Sunday, December 28, 2008

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പാര്‍ട്ടി തീരുമാനിക്കും: ഫാറൂഖ് അബ്ദുള്ള


ശ്രീനഗര്‍: കോണ്‍ഗ്രസുമായുള്ള സഖ്യശ്രമം വിജയിച്ചാല്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പാര്‍ട്ടി തീരുമാനിക്കുമെന്ന് ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കുറിച്ച് പറയാറായിട്ടില്ല. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇതുവരെ കോണ്‍ഗ്രസ് തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. ഈ സഖ്യശ്രമം വിജയിച്ചാല്‍ ഇരു പാര്‍ട്ടികളും ചേര്‍ന്ന് പുതിയ നേതാവിനെ കുറിച്ച് ചര്‍ച്ച ചെയ്യും-ഫാറൂഖ് അബ്ദുള്ള പറഞ്ഞു. മകനും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായി ഒമര്‍ അബ്ദുള്ളയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന വാര്‍ത്ത ഫാറൂഖ് അബ്ദുള്ള നിഷേധിച്ചു. ഒമര്‍ മുഖ്യമന്ത്രിയാകുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്, 'എന്ത് കൊണ്ട് അയാള്‍ക്ക് മുഖ്യമന്ത്രിയായിക്കൂട.....


No comments: