മുംബൈ: വിമാനയാത്രാക്കൂലി കുറയ്ക്കാന്‍ കിങ്ഫിഷന്‍ എയര്‍ലൈന്‍സ് തീരുമാനിച്ചു. ജനവരി ഒന്ന് മുതലായിരിക്കും ഇത് പ്രാബല്യത്തില്‍ വരിക. ചെയര്‍മാന്‍ വിജയ് മല്ല്യ അറിയിച്ചതാണിത്. എന്നാല്‍ ടിക്കറ്റ് ചാര്‍ജില്‍ എത്ര ശതമാനം കുറവുണ്ടാകും എന്നത് സംബന്ധിച്ച് തീരുമാനമായില്ല.
എയര്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില്‍പ്പന നികുതി കേന്ദ്ര സര്‍ക്കാര്‍ ഏകീകരിച്ചാല്‍ മാത്രമേ ടിക്കറ്റ് നിരക്ക് കുറയ്ക്കൂ എന്നായിരുന്നു കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ നേരത്തെയുള്ള നിലപാട്. കിങ്ഫിഷറിന്റെ ചുവടുപിടിച്ച് ജെറ്റ് എയര്‍വേയ്‌സും ടിക്കറ്റ്‌നിരക്കില്‍ കുറവു വരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
No comments:
Post a Comment