ചെന്നൈ: ദേശീയതലത്തില്‍ മൂന്നാംമുന്നണി രൂപവത്കരിക്കുന്നതു സംബന്ധിച്ച് ജനതാദള്‍ (എസ്) നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി ജയലളിതയുമായി ചര്‍ച്ച നടത്തി. സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി ചര്‍ച്ചനടത്തിവരികയാണെന്നും തുടര്‍ന്നുള്ള ചര്‍ച്ച ഡല്‍ഹിയില്‍ നടക്കുമെന്നും ദേവഗൗഡ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ''ജയലളിതയുമായുള്ള ചര്‍ച്ച ആശാവഹമായിരുന്നു.
മൂന്നാംമുന്നണിയോടു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവര്‍ തായ്യാറായിട്ടുണ്ട്''-ദേവഗൗഡ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വീട്ടിലെത്തിയ ദേവഗൗഡ ഒന്നരമണിക്കൂറോളം ചര്‍ച്ച നടത്തി. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും മൂന്നാംമുന്നണി യാഥാര്‍ഥ്യമാവുകയെന്ന് ജയലളിത അഭിപ്രായപ്പെട്ടു.....
No comments:
Post a Comment