ഇസ്ലാമാബാദ്: പാകിസ്താന്റെ മണ്ണില്‍ പ്രശ്‌നങ്ങളുണ്ടന്നും അത് പരിഹരിക്കുമെന്നും പാകിസ്താന്‍ ഇന്ത്യയുമായി യുദ്ധത്തിനില്ലന്നും പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി.
പാകിസ്താനിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രേതര ശക്തികളാണ്, പാകിസ്താന്‍ അത് അതിന്‍േറതായ രീതിയില്‍ പരിഹരിക്കും. ഞങ്ങള്‍ യാതൊരു വിധ സമ്മര്‍ദ്ദത്തിലുമല്ല. അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമാബാദില്‍ ബേനസീര്‍ ഭൂട്ടോയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍ദാരി.
ഈ ലോകത്തോടുമുഴുവനും ലോകത്തെ ഏറ്റവും വലിയജനാധിപത്യത്തോടും പഴക്കം ചെന്ന ജനാധിപത്യത്തോടും ഞാന്‍ പറയുന്നു, ഞങ്ങള്‍ പറയുന്നത് ശ്രദ്ധിക്കുക, ഞങ്ങളില്‍ നിന്ന് പഠിക്കുക,ഞങ്ങള്‍ക്ക് നിങ്ങളുമായി പങ്കു വെക്കാന്‍ അനുഭവങ്ങളുണ്ട്.....
No comments:
Post a Comment