കെയ്‌റോ: ഗാസ മുനമ്പിലെ ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ അറബ് ലീഗ് ബുധനാഴ്ച അടിയന്തര യോഗം ചേരും. അറബ് ലീഗിലെ 22 രാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി ജനറല്‍ അമര്‍ മൂസ അറിയിച്ചു.
ഐക്യരാഷ്ട്ര സഭാ രക്ഷാ സമതിയോട് അടിയന്തര യോഗം ചേര്‍ന്ന് ഗാസ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നും അറബ് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
ആറു മാസത്തെ വെടി നിര്‍ത്തലിനു ശേഷം ഇന്നലെയാണ് ഇസ്രയേല്‍ ഗാസാ മുനമ്പില്‍ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 225 പലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും നൂറു കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഗാസാ സിറ്റിയിലും തെക്കന്‍നഗരമായ ഖാന്‍ യൂനിസിലുമാണ് കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്.....
No comments:
Post a Comment