ന്യൂഡല്‍ഹി: രാജ്യത്തിന്റെ എട്ടാമത്തെ രാഷ്ട്രപതി രാമസ്വാമി വെങ്കിട്ടരാമന് (98) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് ഡല്‍ഹിയിലെ ആര്‍മി (റിസര്‍ച്ച് ആന്‍ഡ് റഫറല്‍) ആസ്പത്രിയിലായിരുന്നു അന്ത്യം. യൂറിയ ശരീരകലകളിലേക്ക് വ്യാപിക്കുന്ന 'യൂറോസെപ്സിസ്' രോഗം ബാധിച്ചതുകാരണം ജനവരി 12നാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മരിക്കുമ്പോള്‍ ഭാര്യ ജാനകിയും മരുമകനും സമീപത്തുണ്ടായിരുന്നു. വെങ്കിട്ടരാമന് മൂന്ന് പെണ്മക്കളാണുള്ളത്.
വെങ്കിട്ടരാമന്റെ മൃതദേഹം ഏഴുമണിയോടെ സഫ്ദര്‍ ജങ് റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുവന്നു. വ്യാഴാഴ്ച ഡല്‍ഹിയില്‍ ഔദ്യോഗിക ബഹുമതികളോടെ ശവസംസ്കാരം നടക്കും. അതുവരെ മൃതദേഹം വസതിയില്‍ പൊതുദര്‍ശനത്തിനുവെക്കും.....
No comments:
Post a Comment