഷിച്ചത് 2009-10 ലും ലഭ്യമാക്കും.ആദ്യ ഗഡുവായി യൂക്കോ ബാങ്കിന് 450 കോടി രൂപയാണ് ലഭിക്കുക. സെന്‍ട്രല്‍ ബാങ്കിന് 700 കോടി രൂപയും വിജയ ബാങ്കിന് 500 കോടി രൂപയും നല്‍കും.....


No comments: