Sunday, February 22, 2009

കരാറുകാരന്‍ മുറി പൂട്ടി തീയിട്ടു; ഒരു തൊഴിലാളി മരിച്ചു


അക്രമം കൂലിത്തര്‍ക്കത്തെത്തുടര്‍ന്ന് മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍ മരിച്ചത് തമിഴ്‌നാട് സ്വദേശികൊച്ചി: കൂലി ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ കരാറുകാരന്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ച മുറി പൂട്ടി തീയിട്ടു. പൊള്ളലേറ്റ് ഒരാള്‍ മരിച്ചു. മൂന്നുപേരെ അതീവ ഗുരുതരാവസ്ഥയില്‍ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് 90 ശതമാനത്തിലേറെ പെള്ളലേറ്റതായി ആസ്പത്രി അധികൃതര്‍ പറഞ്ഞു. പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ മൊഴിപ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസ് കരാറുടമ തൂത്തുക്കുടി സ്വദേശി തോമസിനെതിരെ കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്. കെട്ടിടനിര്‍മാണത്തിനായി തമിഴ്‌നാട്ടില്‍നിന്നെത്തിയ തൊഴിലാളികളെയാണ് കരാറുകാരനായ തോമസ് അടച്ചിട്ട മുറിയിലിട്ട് പെട്രോളൊഴിച്ച് തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട് സ്വദേശി സഫി (24) ആണ് മരിച്ചത്. ആന്‍ഡ്രൂസ് (24), വിജയന്‍ (24), സുരേഷ് (23) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ എറണാകുളം ഓള്‍ഡ് റെയില്‍വേസ്റ്റേഷന്‍ റോഡിലെ കെട്ടിടത്തിലാണ് സംഭവം. സബ് കോണ്‍ട്രാക്ടറായ തോമസും നാലു തൊഴിലാളികളും ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള വാടകക്കെട്ടിടത്തില്‍ ഒരുമിച്ചായിരുന്നു താമസം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കാവേരി ബില്‍ഡ് ടെക് എന്ന കമ്പനിയില്‍ റൂഫ് സീലിങ് ജോലികള്‍ ചെയ്തിരുന്നവരാണ് നാലുപേരും. ഇവര്‍ തോമസിന്റെ കീഴില്‍ പണിയെടുത്തുതുടങ്ങിയിട്ട് 20 ദിവസമായി. വെള്ളിയാഴ്ച രാത്രി നാലുപേരും തോമസിനൊപ്പം മുറിയിലിരുന്ന് മദ്യപിച്ചപ്പോള്‍, തങ്ങള്‍ ജോലി നിര്‍ത്തുകയാണെന്ന് പറഞ്ഞു. തങ്ങള്‍ ഇതുവരെ പണിയെടുത്തതിന്റെ കൂലിയായ 14,000 രൂപ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പണം നല്‍കാന്‍ തയ്യാറാകാതിരുന്ന തോമസുമായി തൊഴിലാളികള്‍ വാക്കുതര്‍ക്കമായി. തുടര്‍ന്ന് തോമസ് വഴക്കിട്ട് പുറത്തുപോകുകയും ചെയ്തു. തിരിച്ചുവന്ന തോമസ് മദ്യലഹരിയില്‍ കിടന്നിരുന്ന തൊഴിലാളികളുടെ അടുത്തെത്തി. സുരേഷ് ഒഴികെ മൂന്നുപേരും മുറിക്കുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു. സുരേഷ് തോമസുമായി വീണ്ടും വഴക്കിട്ട ശേഷം തോമസിനെ മുറിയില്‍നിന്ന് പുറത്താക്കി വാതിലടച്ചു. ക്ഷുഭിതനായ തോമസ് പുറത്തുപോയി പെട്രോള്‍ വാങ്ങിയശേഷം മുറിക്കുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേല്‍ ജനലിലൂടെ ഒഴിച്ച് തീയിട്ടു. ഇയാള്‍ വാതില്‍ പുറത്തുനിന്ന് പൂട്ടുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സെന്‍ട്രല്‍ സി.ഐ. ജി. വേണു പറഞ്ഞു.


മുഹമ്മദന്‍സും മഹീന്ദ്രയും സമനിലയില്‍


മുംബൈ: ഐ ലീഗിലെ 16-ാം റൗണ്ട് മത്സരത്തില്‍ കരുത്തരായ മഹീന്ദ്രയെ സ്വന്തം തട്ടകത്തില്‍ ഗോളടിക്കാന്‍ വിടാതെ മുഹമ്മദന്‍സ് തളച്ചു (0-0). ഗോളി നസീം അക്തറിന്റെയും പ്രതിരോധനിരയുടെയും മികവിലാണ് മുഹമ്മദന്‍സ് സമനില പിടിച്ചത്. സ്റ്റീവന്‍ ഡയസ്, മലയാളി താരം മുഹമ്മദ് റാഫി, വിദേശ താരം ഡൗഹോ പീറി എന്നിവര്‍ അണിനിരന്ന ആക്രമണ നിരയ്ക്കും ഗോള്‍ നേടാന്‍ മാത്രമായില്ല. ഗോളെന്നുറച്ച മറ്റൊരു സന്ദര്‍ഭത്തില്‍ ക്രോസ് ബാറും മഹീന്ദ്രയുട വിജയക്കൊതിക്ക് തടസ്സമായി. കൂടുതല്‍ സമയം പന്ത് കയ്യില്‍ വെക്കുന്നതില്‍ മഹീന്ദ്രാ താരങ്ങള്‍ വിജയിച്ചെങ്കിലും കണിശതയാര്‍ന്ന ഷൂട്ടിങ് അവരുടെ ഭാഗത്തുനിന്നുണ്ടായില്ല. മുഹമ്മദന്‍സിന്റെ പെനാല്‍ട്ടി ബോക്‌സിനകത്ത് അമ്പരപ്പുണ്ടാക്കാന്‍ മഹീന്ദ്ര മുന്നേറ്റ നിരക്കാര്‍ക്കായില്ല. ബോക്‌സിന് പുറത്തുവരെ പന്തെത്തിച്ച് ലക്ഷ്യം മറന്നവരെപ്പോലെയായിരുന്നു അവര്‍. മുഹമ്മദ് റാഫിയുടെ മിസ്പാസുകളില്‍ ഒപ്പമുണ്ടായിരുന്ന സുനില്‍കുമാര്‍ സിങ്ങും ഡൗഹോയും സഹികെട്ടു. രണ്ടാം പകുതിയില്‍ റാഫിക്ക് പകരം എഡെ ചിഡി എത്തിയെങ്കിലും ഫലമുണ്ടായില്ല.


നക്ഷത്രരാവില്‍ പ്രതിഭകള്‍ക്ക് ആദരം


തിരുവനന്തപുരം: വിണ്ണിലെ താരങ്ങള്‍ മണ്ണിലിറങ്ങിയ രാവില്‍ അപൂര്‍വ്വസുന്ദരമായ കലാവിരുന്നിന് മലയാളനാടിന്റെ തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചു. ആട്ടവും പാട്ടും ചിരിമരുന്നുമൊക്കെ യഥേഷ്ടം വിളമ്പിയപ്പോള്‍ ആസ്വാദകര്‍ക്ക് നിറവയര്‍ സദ്യ ആസ്വദിച്ച പ്രതീതി. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന ഐഡിയ-മാതൃഭൂമി-അമൃത ചലച്ചിത്ര അവാര്‍ഡ് നിശയാണ് അനന്തപുരി നിവാസികള്‍ക്ക് നവ്യാനുഭവം പകര്‍ന്നത്. അനശ്വരങ്ങളായ ഒട്ടേറെ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ മലയാള സിനിമയ്ക്ക് നല്‍കിയ ആയുഷ്‌കാല സംഭാവനയുടെ പേരില്‍ ചലച്ചിത്ര സപര്യ പുരസ്‌കാരത്തിനര്‍ഹയായ മലയാളത്തിന്റെ അമ്മ സുകുമാരിയാണ് ആദ്യം വേദിയിലെത്തിയത്. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍, അമൃത ടിവി സി.ഇ.ഒ. സുധാകര്‍ ജയറാം എന്നിവരുടെ സാന്നിദ്ധ്യത്തില്‍ തിലകന്‍ പുരസ്‌കാരം സുകുമാരിക്കു സമര്‍പ്പിച്ചു.'ആകാശഗോപുരം', 'പകല്‍നക്ഷത്രങ്ങള്‍', 'കരുക്ഷേത്ര' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയചാരുത പ്രകടമാക്കിയ മോഹന്‍ലാല്‍ മികച്ച നടനായപ്പോള്‍ 'തിരക്കഥ'യിലെ മാളവികയിലൂടെ പ്രിയാമണി മികച്ച നടിയായി. മമ്മൂട്ടി എക്‌സലന്‍സ് ഇന്‍ ആക്ടിങ് പുരസ്‌കാരത്തിനര്‍ഹനായി. അന്യഭാഷാ ചിത്രങ്ങളിലേക്കു ചേക്കേറിയ മലയാളി പ്രേക്ഷകരെ 'തിരക്കഥ'യിലൂടെ തിരികെയെത്തിച്ച രഞ്ജിത്താണ് മികച്ച സംവിധായകന്‍.ജയറാം (ജനപ്രിയ നടന്‍) ഗോപിക (ജനപ്രിയ നടി), മേജര്‍ രവി, സന്തോഷ് ദാമോദര്‍ (ദേശീയോദ്ഗ്രഥന ചിത്രം), താരജോഡികളായ ഇന്ദ്രജിത്തിനും സംവൃതയ്ക്കുമായി സംവൃതാസുനില്‍, ജയസൂര്യ (സഹനടന്‍), റോമ (സഹനടി), ബേബി നിരഞ്ജന (ബാലതാരം), സിദ്ദിഖ് (വില്ലന്‍), ശ്രീനിവാസന്‍ (ബഹുമുഖ പ്രതിഭ), മികച്ച പ്രതീക്ഷകളായ മീരാനന്ദന്‍, വിനീതിനുവേണ്ടി അമ്മ വിമലാ ശ്രീനിവാസന്‍, യൂത്ത് ഐക്കണായ പൃഥ്വിരാജിനുവേണ്ടി അമ്മ മല്ലികാസുകുമാരന്‍, ജോഷി, ദിലീപ്, സിബി-ഉദയ്കൃഷ്ണ (ഹിറ്റ്‌മേക്കേഴ്‌സ് ഓഫ് ദ ഇയര്‍), ബാബു ജനാര്‍ദ്ദനന്‍ (തിരക്കഥാകൃത്ത്), ദേബ്‌ജ്യോതി മിശ്ര (സംഗീതസംവിധായകന്‍), കെ.എസ്.ചിത്ര (ഗായിക), വിജയ് യേശുദാസ് (ഗായകന്‍), റഫീഖ് അഹമ്മദ് (ഗാനരചയിതാവ്), സന്തോഷ് തുണ്ടിയില്‍ (ഛായാഗ്രാഹകന്‍), ഡോണ്‍ മാക്‌സ് (ചിത്രസംയോജകന്‍), ഗൗതം (വസ്ത്രാലങ്കാരം), ശ്രീജിത്ത് ഗുരുവായൂര്‍ (മേക്കപ്പ്മാന്‍), ഗോകുല്‍ദാസ് (കലാസംവിധായകന്‍) എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.'സുബ്രഹ്മണ്യപുരം' എന്ന ചിത്രം അണിയിച്ചൊരുക്കിയ ശശികുമാര്‍ എന്ന തമിഴനാണ് മലയാള സിനിമാ അവാര്‍ഡ് ദാനച്ചടങ്ങില്‍ ശ്രദ്ധാകേന്ദ്രമായത്. പാത്ത്‌ബ്രേക്കിങ് മൂവി ഓഫ് ദ ഇയര്‍ പുരസ്‌കാരം അദ്ദേഹം ഏറ്റുവാങ്ങി.ബോളിവുഡിന്റെ രോമാഞ്ചം സോനു നിഗം തന്റെ സ്വരമാധുരിയാല്‍ ആസ്വാദകരെ ഉന്മാദാവസ്ഥയിലെത്തിച്ചു. ജ്യോതിര്‍മയി, റോമ, മല്ലിക കപൂര്‍, മുക്ത, ഷംന കാസിം, വിനീത്കുമാര്‍ തുടങ്ങിയവര്‍ വേദിയില്‍ ചടുലതാളങ്ങള്‍ക്കൊത്ത് ചുവടുവെച്ചു. കെ.എസ്.ചിത്ര, വിജയ് യേശുദാസ്, മഞ്ജരി, അഫ്‌സല്‍, ജ്യോത്സ്‌ന തുടങ്ങിയവര്‍ നക്ഷത്രരാവിന് ശ്രുതി പകര്‍ന്നു. രമേഷ് പിഷാരടിയും സംഘവും ചിരിയുടെ വെടിക്കോപ്പുകള്‍ പൊട്ടിച്ചു. ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ മണിക്കൂറുകള്‍ നീണ്ട കലാവിരുന്നിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.


പവന് 11,640 രൂപ


കൊച്ചി: ന്യൂയോര്‍ക്ക് മര്‍ക്കന്‍ൈറല്‍ എക്‌സ്‌ചേഞ്ചില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1000 ഡോളര്‍ ഭേദിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ പവന്‍ വില ഉയര്‍ന്നു. ശനിയാഴ്ച 160 രൂപ വര്‍ധിച്ച് 11,640 രൂപയിലെത്തി. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 1455 രൂപയായി. തങ്കത്തിന് 1575 രൂപയിലേക്ക് കുതിച്ചു. അതേസമയം അവധി വ്യാപാരത്തില്‍ തങ്കം 10 ഗ്രാമിന് 16349 രൂപ വരെ ഉയര്‍ന്നു. ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ച സ്വര്‍ണവില ട്രോയ് ഔണ്‍സിന് ഒരുഘട്ടത്തില്‍ 1006.30 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു. പിന്നീട് 994 ഡോളറിലായിരുന്നു ക്ലോസിങ്. അമേരിക്കയില്‍ ബാങ്കുകള്‍ ദേശസാത്ക്കരിക്കുമെന്ന ഭീതിയെത്തുടര്‍ന്ന് ഡൗജോണ്‍സ് സൂചിക വീണ്ടും 100 പോയന്റ് ഇടിഞ്ഞിരിക്കുകയാണ്. സൂചിക ആറുവര്‍ഷത്തെ താഴ്ചയിലെത്തിയ സാഹചര്യത്തിലാണ് സ്വര്‍ണത്തിന് വീണ്ടും പ്രിയമേറിയത്. ഡൗജോണ്‍സ് ഒരവസരത്തില്‍ 7226.29 വരെ ഇടിഞ്ഞ ശേഷമാണ് 7365.67ല്‍ ക്ലോസ് ചെയ്തത്. 2002 ഒക്‌ടോബര്‍ ഒമ്പതിനുശേഷം ഇതാദ്യമായാണ് ഡൗജോണ്‍സ് ഇത്രയും താഴുന്നത്. ഇറാഖ് യുദ്ധകാലത്തെ 7200ലേക്ക് വിപണി താഴുമെന്നാണ് ഭീതി. 2007 നവംബറില്‍ 14,164.53ലെത്തിയശേഷം ഡൗജോണ്‍സിനുണ്ടായ പതനത്തില്‍ 48 ശതമാനമാണ് നഷ്ടമായത്.


പാക് മണ്ണില്‍ ലങ്കന്‍ ആക്രമണം


ജയവര്‍ധനെയ്ക്കും സമരവീരയ്ക്കും സെഞ്ച്വറികറാച്ചി: പതിന്നാലുമാസത്തിനുശേഷം ടെസ്റ്റ് ക്രിക്കറ്റ് പാകിസ്താനിലേക്ക് മടങ്ങിയെത്തിയത് ആതിഥേയരുടെ മുറിവുകള്‍ കൂടുതല്‍ തുറന്നുകാണിച്ചുകൊണ്ടാണ്. ക്യാപ്റ്റന്‍ സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുന്ന മഹേല ജയവര്‍ധനെയും ടെസ്റ്റ് സ്‌പെഷലിസ്റ്റ് തിലന്‍ സമരവീരയും ഏകദിന ശൈലിയില്‍ ബാറ്റേന്തിയപ്പോള്‍, ശ്രീലങ്ക ആദ്യദിനം മൂന്ന് വിക്കറ്റിന് 406 റണ്‍സ് കരസ്ഥമാക്കി. ജയവര്‍ധനെയുടെയും(136 നോട്ടൗട്ട്) സമരവീരയുടെയും (130 നോട്ടൗട്ട്) അപരാജിത സെഞ്ച്വറികളാണ് ശനിയാഴ്ചത്തെ ഹൈലൈറ്റുകള്‍നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജയവര്‍ധനെയും സമരവീരയും ഇതുവരെ ലങ്കന്‍ അക്കൗണ്ടിലേക്ക് 229 റണ്‍സ് നിക്ഷേപിച്ചുകഴിഞ്ഞു. 51.5 ഓവറില്‍ 4.41 റണ്‍സ് ശരാശരിയോടെ റണ്‍സ് വാരിക്കൂട്ടിയ ഇരുവരും പാക് ക്യാപ്റ്റന്‍ യൂനിസ് ഖാന്റെ സര്‍വപ്രതീക്ഷകളും ഇല്ലാതാക്കി. 239 പന്തില്‍ 136 റണ്‍സെടുത്ത ജയവര്‍ധനെ തുടക്കത്തില്‍ മെല്ലെയാണ് സ്‌കോറിങ് നടത്തിയതെങ്കിലും സമരവീരയെ തുണയ്ക്ക് കിട്ടിയതോടെ ആഞ്ഞടിച്ചു. 20 ബൗണ്ടറികള്‍ ആ ബാറ്റില്‍നിന്ന് പിറന്നു. കരിയറിലെ 25-ാം സെഞ്ച്വറിയാണ് ജയവര്‍ധനെ നേടിയത്. ടെസ്റ്റില്‍ 8000 റണ്‍സും ലങ്കന്‍ ക്യാപ്റ്റന്‍ തികച്ചു. എന്നാല്‍, ആക്രമണകാരിയായി ബാറ്റ് വീശിയ സമരവീരയുടെ പ്രകടനമാണ് ലങ്കയെ ആദ്യ ദിനം തന്നെ 400 കടത്തിയത്. 155 പന്തില്‍ 21 ബൗണ്ടറികളോടെ 130 റണ്‍സ് നേടിയ സമരവീരയുടെ കരിയറിലെ എട്ടാം ടെസ്റ്റ് സെഞ്ച്വറിയാണിത്. നേരിട്ട ആദ്യ പന്തില്‍ ഓപ്പണര്‍ തരംഗ പരനവിതനയെ(0) നഷ്ടമായ ശ്രീലങ്ക ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത തീരുമാനം പരാജയമായോ എന്ന ആശങ്കയോടെയാണ് തുടങ്ങിയത്. ഉമര്‍ ഗുല്ലിന്റെ പന്തില്‍ മിസ്ബ ഉള്‍ ഹഖ് പിടിച്ച് പരനവിതന പുറത്താകുമ്പോള്‍ സ്‌കോര്‍ വെറും മൂന്ന് റണ്‍സായിരുന്നു. എന്നാല്‍, പിന്നീട് മലിന്ദ വര്‍ണപുരയുടെയും (59) കുമാര്‍ സംഗക്കാരയുടെയും (70) ശ്രമഫലമായി ലങ്ക പിടിച്ചുനിന്നു. 48 പന്തില്‍നിന്ന് 59 റണ്‍സ് നേടിയ വര്‍ണപുര പുറത്താകുമ്പോള്‍ ലങ്ക 93ല്‍ എത്തിയിരുന്നു. വര്‍ണപുരയുടെയും സംഗക്കാരയുടെയും അതിവേഗ സ്‌കോറിങ്ങില്‍ 19 ഓവറില്‍ 100 റണ്‍സിലെത്തി. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഒത്തുചേര്‍ന്ന മൂന്നാം വിക്കറ്റില്‍ 84 റണ്‍സെത്തി. പിന്നീടാണ് ജയവര്‍ധനെ-സമരവീര സഖ്യം വന്നത്. ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച സൊഹൈല്‍ ഖാന്‍ ഒരിക്കലും ഓര്‍മിക്കാനിഷ്ടപ്പെടാത്ത ദിവസമാണ് ലങ്കക്കാര്‍ സമ്മാനിച്ചത്. 16 ഓവര്‍ എറിഞ്ഞ സൊഹൈല്‍ വഴങ്ങിയത് 105 റണ്‍സാണ്. അവസാന രണ്ട് ഓവറില്‍ മാത്രം ഇരുപതു റണ്‍സ് വന്നു. എന്നാല്‍, വ്യക്തിഗത സ്‌കോര്‍ 43ലും 123ലും നില്‍ക്കെ ജയവര്‍ധനെ തന്റെ പന്തില്‍ നല്‍കിയ ക്യാച്ചുകള്‍ ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തിയെന്ന് സൊഹൈലിന് സമാധാനിക്കാം. ആദ്യ ക്യാച്ച് മിസ്ബ ഉള്‍ ഹഖും രണ്ടാം ക്യാച്ച് മുന്‍ ക്യാപ്റ്റന്‍ ഷൊയിബ് മാലിക്കുമാണ് നഷ്ടപ്പെടുത്തിയത്. ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് നേടാനായെങ്കിലും ഉമര്‍ ഗുല്ലിനും റണ്ണൊഴുക്ക് തടയാനായില്ല. 16 ഓവറില്‍ ഗുല്‍ 82 റണ്‍സ് വഴങ്ങി.


കൊളംബോ ആക്രമിച്ചത് കരിമ്പുലികള്‍; ദൗത്യം വിജയമെന്ന് എല്‍.ടി.ടി.ഇ.


കൊളംബോ: ശ്രീലങ്കന്‍സൈന്യത്തെ ഞെട്ടിച്ച് വെള്ളിയാഴ്ച രാത്രി കൊളംബോയില്‍ വ്യോമാക്രമണം നടത്തിയത് തങ്ങളുടെ ചാവേര്‍ വിഭാഗമായ കരിമ്പുലികളായിരുന്നെന്ന് എല്‍.ടി.ടി.ഇ. അറിയിച്ചു. ദൗത്യം വിജയിച്ചെന്നും വിമാനങ്ങള്‍ വെടിവെച്ചിട്ടൂവെന്ന സൈന്യത്തിന്റെ അവകാശവാദം ശരിയല്ലെന്നും പുലികളെ അനുകൂലിക്കുന്ന തമിഴ് നെറ്റ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. സേ്ഫാടകവസ്തുക്കളും വഹിച്ച് കൊളംബോയിലെ വ്യോമസേനാകേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണത്തിനെത്തിയ രണ്ട് ചെറുവിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്നാണ് ശ്രീലങ്കന്‍ സൈന്യം പറയുന്നത്. സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചെന്നും 51 പേര്‍ക്ക് പരിക്കേറ്റെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. രണ്ടു വിമാനത്തിന്റെയും പൈലറ്റുമാരും മരിച്ചു. എന്നാല്‍ ശ്രീലങ്കന്‍ തലസ്ഥാനത്ത് സേ്ഫാടകവസ്തുക്കളുമായി വിമാനങ്ങള്‍ ഇടിച്ചിറക്കുകയെന്ന ദൗത്യത്തില്‍ രണ്ടു കരിമ്പുലികളും വിജയിച്ചതായും മടങ്ങിവരാനുദ്ദേശിച്ചല്ല അവര്‍ പുറപ്പെട്ടതെന്നും എല്‍.ടി.ടി.ഇ. അറിയിച്ചു. സൈന്യത്തിന്റെ പ്രതിരോധകേന്ദ്രങ്ങളില്‍ കനത്ത ആഘാതമേല്പിച്ച കരിമ്പുലികളെ വെടിവെച്ചിടാന്‍ സൈന്യത്തിനു കഴിഞ്ഞിട്ടില്ലെന്ന് തമിഴ് നെറ്റ് പറയുന്നു. ചാവേര്‍ വിമാനങ്ങളിലുണ്ടായിരുന്ന കരിമ്പുലി പൈലറ്റുമാര്‍ ദൗത്യത്തിനിറങ്ങുംമുമ്പ് പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരനൊപ്പം നില്‍ക്കുന്ന ചിത്രവും തമിഴ്‌നെറ്റ് പുറത്തുവിട്ടിട്ടുണ്ട്. കേണല്‍ രൂപന്‍, ലഫ്. കേണല്‍ സിരിത്തിരന്‍ എന്നിവരാണ് പ്രഭാകരനൊപ്പം ചിത്രത്തിലുള്ളതെന്ന് സൈറ്റ് പറയുന്നു. ഇപ്പോള്‍ എല്‍.ടി.ടി.ഇ.യുടെ കൈവശമുള്ള പുതുകുടിയിരിപ്പ് മേഖലയില്‍നിന്ന് പുറപ്പെട്ടതെന്നു കരുതുന്ന ചാവേര്‍വിമാനങ്ങള്‍ റഡാറുകളുടെ കണ്ണുവെട്ടിച്ച് മാങ്കുളംവഴി കൊളംബോയിലെത്തുകയായിരുന്നെന്നാണ് കരുതുന്നത്. ആദ്യവിമാനം അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത്‌വയലിലാണ് വീണത്. സൈന്യത്തിന്റെ കണ്ണുവെട്ടിച്ചു കുതിച്ച രണ്ടാമത്തെ വിമാനം റവന്യു ഓഫീസ് കെട്ടിടത്തിനടുത്ത് തകര്‍ന്ന നിലയില്‍ കണ്ടെത്തിയതായി ശ്രീലങ്കന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൈലറ്റിന്‍േറതെന്നു കരുതുന്ന ശരീരാവശിഷ്ടങ്ങളും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. വിമാനമിടിച്ച റവന്യു ഓഫീസ് കെട്ടിടത്തിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. പുലികളുടെ അവസാന പട്ടണവും ഉടന്‍ വീഴുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വെള്ളിയാഴ്ച രാത്രി ഒമ്പതു മണിക്ക് ശേഷമുണ്ടായ വ്യോമാക്രമണം സൈന്യത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. പ്രത്യേക കാഴ്ചാസംവിധാനങ്ങളോ ഉപകരണങ്ങളോ വെളിച്ചമോ ഇല്ലാതെയായിരുന്നു പുലികളുടെ ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.


മദ്രാസ് ഹൈക്കോടതിയിലെ സംഘര്‍ഷം: സുപ്രീംകോടതി ഇടപെടുന്നു


ചെന്നൈ: മദ്രാസ് ഹൈക്കോടതിയില്‍ തുടര്‍ച്ചയായി നടക്കുന്ന അനിഷ്ടസംഭവങ്ങളില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ഇടപെട്ടു. മദ്രാസ് ഹൈക്കോടതിയില്‍ നടക്കുന്ന സംഭവങ്ങള്‍ ഗൗരവമേറിയതാണെന്നും പ്രശ്‌നത്തിനു പരിഹാരം കാണണമെന്നും ചീഫ് ജസ്റ്റിസ് തമിഴ്‌നാട് സര്‍ക്കാറിനോടും മദ്രാസ് ഹൈക്കോടതിയോടും ആവശ്യപ്പെട്ടു.തുടര്‍ന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.ജെ. മുഖോപാധ്യായ ഫുള്‍കോര്‍ട്ട് യോഗം വിളിച്ചുചേര്‍ത്ത് സാഹചര്യങ്ങള്‍ വിലയിരുത്തി. ഫുള്‍കോര്‍ട്ട് യോഗത്തിനുശേഷം ഹൈക്കോടതി ഫസ്റ്റ്‌ബെഞ്ചിന്റെ യോഗം ചീഫ്ജസ്റ്റിസിന്റെ വസതിയിലും ചേര്‍ന്നു.മദ്രാസ് ഹൈക്കോടതിയിലെ അക്രമങ്ങളില്‍ സി.ബി.ഐ. അന്വേഷണം പൂര്‍ത്തിയായാല്‍ പോലീസെന്നോ അഭിഭാഷകരെന്നോ നോക്കാതെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എം. കരുണാനിധി വ്യക്തമാക്കി.ഫിബ്രവരി 23, 24 തീയതികളില്‍ തമിഴ്‌നാട്ടിലെ മുഴുവന്‍ കോടതികള്‍ക്കും ഹൈക്കോടതി ഫുള്‍ബെഞ്ച് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മറ്റുകോടതികളിലേക്ക് സംഘര്‍ഷം പടരാതിരിക്കാന്‍ മുന്‍കരുതലെന്ന നിലയിലാണിത്. പൊതുമുതല്‍ നശിപ്പിക്കുകയും അക്രമം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കണ്ടാലുടന്‍ വെടിവെക്കാനുള്ള ഉത്തരവ് സംസ്ഥാനത്തു നിലനില്‍ക്കുന്നുണ്ട്.ഫിബ്രവരി 19ന് മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകര്‍ക്കെതിരെ പോലീസ് നടപടിക്കു നേതൃത്വം നല്‍കിയ നോര്‍ത്ത് ജോയന്റ് കമ്മീഷണര്‍ എം. രാമസുബ്രഹ്മണിയെ തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥലംമാറ്റി. പകരം റെയില്‍വേ ഡി.ഐ.ജി. എസ്.എന്‍. ശേഷസായിയെ തത്സ്ഥാനത്ത് നിയമിച്ചിട്ടുണ്ട്.മദ്രാസ് ഹൈക്കോടതിയില്‍ കയറി അഭിഭാഷകരെ മര്‍ദിച്ച ഉയര്‍ന്ന പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുംവരെ ഫിബ്രവരി 23 മുതല്‍ അനിശ്ചിതകാലത്തേക്ക് അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിക്കുമെന്ന് മദ്രാസ് ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ ശനിയാഴ്ച വ്യക്തമാക്കി.


ഷൊറണൂരില്‍ അവിശ്വാസപ്രമേയം പരാജയപ്പെട്ടു


ഷൊറണൂര്‍: ഷൊറണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ. ജയലക്ഷ്മിക്കെതിരെ സി.പി.എം. വിമതരും കോണ്‍ഗ്രസ്സും കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. കൗണ്‍സിലിലെ ഒരു കോണ്‍ഗ്രസ്സംഗം ചര്‍ച്ചയില്‍നിന്ന് വിട്ടുനില്‍ക്കുകയും ബി.ജെ.പി. അംഗം വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തതാണ് പ്രമേയം പരാജയപ്പെടാനിടയാക്കിയത്.30 അംഗ കൗണ്‍സിലില്‍ 14 വോട്ടുകളാണ് പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്. ഇതോടെ സി.പി.എമ്മിന് നഗരസഭാഭരണം നിലനിര്‍ത്താനായി. ഇനി ആറുമാസം കഴിഞ്ഞേ പ്രതിപക്ഷത്തിന് അവിശ്വാസം കൊണ്ടു വരാനാകൂ.ഡി.സി.സി. അംഗം കൂടിയായ കൗണ്‍സിലര്‍ കെ. മുരളീധരനാണ് അവിശ്വാസപ്രമേയ ചര്‍ച്ചയില്‍നിന്ന് വിട്ടുനിന്ന കോണ്‍ഗ്രസ്സംഗം. പാര്‍ട്ടി തീരുമാനം ലംഘിച്ചതിന് കെ. മുരളീധരനെ കോണ്‍ഗ്രസ്സില്‍നിന്ന് പുറത്താക്കിയതായും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടതായും ഡി.സി.സി. നേതൃത്വം അറിയിച്ചു.നഗരകാര്യവകുപ്പ് ജോയന്റ് ഡയറക്ടര്‍ ആര്‍. അഭിലാഷാണ് അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ ആധ്യക്ഷം വഹിച്ചത്. ജനകീയ വികസനസമിതിയംഗം ഒ.പി. ഗോവിന്ദന്‍കുട്ടി പ്രമേയമവതരിപ്പിച്ചു.നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബി.ജെ.പി. നേതൃത്വം ശനിയാഴ്ച രാവിലെ വ്യക്തമാക്കിയിരുന്നു. രാവിലെ 11 ന് പ്രമേയചര്‍ച്ച തുടങ്ങിയപ്പോള്‍ത്തന്നെ ബി.ജെ.പി. അംഗം വി.എം. ഉണ്ണിക്കൃഷ്ണന്‍ ബഹിഷ്‌കരണ തീരുമാനമറിയിച്ച് പുറത്തുപോയി.സി.പി.എം. വിമതരുടെ ജനകീയവികസന സമിതി നേതാവ് എം.ആര്‍. മുരളി, നഗരസഭാ പ്രതിപക്ഷനേതാവ് ടി.കെ. ഹമീദ്, വി.കെ. ശ്രീകൃഷ്ണന്‍, കെ. കൃഷ്ണകുമാര്‍, വി.കെ. ശ്രീകണുന്‍, പി. മുഹമ്മദ്, വിമല എന്നിവര്‍ പ്രമേയത്തെ അനുകൂലിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു. സി.പി.എമ്മില്‍ നിന്ന് ചെയര്‍പേഴ്‌സണ്‍ സി.കെ. ജയലക്ഷ്മി, വൈസ് ചെയര്‍മാന്‍ എസ്. കൃഷ്ണദാസ്, പി. ഗോവിന്ദന്‍കുട്ടി, പി. സുരേന്ദ്രന്‍ എന്നിവര്‍ അവിശ്വാസപ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചു. രണ്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്കുശേഷം ഉച്ചയ്ക്ക് ഒരുമണിക്ക് വോട്ടെടുപ്പ് നടന്നു.പ്രമേയം പരാജയപ്പെട്ടതായി നഗരകാര്യവകുപ്പ് ജോയന്റ് ഡയറക്ടര്‍ അറിയിച്ചയുടന്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി സി.പി.എം. അംഗങ്ങള്‍ കൗണ്‍സില്‍ഹാള്‍ വിട്ടിറങ്ങി. വന്‍ പോലീസ് സന്നാഹം പരിസരത്ത് നിലയുറപ്പിച്ചിരുന്നു.


ദുരന്തം നേരിടാന്‍ ജില്ലകള്‍തോറും 'സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്'


കണ്ണൂര്‍:ദുരന്തങ്ങളും അത്യാഹിതങ്ങളും വരുമ്പോള്‍ അവ നേരിടാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി ജില്ലകള്‍തോറും 'സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍' സ്ഥാപിക്കുന്നു. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി(എന്‍.ഡി.എം.എ.)യുടെ നിര്‍ദേശാനുസരണം സംസ്ഥാന റവന്യൂവകുപ്പാണ് ഈ സംരംഭത്തിന് തുടക്കമിടുന്നത്. ആദ്യഘട്ടമെന്നനിലയില്‍ കണ്ണൂര്‍, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ മേഖലാകേന്ദ്രങ്ങള്‍ ഉടന്‍ നിലവില്‍വരും. ഇതിനായി എന്‍.ഡി.എം.എ. ഓരോ കേന്ദ്രത്തിനും ഒരുകോടിരൂപ വീതം നല്‍കിക്കഴിഞ്ഞു. ജില്ലാതലങ്ങളില്‍ കേന്ദ്രങ്ങള്‍ വരുന്നതിനനുസരിച്ച് കൂടുതല്‍ സഹായം ലഭ്യമാവും. സംസ്ഥാന സര്‍ക്കാരും ഇതിന്റെ നടത്തിപ്പില്‍ പങ്കാളിത്തം വഹിക്കും. ജില്ലാതലങ്ങള്‍ക്ക് കീഴില്‍ പിന്നീട് പഞ്ചായത്തുതലത്തിലും ഇത്തരം സംവിധാനം ഉണ്ടാക്കും. സംസ്ഥാനത്ത് നേരത്തെ ഉണ്ടായ സുനാമി ദുരന്തം, കോഴിക്കോട്ടെ പടക്കവില്പനകേന്ദ്രത്തിലെ അഗ്നിബാധ, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയൊക്കെ നേരിടുന്നതില്‍ ഉണ്ടായ ആശയക്കുഴപ്പങ്ങളില്‍നിന്നാണ് ഇത്തരം സംവിധാനം വേണമെന്ന തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇതിന്റെ തുടക്കമെന്നനിലയില്‍ 2008 ജനവരി 18ന് സംസ്ഥാനത്തെ എല്ലാ കളക്ടര്‍മാരുടെയും യോഗം സ്പീക്കര്‍ കെ.രാധാകൃഷ്ണനും മന്ത്രി കെ.പി.രാജേന്ദ്രനും ചേര്‍ന്ന് വിളിച്ചിരുന്നു. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി മേധാവികളും ഈ യോഗത്തില്‍ സംബന്ധിച്ചു. ആ യോഗത്തിന്റെ തുടര്‍ച്ചയെന്നനിലയിലാണ് ഇപ്പോള്‍ മൂന്ന് മേഖലാ കേന്ദ്രങ്ങള്‍ യാഥാര്‍ഥ്യമാവുന്നത്. അത്യാഹിതം ഉണ്ടാവുമ്പോള്‍ പലതലങ്ങളിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പരിഭ്രമത്തിനിടയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയാതെപോവുന്നത് പലപ്പോഴും അനാവശ്യമായ കാലതാമസത്തിനും ആള്‍നാശത്തിനും ഇടയാക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍, സായുധസേന, ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയെ എല്ലാം ഏകോപിപ്പിച്ചുകൊണ്ടുള്ള സംവിധാനമാണ് ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് കൊണ്ട് ലക്ഷ്യമിടുന്നത്. കളക്ടര്‍ക്കായിരിക്കും ഓരോ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ചുമതല. പെട്ടെന്ന് രംഗത്തിറക്കാന്‍ കഴിയുന്ന 'ക്വിക്ക് റിയാക്ഷന്‍ ടീം' (ക്യൂ.ആര്‍.ടി.) ഓരോ കേന്ദ്രത്തിലും ഉണ്ടാവും. സായുധസേനയില്‍നിന്നും പോലീസില്‍നിന്നും വിരമിച്ചവര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടായിരിക്കും ക്യൂ.ആര്‍.ടി. രൂപവത്കരിക്കുന്നത്. ജില്ലാതലത്തിലുള്ള ഇന്‍സ്റ്റിറ്റിയൂട്ടും ക്യൂ.ആര്‍.ടി.യും യാഥാര്‍ഥ്യമായാല്‍ ഗ്രാമപ്പഞ്ചായത്തുതലത്തിലും ഇവ രൂപവത്കരിക്കും. ക്യൂ.ആര്‍.ടി.യുടെ നടത്തിപ്പിന് ഓരോ കേന്ദ്രത്തിലും ചീഫ് വാര്‍ഡന്‍ ഉണ്ടാവും. അതിനുകീഴില്‍ നിരവധിതലങ്ങളില്‍ വാര്‍ഡന്‍മാരും താഴെത്തട്ടില്‍ വളണ്ടിയര്‍മാരും അടങ്ങുന്നതാണ് ഈ സംഘം. പഞ്ചായത്തുതലത്തില്‍ 'സെക്ടറല്‍ വാര്‍ഡന്' ആയിരിക്കും ക്യൂ.ആര്‍.ടി.യുടെ ചുമതല. വിവരങ്ങള്‍ യഥാസമയം യഥാസ്ഥാനത്ത് കൈമാറല്‍, പ്രഥമശുശ്രൂഷ, ക്ഷേമപ്രവര്‍ത്തനം എന്നിവയൊക്കെ ക്യൂ.ആര്‍.ടി.യുടെ ലക്ഷ്യങ്ങളില്‍പെടും. അടിയന്തരഘട്ടങ്ങളെ കൈകാര്യംചെയ്യാനുള്ള പരിശീലനം എല്ലാതലങ്ങളിലും ഉള്ളവര്‍ക്ക് നല്‍കും.ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രവും സ്വഭാവവും ഇതിനുമുമ്പ് നടന്ന അത്യാഹിതങ്ങളുമൊക്കെ പഠിച്ച് താലൂക്കുതലത്തില്‍ പ്രത്യേക രേഖ ഉണ്ടാക്കിക്കൊണ്ടാണ് ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തനം തുടങ്ങുന്നതെന്ന് കളക്ടര്‍ ഇഷിതാറോയി 'മാതൃഭൂമി'യോട് പറഞ്ഞു. അപകടസാധ്യതകളുള്ള പ്രദേശങ്ങള്‍ ഇതില്‍ പ്രത്യേകം അടയാളപ്പെടുത്തും. വരള്‍ച്ച, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഉരുള്‍പൊട്ടല്‍, പകര്‍ച്ചവ്യാധി തുടങ്ങിയവയൊക്ക ഈ സംവിധാനത്തിന് കീഴില്‍ ലക്ഷ്യമാക്കുന്നുണ്ട്. കണ്ണൂരിന് ഇപ്പോള്‍ അനുവദിച്ച മേഖലാകേന്ദ്രം സമീപജില്ലകള്‍ക്കുകൂടി ഉപകാരപ്പെടുമെന്നും അവര്‍ വ്യക്തമാക്കി. പി.പി.ശശീന്ദ്രന്‍


മുംബൈ ആക്രമണം; എഫ്.ബി.ഐ. സംഘം പാകിസ്താനിലേക്ക്‌


ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട തുടരന്വേഷണങ്ങള്‍ക്കായി അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ.യുടെ ഏഴംഗസംഘം അടുത്തയാഴ്ച പാകിസ്താനിലെത്തും. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എഫ്.ബി.ഐ. ശേഖരിച്ച തെളിവുകളെക്കുറിച്ച് പാക് നിയമകാര്യ ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും. പാകിസ്താന്റെ കസ്റ്റഡിയിലുണ്ടെന്ന് പാക് ആഭ്യന്തരമന്ത്രാലയം ഉപദേഷ്ടാവ് റഹ്മാന്‍ മാലിക് വെളിപ്പെടുത്തിയ ഭീകരരെക്കുറിച്ചും എഫ്.ബി.ഐ. സംഘം വിവരങ്ങള്‍ തേടും. അതേസമയം, കേസന്വേഷിക്കുന്ന പാക്‌സംഘത്തെ ഇന്ത്യയിലേക്കയയ്ക്കുന്ന കാര്യത്തില്‍ പാകിസ്താന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി യൂസഫ് റസ ഗീലാനി വ്യക്തമാക്കി. ഭീകരാക്രമണത്തെക്കുറിച്ച് ഇന്ത്യയുടെ കൈവശമുള്ള തെളിവുകള്‍ പാകിസ്താന്റെ അന്വേഷണസംഘവുമായി പങ്കുവെക്കാന്‍ ഇന്ത്യ ഒരുക്കമാണെന്ന് ഈയിടെ പാകിസ്താന്‍ സന്ദര്‍ശിച്ച അമേരിക്കന്‍ ദൂതന്‍ റിച്ചാര്‍ഡ് ഹോള്‍ബ്രൂക്കാണ് പാകിസ്താനെ അറിയിച്ചതെന്നും ഗീലാനി പറഞ്ഞു. മുംബൈ ഭീകരാക്രമണക്കേസിലെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പാകിസ്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബ്രിട്ടീഷ് പ്രതിനിധി ബരോണസ് പോളിന നിവെല്ലിയുമായി കഴിഞ്ഞദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഗീലാനി അഭിപ്രായപ്പെട്ടിരുന്നു. മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് കശ്മീര്‍പ്രശ്‌നവും ഘടകമാണെന്നും അതിനാല്‍ ഇന്ത്യയും പാകിസ്താനും സമഗ്രചര്‍ച്ച പുനരാരംഭിക്കണമെന്നും ഗീലാനി ആവശ്യപ്പെട്ടു.


ഇന്ത്യന്‍ പ്രതീക്ഷകളുമായി മൂന്നു ചിത്രങ്ങള്‍


ഓസ്‌കര്‍ പ്രഖ്യാപനം ഇന്ന്ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ക്കു ജീവന്‍ പകര്‍ന്ന് ഞായറാഴ്ച ഓസ്‌കര്‍ പ്രഖ്യാപനം. ഇന്ത്യന്‍ പ്രതീക്ഷകളുമായി രണ്ടു ഡോക്യുമെന്ററികളുള്‍പ്പെടെ മൂന്നു ചിത്രങ്ങളാണ് ഓസ്‌കറില്‍ മാറ്റുരയ്ക്കുന്നത്. ഫീച്ചര്‍ ചിത്രമായ 'സ്‌ലം ഡോഗ് മില്യനയര്‍', ഡോക്യുമെന്ററി ചിത്രങ്ങളായ 'സൈ്മല്‍ പിങ്കി', 'ദ ഫൈനല്‍ ഇഞ്ച്' എന്നിവയാണിവ. മലയാളികള്‍കൂടിയായ എ.ആര്‍. റഹ്മാനും റസൂല്‍ പൂക്കുട്ടിയും ഓസ്‌കറിലെ ഇന്ത്യന്‍ പ്രതീക്ഷകളാണ്. മികച്ച ഗാനത്തിന് റഹ്മാനൊപ്പം ഗാനരചയിതാക്കളായ ഗുല്‍സാറും (ജയ്‌ഹോ), മായാ അരുള്‍ പ്രകാശവും (ഓ സായാ) ഓസ്‌കര്‍ നാമനിര്‍ദേശം നേടിയിട്ടുണ്ട്. ഓസ്‌കര്‍ നിശയില്‍ പങ്കെടുക്കാനായി റഹ്മാനും റസൂലും കഴിഞ്ഞദിവസം അമേരിക്കയിലേക്ക് യാത്രതിരിച്ചു. ഇവര്‍ക്കു പുറമേ, 'സ്‌ലം ഡോഗ് മില്യനയറി'ല്‍ അഭിനയിച്ച, മുംബൈയിലെ ചേരിനിവാസികളായ ആയുഷ്, അസ്ഹര്‍, റുബീന എന്നീ കൊച്ചുതാരങ്ങളും മുംബൈ വിമാനത്താവളത്തില്‍നിന്ന് അമേരിക്കയിലേക്ക് പറന്നുകഴിഞ്ഞു. നേരത്തേ രണ്ട് ഇന്ത്യക്കാര്‍ക്കു മാത്രമാണ് ഓസ്‌കര്‍ ലഭിച്ചിട്ടുള്ളത്. 'ഗാന്ധി' ചിത്രത്തിലെ വസ്ത്രാലങ്കാര വിദഗ്ധയായ ഭാനു അത്തയ്യയാണ് ഇവരിലൊരാള്‍. ചലച്ചിത്രമേഖലയിലെ അതുല്യ സംഭാവനയ്ക്ക് 'ഓണററി ഓസ്‌കര്‍' ലഭിച്ച സത്യജിത്ത് റായ് ആണ് മറ്റൊരാള്‍. ഇവര്‍ക്കു പിറകെ എ.ആര്‍.റഹ്മാന്റെയും റസൂല്‍ പൂക്കുട്ടിയുടെയും പേരുകള്‍കൂടി ചരിത്രത്തില്‍ പ്രവേശിക്കുമോ എന്നാണ് രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നത്.


അന്യ എ.ടി.എം. ചതിച്ചാല്‍ പണംപോകും


കാസര്‍കോട്: അന്യ ബാങ്കുകളുടെ എ.ടി.എം. കൗണ്ടറില്‍നിന്ന് പണം പിന്‍വലിക്കുന്നവര്‍ ശ്രദ്ധിക്കുക... യന്ത്രത്തകരാറും മറ്റുംകൊണ്ട് പണം കിട്ടാതെവരികയും രസീത് ലഭിക്കുകയും ചെയ്താല്‍ അത്രയും തുക നിങ്ങളുടെ അക്കൗണ്ടില്‍ പിന്‍വലിച്ചതായി രേഖപ്പെടുത്തും. ഈ തുക തിരികെ നിങ്ങളുടെ അക്കൗണ്ടിലെത്തണമെങ്കില്‍ സാങ്കേതികതടസ്സങ്ങളും നൂലാമാലകളും ഏറെ... ബാങ്കുകള്‍ തമ്മിലുള്ള പരസ്പരധാരണപ്രകാരമാണ് ഒരു ബാങ്കിലെ ഇടപാടുകാരന് മറ്റൊരു ബാങ്കിലെ എ.ടി.എം. കൗണ്ടറില്‍നിന്ന് പണം പിന്‍വലിക്കാന്‍ കഴിയുന്നത്. ഇതിന് 20 രൂപമുതല്‍ 50 രൂപവരെ കമ്മീഷന്‍ ഈടാക്കുകയും ചെയ്യുന്നു. ബാക്കിത്തുക പരിശോധനയടക്കമുള്ള കാര്യങ്ങള്‍ക്കും ഈ കമ്മീഷന്‍ ഈടാക്കും. ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ പണം ലഭിക്കാതെ രസീതി മാത്രം ലഭിച്ചാല്‍ അത്രയും തുക ഏത് ബാങ്കിന്റെ എ.ടി.എം. കൗണ്ടറാണോ ഉപയോഗിക്കുന്നത് ആ ബാങ്കിലെ പ്രത്യേക അക്കൗണ്ടില്‍ വന്നുചേരും. വല്ലപ്പോഴും മാത്രമാണ് ഇടപാടുകാര്‍ ഇക്കാര്യം മനസ്സിലാക്കുന്നത്. ഇക്കാര്യം തിരിച്ചറിഞ്ഞാല്‍ ഇടപാടുകാരന്‍ സ്വന്തം ശാഖയില്‍ പരാതിനല്കണം. ഈ പരാതി ശാഖാ അധികൃതര്‍ മറ്റേ ബാങ്കിന് കൈമാറും. ആഴ്ചകള്‍ കഴിഞ്ഞുള്ള പരിശോധനയില്‍മാത്രമാണ് അത്രയും തുക ഇടപാടുകാരന്റെ അക്കൗണ്ടില്‍ വന്നുചേരുന്നത്. പരിശോധനയില്‍ എന്തെങ്കിലും സംശയാസ്പദമായി തോന്നിയാല്‍ പണം നഷ്ടപ്പെടുകയും ചെയ്യും. പരാതിനല്കുമ്പോള്‍ എ.ടി.എം. കൗണ്ടറില്‍നിന്ന് കിട്ടിയ രസീതിയുടെ ഫോട്ടോകോപ്പിയും വയ്ക്കണം. രസീത് നഷ്ടപ്പെട്ടുപോയ കാരണങ്ങളാല്‍ പരാതിനല്കാന്‍ പറ്റാത്തവര്‍ ഏറെയാണ്.


പാകിസ്താനിലെ ഭീകരവേട്ട അമേരിക്ക വിപുലമാക്കുന്നു


ന്യൂയോര്‍ക്ക്: പാകിസ്താനില്‍ അമേരിക്ക നടത്തുന്ന ഭീകരവിരുദ്ധയുദ്ധം വിപുലമാക്കാന്‍ ഒബാമ ഭരണകൂടം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഭീകര നേതാവ് ബെയ്ത്തുള്ള മെഹസൂദിന്റെ കീഴിലുള്ള രണ്ട് പരിശീലനകേന്ദ്രങ്ങളില്‍ അമേരിക്ക കഴിഞ്ഞയാഴ്ച നടത്തിയ മിസൈലാക്രമണം ഇതാണ് വ്യക്തമാക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രം ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ബുഷ് ഭരണകാലത്ത് പാക്- അഫ്ഗാന്‍ അതിര്‍ത്തിയിലെ ഭീകരത്താവളങ്ങള്‍ക്കുനേരെ യു.എസ്.സേന ആക്രമണം നടത്തിയിരുന്നുവെങ്കിലും പാകിസ്താനുള്ളില്‍ കടന്ന് വ്യാപകമായി ആക്രമണം നടത്തിയിരുന്നില്ല. സി.ഐ.എ.യുടെ ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ച് പാകിസ്താനില്‍ ബുഷ് നടത്തിയ ഭീകരവേട്ട കൂടുതല്‍ ശക്തമാക്കുമെന്ന ഒബാമയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം അദ്ദേഹം നടപ്പാക്കാന്‍ പോവുന്നു എന്നാണ് പുതിയ ആക്രമണം വ്യക്തമാക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മെഹ്‌സൂദിനെ കൊല്ലുക എന്ന ലക്ഷ്യവുമായാണ് ശനിയാഴ്ച പരിശീലനകേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയതെന്ന് പാക്- അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. മെഹ്‌സൂദിന്റെ അനുയായി ഹക്കിം ഉല്ല മെഹ്‌സൂദ് നടത്തുന്ന ക്യാമ്പിനുനേര്‍ക്കാണ് തിങ്കളാഴ്ച മിസൈലാക്രമണമുണ്ടായത്. പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകമുള്‍പ്പെടെ ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ബെയ്ത്തുള്ള മെഹ്‌സൂദ്.


വില്ലയെ വീഴ്ത്തി ചെല്‍സി മൂന്നാമത്


ലണ്ടന്‍: ചെല്‍സിയുടെ പുതിയ കോച്ച് ഗുസ്ഹിഡിങ്കിന് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വിജയത്തുടക്കം. നിര്‍ണായക മത്സരത്തില്‍ ആസ്റ്റണ്‍വില്ലയെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ച ചെല്‍സി മൂന്നാം സ്ഥാനത്തെത്തി. നിക്കൊളാസ് അനല്‍ക്കയാണ് 19-ാം മിനിറ്റില്‍ ചെല്‍സിയുടെ വിജയഗോള്‍ കണ്ടെത്തിയത്. ജയത്തോടെ 26 കളികളില്‍നിന്ന് 52 പോയന്‍േറാടെയാണ് ചെല്‍സി വില്ലയെ മറികടന്ന് മൂന്നാംസ്ഥാനത്തെത്തിയത്. വില്ലയ്ക്ക് 51 പോയന്റുണ്ട്. ലീഗിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ബ്രസീലുകാരനായ കോച്ച് ലൂയിസ് ഫിലിപ്പ് സെ്കാളാരി പുറത്തായ ശേഷമാണ് ഡച്ച്കാരനായ ഹിഡിങ്ക് ടീമിന്റെ പരിശീലകനായത്. മറ്റൊരു കളിയില്‍ ആഴ്‌സണലിനെ അവരുടെ തട്ടകത്തില്‍ സണ്ടര്‍ലെന്‍ഡ് ഗോള്‍ രഹിത സമനിലയില്‍ തളച്ചു.


റോക്ക്സ്റ്റാര്‍സ് വന്നു; കിവികള്‍ക്ക് പുതിയ വിരുന്ന്


ക്രൈസ്റ്റ് ചര്‍ച്ച്: ബെര്‍ട്ട് സട്ട്ക്ലിഫ് ഓവല്‍ എവിടെയെന്ന് സാധാരണ ക്രൈസ്റ്റ്ചര്‍ച്ച് നിവാസിയോട് ചോദിച്ചാല്‍ മറുപടി അറിയില്ലെന്നായിരിക്കും. എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം പര്യടനത്തിനായി എത്തിയതോടെ നഗരകേന്ദ്രത്തില്‍നിന്ന് അരമണിക്കൂര്‍മാത്രം യാത്രയുള്ള ഈ മൈതാനത്തേക്ക് ആരാധകരുടെ ഒഴുക്കാണ്. ഇന്ത്യന്‍ താരങ്ങള്‍ ന്യൂസീലന്‍ഡുകാര്‍ക്ക് ക്രിക്കറ്റിലെ റോക്ക് സ്റ്റാറുകളാണ്. കിവീസ് ക്രിക്കറ്റിന്റെ ഖജനാവ് നിറയ്ക്കാനെത്തിയ രാജകുമാരന്മാര്‍. മഴയും മഞ്ഞും ഇടവിട്ട് പെയ്യുന്ന ക്രൈസ്റ്റ്ചര്‍ച്ചില്‍ ശനിയാഴ്ച ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തിനിറങ്ങിയപ്പോള്‍, നഗരത്തിലെ ഇന്ത്യന്‍ വംശജരിലേറെപ്പേരും കാഴ്ചക്കാരായി എത്തിയിരുന്നു. നെറ്റ്‌സില്‍ പരിശീലനം നടത്തിയ താരങ്ങള്‍ മൈതാനത്ത് ചില വിനോദങ്ങളിലും ഏര്‍പ്പെട്ടശേഷമാണ് മടങ്ങിയത്. മറ്റേതൊരു പരമ്പരയേക്കാളും മൂന്നിരട്ടി വരുമാനമാണ് ഇന്ത്യയ്‌ക്കെതിരെയുള്ള പരമ്പരയില്‍നിന്ന് ന്യൂസീലന്‍ഡ് ക്രിക്കറ്റ് പ്രതീക്ഷിക്കുന്നത്. അവിടെ ഇന്ത്യന്‍ വംശജരേറെയുണ്ടെന്നതും ഇന്ത്യയിലെ ക്രിക്കറ്റ്് ജനപ്രീതിയും കണക്കിലെടുത്താണിത്. ന്യൂസീലന്‍ഡ് ക്രിക്കറ്റിന് ഏറ്റവും കൂടുതല്‍ വരുമാനം കിട്ടാന്‍പോകുന്ന വര്‍ഷമായിരിക്കും ഇതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ജസ്റ്റിന്‍ വോന്‍ പറയുന്നു. ടെലിവിഷന്‍ സംപ്രേഷണാവകാശം വില്‍ക്കുന്നതിലൂടെതന്നെ വലിയ വരുമാനം ന്യൂസീലന്‍ഡ് പ്രതീക്ഷിക്കുന്നു. 2002ല്‍ ഇന്ത്യയിലെത്തിയപ്പോള്‍ ഉണ്ടായ സംപ്രേഷണക്കരാറിന്റെ മൂന്നിരട്ടി കൂടുതല്‍ തുകയ്ക്കാണ് ഇത്തവണ സോണി എന്റര്‍ടെയ്ന്‍മെന്റ് കരാര്‍ സ്വന്തമാക്കിയിട്ടുള്ളത്. ഓറം, ടെയ്‌ലര്‍ ടീമില്‍പരിക്കില്‍നിന്ന് മുക്തരായ ജേക്കബ് ഓറത്തെയും റോസ് ടെയ്‌ലറെയും ഉള്‍പ്പെടുത്തി ഇന്ത്യയ്‌ക്കെതിരായ രണ്ട് ട്വന്റി - 20 മത്സരങ്ങള്‍ക്കുള്ള ടീമിനെ ന്യൂസീലന്‍ഡ് പ്രഖ്യാപിച്ചു. എന്നാല്‍, ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ മുന്‍നിര ബൗളര്‍ കൈല്‍ മില്‍സിനെ 13 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മില്‍സിനു പകരം ഇവാന്‍ തോംസണെ ഉള്‍പ്പെടുത്തി. പരിക്കുമൂലം ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍നിന്ന് വിട്ടുനിന്ന ഓറം ബാറ്റ്‌സ്മാനെന്ന നിലയ്ക്കാണ് ടീമിലെത്തിയിട്ടുള്ളത്. ഫിബ്രവരി 25നും 27നുമാണ് ട്വന്റി -20 മത്സരങ്ങള്‍. ടീം: ഡാനിയല്‍ വെറ്റോറി, നീല്‍ ബ്രൂം, ഇയാന്‍ ബട്ട്‌ലര്‍, ഗ്രാന്‍ഡ് എലിയട്ട്, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ബ്രണ്ടന്‍ മെക്കല്ലം, നഥാന്‍ മെക്കല്ലം, ഇയാന്‍ ഒബ്രയന്‍, ജേക്കബ് ഓറം, ജെസ്സി റൈഡര്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍, ഇവാന്‍ തോംസണ്‍.


എട്ട് കോടിയുടെ ഹെറോയിന്‍ പിടിച്ചു; വിദേശിയടക്കം രണ്ടുപേര്‍ പിടിയില്‍


ബാംഗ്ലൂര്‍: നഗരത്തിലെ സ്വകാര്യ കൊറിയര്‍സ്ഥാപനത്തില്‍നിന്ന് എട്ട്‌കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നൈജീരിയന്‍ സ്വദേശി ബിട്രെന്‍ഡ് (23), ഷില്ലോങ് സ്വദേശിനി ദഫി (26) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. കോറമംഗലയിലെ സ്വകാര്യ കൊറിയര്‍സ്ഥാപനംവഴി ദക്ഷിണാഫ്രിക്കയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് കസ്റ്റംസ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. എട്ടുകോടി രൂപയുടെ 2.5 കിലോഗ്രാം മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തു.


ബന്നൂര്‍മഠിനെ കേരള ചീഫ് ജസ്റ്റിസായി നിയമിച്ചു; കോശി ബിഹാറിലേക്ക്‌


കൊച്ചി: ബിഹാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജെ.ബി. കോശിയെയും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.ആര്‍. ബന്നൂര്‍മഠിനെയും രാഷ്ട്രപതി നിയമിച്ചു. നിയമന ഉത്തരവുകള്‍ രണ്ട് സംസ്ഥാനങ്ങളിലെയും ഗവര്‍ണര്‍മാര്‍ക്ക് കേന്ദ്ര നിയമമന്ത്രാലയം ഉടനെ ലഭ്യമാക്കും. ഒരാഴ്ചയ്ക്കുള്ളില്‍ ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ നിന്നും ജസ്റ്റിസ് കോശിക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.ജെ.ബി. കോശി ഇപ്പോള്‍ കേരള ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസും എസ്.ആര്‍. ബന്നൂര്‍മഠ് കര്‍ണാടക ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിയുമാണ്.ഇരുവരുടെയും നിയമനത്തിന് സുപ്രീംകോടതി ഉന്നതതല സമിതി രണ്ടര മാസംമുമ്പ് അനുമതി നല്‍കിയിരുന്നുവെങ്കിലും നടപടികള്‍ നീണ്ടുപോയി. ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായി പ്രധാനമന്ത്രി വിശ്രമിച്ചിരുന്നതിനാല്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച മാത്രമാണ് ബന്ധപ്പെട്ട ഫയലുകളില്‍ ഒപ്പ് വച്ച് കേന്ദ്ര നിയമമന്ത്രാലയം വഴി രാഷ്ട്രപതിക്ക് നല്‍കിയത്. വെള്ളിയാഴ്ച രാത്രി രാഷ്ട്രപതി നിയമനത്തിന് അംഗീകാരം നല്‍കി ഫയലില്‍ ഒപ്പുവച്ചു.ബിഹാര്‍ ചീഫ് ജസ്റ്റിസാകുന്ന ജെ.ബി. കോശിക്ക് ല്ക്കസ്വമായ ഔദ്യോഗിക കാലാവധി മാത്രമേ ലഭിക്കൂ. ഈയിടെ നേരില്‍ കണ്ടപ്പോള്‍ അദ്ദേഹം 'മാതൃഭൂമി' യോട് നര്‍മരസത്തില്‍ പറഞ്ഞു. 'ബിഹാറിലേക്ക് പോകാന്‍ തിരക്കില്ല, കാരണം ഈ വര്‍ഷം മെയ് 15 ന് താന്‍ സര്‍വീസില്‍ നിന്ന് വിരമിക്കും''. കേരള ചീഫ് ജസ്റ്റിസാകുന്ന ബന്നൂര്‍മഠ് അടുത്ത വര്‍ഷം ജനവരി 23 ന് വിരമിക്കും.1997 ലാണ് ഇരുവരും ഹൈക്കോടതി ജഡ്ജിമാരായത്. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനോടൊപ്പമാണ് എറണാകുളം ലോ കോളേജില്‍ എല്‍.എല്‍.എം. ക്ലാസില്‍ ജസ്റ്റിസ് കോശി പഠിച്ചത്. ബിഹാര്‍ ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ മലയാളിയാണ് അദ്ദേഹം. മുന്‍ കേരള ചീഫ് ജസ്റ്റിസ് വി.എസ്. മളീമഠിന്റെ അടുത്ത ബന്ധുവാണ് ജസ്റ്റിസ് ബന്നൂര്‍മഠ്.ജി. ഷഹീദ്‌


ഗോള്‍ഡന്‍ ലീഫ് അവാര്‍ഡുകള്‍ വിതരണം ചെയ്തു


കൊച്ചി: ഇന്ത്യ ഇന്റര്‍നാഷണല്‍ ടീ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടന്ന ഗോള്‍ഡന്‍ ലീഫ് ഇന്ത്യ തേയില രുചിക്കല്‍ മത്സരത്തിലെ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കെനിയന്‍ ടീ ബോര്‍ഡ് ചെയര്‍മാന്‍ ദന്‍സ്താന്‍ മാഗു ഗുമോയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. ഹാരിസണ്‍സ് മലയാളത്തിന് ഏഴ് പുരസ്‌കാരങ്ങള്‍ ലഭിച്ചു. വാട്ടര്‍ഫാള്‍ എസ്റ്റേറ്റ്, ഹിറ്റക്കല്‍ എസ്റ്റേറ്റ്, കരിന്തരുവി എന്നിവര്‍ക്ക് മൂന്ന് വീതം അവാര്‍ഡ് ലഭിച്ചു. വ്യാഴാഴ്ച ആരംഭിച്ച ടീ കണ്‍വെന്‍ഷന്‍ ശനിയാഴ്ച സമാപിച്ചു. വിദേശരാജ്യങ്ങളില്‍ നിന്നടക്കം നിരവധി പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. തേയില ഉല്പാദന മേഖലയിലെയും വിപണിയിലെയും പുതിയ പ്രവണതകളെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്തു. തേയില കമ്പനികള്‍ പങ്കെടുത്ത വ്യാപാരപ്രദര്‍ശനവും സമ്മേളനത്തോടനുബന്ധിച്ചുണ്ടായിരുന്നു.


മുരുഗദോസിന്റെ ചിത്രത്തില്‍ ഷാരൂഖ്ഖാന്‍?


'ഗജിനി'യുടെ തിളക്കമറ്റ വിജയത്തിലൂടെ കോളിവുഡിലും ബോളിവുഡിലും ശ്രദ്ധേയനായി മാറിയ സംവിധായകന്‍ മുരുഗദോസും ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ്ഖാനും ഒരുമിക്കുന്നുവെന്ന് വാര്‍ത്ത. തോള്‍ ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുകയാണ് കിങ് ഖാന്‍. വിശ്രമത്തിനുശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമമെടുക്കുമെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. തമിഴില്‍ സൂപ്പര്‍ഹിറ്റായ 'ഗജിനി' ആമിര്‍ഖാനെ നായകനാക്കി ബോളിവുഡിലും തകര്‍പ്പന്‍വിജയം കൊയ്തതോടെ മുരുഗദോസ് ബോളിവുഡിലെ വമ്പന്മാരുടെ ശ്രദ്ധാകേന്ദ്രമാണ്. തന്റെ രണ്ടാംചിത്രത്തിന്റെ പണിപ്പുരയിലാണിപ്പോള്‍ ഈ സൂപ്പര്‍ഹിറ്റ് സംവിധായകന്‍. 'ഗജിനി'യില്‍നിന്ന് വ്യത്യസ്തമായി ഇതൊരു റൊമാന്റിക് ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രത്തില്‍ നായകനായി ഷാരൂഖിനെയാണ് സംവിധായകന്‍ ഉദ്ദേശിച്ചിരുന്നത്. ഇക്കാര്യം സംസാരിക്കാന്‍ ഷാരൂഖിനെ സന്ദര്‍ശിച്ച മുരുഗദോസിനോട് വളരെ അനുകൂലമായ നിലപാടാണ് സൂപ്പര്‍താരം സ്വീകരിച്ചതത്രെ. നായകന്‍ മാത്രമല്ല, ചിത്രത്തിന്റെ നിര്‍മാതാവാകാനും വൈമനസ്യമേതുമില്ലെന്ന് ഷാരൂഖ് തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഛായാഗ്രാഹകന്‍ രവിചന്ദ്രനാണ് ഷാരൂഖിനെ സമീപിക്കാന്‍ മുരുഗദോസിന് പ്രേരണയായതെന്ന് പറയപ്പെടുന്നു. ഷാരൂഖിന്റെ 'മൈ നെയിം ഈസ് ഖാന്‍' എന്ന ചിത്രത്തിന്റെ അമേരിക്കയില്‍ നടന്ന ഷൂട്ടിങ്ങില്‍ ക്യാമറാമാന്‍ രവിചന്ദ്രനായിരുന്നു. ഷാരൂഖിനെ സന്ദര്‍ശിച്ച കാര്യം സ്ഥിരീകരിച്ച മുരുഗദോസ്,ഷാരൂഖ് നായകനാവുന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്ന് വ്യക്തമാക്കി. തോള്‍ ശ സ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഷാരൂഖിനോട് കഠിനമായ ജോലികളില്‍നിന്ന് താത്ക്കാലികമായെങ്കിലും വിട്ടുനില്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും മുരുഗദോസ് പറഞ്ഞു.


കസബിനെ വിട്ടുകിട്ടേണ്ടെന്ന് പാക് മന്ത്രി


ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിനിടെ പിടിയിലായ പാക്പൗരന്‍ അജ്മല്‍ അമീര്‍ കസബിനെ ഇന്ത്യയില്‍ വിചാരണ ചെയ്താല്‍ മതിയെന്ന് പാകിസ്താന്‍.''കുറ്റകൃത്യം നടന്നത് ഇന്ത്യയിലാണ്. അതിനാല്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്കനുസരിച്ച് അവിടെ വിചാരണ ചെയ്യുകതന്നെയാണ് വേണ്ടത്''-പാക് പ്രതിരോധമന്ത്രി ചൗധരി അഹമ്മദ് മുക്താര്‍ പറഞ്ഞു.മുംബൈ സംഭവവുമായി ബന്ധപ്പെട്ട് പാകിസ്താനില്‍ പിടിയിലായവരെ പാകിസ്താനില്‍ത്തന്നെ വിചാരണ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കസബിനെ വിചാരണയ്ക്കായി വിട്ടുകിട്ടണമെന്ന് പാക് നേതാക്കള്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഔപചാരികമായി ആവശ്യം ഉന്നയിച്ചിരുന്നില്ല.മുംബൈ സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് നല്‍കിയ ചോദ്യാവലിക്ക് മറുപടി കിട്ടിയ ശേഷമേ തുടരന്വേഷണങ്ങള്‍ നടത്തൂവെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പത്രലേഖകരോട് പറഞ്ഞു.


കൊച്ചിയിലും തിരുവനന്തപുരത്തും 350 ആധുനിക ബസ്സുകള്‍ക്ക് കേന്ദ്രസഹായം


ന്യൂഡല്‍ഹി: കൊച്ചിയിലും തിരുവനന്തപുരത്തും ആധുനിക ബസ്സുകള്‍ വാങ്ങാനുള്ള പദ്ധതിക്ക് കേന്ദ്രനഗരവികസന മന്ത്രാലയം ശനിയാഴ്ച അനുമതി നല്‍കി. കൊച്ചിയില്‍ ഇരുനൂറും തിരുവനന്തപുരത്ത് നൂറ്റിഅമ്പതും ബസ്സുകള്‍ വാങ്ങാനാണ് സഹായം നല്‍കുക. മൊത്തം 140 കോടി രൂപയുടെതാണ് പദ്ധതി. ഇതിന്റെ 60 ശതമാനത്തോളം കേന്ദ്രം വഹിക്കും. തിരുവനന്തപുരത്തേക്കുള്ള ബസ്സുകളുടെ 80 ശതമാനം ചെലവും കൊച്ചിയിലേക്കുള്ള ബസ്സുകളുടെ 50 ശതമാനം ചെലവും കേന്ദ്രം നല്‍കുമെന്ന്്് നഗരവികസന സെക്രട്ടറി ഡോ.എം.രാമചന്ദ്രന്‍ പറഞ്ഞു. കേന്ദ്രസഹായത്തിന്റെ പകുതി ആദ്യഘട്ടത്തില്‍ തന്നെ വിതരണം ചെയ്യും. മാര്‍ച്ചില്‍ തന്നെ ബസ്സുകള്‍ക്ക് ഓര്‍ഡര്‍ നല്കും. ജൂണോടെ സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഈ രണ്ടു നഗരങ്ങളിലെയും ഗതാഗതസൗകര്യങ്ങള്‍ക്കുവേണ്ടി പുതിയൊരു കമ്പനി രൂപവത്കരിക്കും. കെ.എസ്.ആര്‍.ടി.സി.,തിരുവനന്തപുരം,കൊച്ചി കോര്‍പ്പറേഷനുകള്‍,കേന്ദ്ര നഗരവികസന വകുപ്പ് എന്നിവയുള്‍പ്പെടുന്നതായിരിക്കും ഈ കമ്പനി അര്‍ബന്‍ മാസ് ട്രാന്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലാകും പ്രവര്‍ത്തിക്കുക.കൊച്ചിയില്‍ 120 സെമി ഫേ്‌ളാര്‍ ബസ്സുകളും 50 ലോ ഫേ്‌ളാര്‍ എ.സി.ബസ്സുകളും 30 മിനി ബസ്സുകളുമാണ് പുതുതായി റോഡിലിറക്കുക. തിരുവനന്തപുരത്ത് 120 സാധാരണ ബസ്സുകളും 30 ലോ ഫേ്‌ളാര്‍ എ.സി.ബസ്സുകളും ഓടിക്കും. രണ്ടിടത്തും ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്് നഗരവികസന മന്ത്രാലയം ചില നിര്‍ദേശങ്ങള്‍ നേരത്തേ നല്‍കിയിട്ടുണ്ട്്്. അത് കര്‍ശനമായി നടപ്പാക്കുമെന്ന വ്യവസ്ഥയോടെയാണ് കേന്ദ്രം സഹായം നല്‍കുക. കൊച്ചിയില്‍ ഇപ്പോള്‍ ഒരു ബസ് ഡിപ്പോ മാത്രമേയുള്ളൂ. കൂടുതല്‍ ഡിപ്പോ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം നല്കണം.വിവിധ സംസ്ഥാനങ്ങളിലെ 29 നഗരങ്ങളില്‍ 11,800 ബസ്സുകള്‍ വാങ്ങാന്‍ കേന്ദ്രമന്ത്രാലയം ഇതിനകം അനുമതി നല്‍കിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായിട്ടാണ് ബസ്സുകള്‍ വാങ്ങാന്‍ കേന്ദ്രസഹായം നല്‍കുന്നത്. സാമ്പത്തിക പാക്കേജില്‍ ഉള്‍പ്പെടുത്തി മൊത്തം 15,000 ബസ്സുകള്‍ വാങ്ങും.


2020-ല്‍ ഇന്ത്യ വികസിതരാജ്യമാകും-എ.പി.ജെ.അബ്ദുള്‍ കലാം


കൊല്ലം:2020-ല്‍ ഇന്ത്യ വികസിതരാജ്യമാകുമെന്നും സത്യസന്ധതയോടെ കഠിനാദ്ധ്വാനം ചെയ്താല്‍ വിജയം സുനിശ്ചിതമാണെന്നും മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാം പറഞ്ഞു. നഗരവും ഗ്രാമവും തമ്മില്‍ പരമാവധി അന്തരം കുറഞ്ഞതും കൃഷിയും വ്യവസായവും ഐക്യത്തോടെ പോകുന്നതും ശുദ്ധജലവും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും നല്ല ആരോഗ്യസംരക്ഷണവും ലഭ്യമാവുന്നതും അഴിമതിയും നിരക്ഷരതയും സ്ത്രീകള്‍ക്കുനേരെ കുറ്റകൃത്യങ്ങളും ഇല്ലാത്തതുമായ ഇന്ത്യയാണ് തന്റെ സ്വപ്നമെന്ന് അദ്ദേഹം വ്യക്തമാക്കി.കൊല്ലം ടി.കെ.എം.എന്‍ജിനിയറിങ് കോളേജിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുന്‍ രാഷ്ട്രപതി. പഠിക്കുമ്പോഴും പണിയെടുക്കുമ്പോഴും സത്യസന്ധതയും സ്വഭാവശുദ്ധിയും ഉയര്‍ത്തിപ്പിടിക്കണമെന്നും അതിലൂടെ മാത്രമേ വിജയം നേടാന്‍ കഴിയൂ എന്നും അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മ്മിപ്പിച്ചു. നേതാവിനെ ബഹുമാനിക്കുന്ന ജനസമൂഹം ഉണ്ടാവണം. പക്ഷേ, പരാജയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയും വിജയത്തിന്റെ കീര്‍ത്തി മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്ന ആളാണ് യഥാര്‍ത്ഥ നേതാവ്.നേതാവിന് ശരിയായ കാഴ്ചപ്പാടും സത്യസന്ധതയും സ്വഭാവദാര്‍ഢ്യവും ഉണ്ടാവണം. പ്രവര്‍ത്തനങ്ങള്‍ സുതാര്യമാവണം. ശരിയായ തീരുമാനമെടുക്കാന്‍ കഴിയണം-അബ്ദുള്‍ കലാം അഭിപ്രായപ്പെട്ടു.ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസത്തില്‍ ഗവേഷണത്തിനുള്ള പ്രാധാന്യം മുന്‍ രാഷ്ട്രപതി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ 16,000 എന്‍ജിനിയര്‍മാരെ സൃഷ്ടിച്ച ടി.കെ.എം.എന്‍ജിനിയറിങ് കോളേജ് വികസനത്തിനു നല്‍കിയ സംഭാവന വളരെ വലുതാണ്. സ്ഥാപകന്‍ തങ്ങള്‍കുഞ്ഞ് മുസലിയാരുടെ സേവനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു.എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കായി ഗവേഷണകേന്ദ്രം തുടങ്ങാന്‍ ഇത്തവണത്തെ ബജറ്റില്‍ രണ്ടുകോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വിദ്യാഭ്യാസമന്ത്രി എം.എ.ബേബി പറഞ്ഞു. പുറത്തുള്ള പ്രഗല്ഭരായ അധ്യാപകരെ നമ്മുടെ എന്‍ജിനിയറിങ് കോളേജുകളില്‍ കൊണ്ടുവന്ന് വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ അവസരം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു.ചന്ദ്രയാന്‍ കൃത്യമായി ചന്ദ്രനെ വലംവയ്ക്കുകയാണെന്നും 5-6 വര്‍ഷത്തിനുള്ളില്‍ ഒരു ഇന്ത്യക്കാരനെ ചന്ദ്രനില്‍ ഇറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കോളേജിലെ പൂര്‍വവിദ്യാര്‍ഥികൂടിയായ ഐ.എസ്.ആര്‍.ഒ.ബാംഗ്ലൂര്‍ ഡയറക്ടര്‍ ഡോ. ടി.കെ.അലക്‌സ് പറഞ്ഞു.ഡോ. ടി.കെ.അലക്‌സിനെ മുന്‍ രാഷ്ട്രപതി പൊന്നാട അണിയിച്ചു. മേയര്‍ എന്‍.പദ്മലോചനന്‍ ആശംസ നേര്‍ന്നു. ടി.കെ.എം.ട്രസ്റ്റ് ട്രഷറര്‍ ജലാലുദ്ദീന്‍ മുസലിയാരും ചടങ്ങില്‍ പങ്കെടുത്തു. ടി.കെ.എം.കോളേജ് ട്രസ്റ്റ് പ്രസിഡന്റ് ഷഹാല്‍ ഹസന്‍ മുസലിയാര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ഡോ. എസ്.സിയാവുദ്ദീന്‍ നന്ദിയും പറഞ്ഞു.


സല്‍മാന്റെ 'വീര്‍' ചിത്രീകരണവിലക്ക് കോടതി റദ്ദാക്കി


സല്‍മാന്‍ഖാന്റെ 'വീര്‍' എന്ന ചിത്രത്തിന് കോടതി കല്പിച്ച ചിത്രീകരണവിലക്കില്‍ അയവു വരുത്തി. ചരിത്രസ്മാരകത്തോട് അവഗണന കാട്ടിയെന്ന പരാതിയെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെക്കാന്‍ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാല്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരമായി അടച്ച്, ചിത്രീകരണം നാലുദിവസത്തിനകം പൂര്‍ത്തിയാക്കാമെന്നാണ് രാജസ്ഥാന്‍ ഹൈക്കോടതി കഴിഞ്ഞദിവസം വിധിച്ചിരിക്കുന്നത്. ചരിത്രസ്മാരകമായ ആമ്പര്‍ കോട്ടയ്ക്ക് ചിത്രീകരണത്തിന്റെ ഭാഗമായി കേടുപാടുകള്‍ പറ്റിയെന്ന പരാതിയെത്തുടര്‍ന്നായിരുന്നു ആദ്യം കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. 16-ാം നൂറ്റാണ്ടിലെ ചരിത്രസ്മാരകത്തോട് സംസ്ഥാനാ ധികൃതര്‍ പ്രകടിപ്പിച്ച അവഗണനയെയും അത്യാര്‍ത്തിയെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. നൂറ്റാണ്ടുകളുടെ പഴക്കമേറിയ കോട്ടയില്‍ ചിത്രീകരണം നടത്താന്‍ അനുവദിച്ചതിലൂടെ ലഭിക്കാവുന്ന സാമ്പത്തികനേട്ടംമാത്രമാണ് അധികൃതര്‍ പരിഗണിച്ചതെന്നും കോടതി കുറ്റപ്പെടുത്തി.


എസ്ബിഐ 10 ശതമാനത്തിന് കാര്‍ വായ്പയുമായി


മുംബൈ: 10 ശതമാനം പലിശയ്ക്ക് കാര്‍ വായ്പ നല്‍കാന്‍ എസ്ബിഐ തീരുമാനിച്ചു. ഒരു വര്‍ഷത്തേക്ക് ഈ പലിശയില്‍ മാറ്റമുണ്ടാവില്ല. ഫിബ്രവരി 23 മുതല്‍ മെയ് 31 വരെയാണ് ഈ നിരക്കില്‍ വായ്പ നല്‍കുക. 2010 ജൂണ്‍ ഒന്നിനുശേഷം പലിശ നിലവിലുള്ള നിരക്കിലേക്ക് പുനര്‍നിര്‍ണയിക്കും. ഇപ്പോള്‍ 11.5 ശതമാനം മുതല്‍ മുകളിലേക്കാണ് കാര്‍ വായ്പ നല്‍കുന്നത്. വെയര്‍ഹൗസ് രശീതികളുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് എട്ടുശതമാനം നിരക്കില്‍ വായ്പ നല്‍കാനും എസ്ബിഐ തീരുമാനിച്ചിട്ടുണ്ട്. ഈ നിരക്കിനും ഒരുവര്‍ഷക്കാലം പ്രാബല്യമുണ്ടാകും. പുതിയ പദ്ധതിപ്രകാരം പ്രതിമാസം 20,000 വായ്പകള്‍ നല്‍കാന്‍ കഴിയുമെന്ന് ബാങ്ക് വൃത്തങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തിപകരാന്‍ ബാങ്കുകള്‍ ഉല്പാദന മേഖലയിലേക്കുള്ള വായ്പകളുടെ പലിശ കുറയ്ക്കണമെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഈ നടപടി. നിലവില്‍ പൊതുമേഖലാ ബാങ്കുകള്‍ 10.25-12.25 ശതമാനത്തിനാണ് കാര്‍ വായ്പ നല്‍കുന്നത്.


സ്വാത്തില്‍ സ്ഥിരം വെടിനിര്‍ത്തല്‍


ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ സ്വാത്‌വാലിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് വെടിനിര്‍ത്തല്‍ കരാറിലൊപ്പിടാന്‍ സര്‍ക്കാറും താലിബാനും ധാരണയായി. താലിബാന്‍ അനുകൂല സംഘടനയായ തെഹ്‌രിക് ഇ നിസാഫി ശരീയ മുഹമ്മദിയുടെ തലവന്‍ മൗലാന സൂഫി മുഹമ്മദുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സ്വാത്‌വാലി ഉള്‍പ്പെടുന്ന മാലകന്ദ് ഡിവിഷന്‍ കമ്മീഷണര്‍ സയ്യിദ് മുഹമ്മദ് ജാവേദ് ആണ് തീരുമാനം പ്രഖ്യാപിച്ചത്. പ്രാദേശിക താലിബാന്‍ കമാന്‍ഡര്‍ മൗലാന ഫസലുള്ളയ്ക്കുവേണ്ടിയാണ് ഭാര്യാപിതാവു കൂടിയായ സൂഫി മുഹമ്മദ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സമാധാനക്കരാറില്‍ ഒപ്പിടുന്നതിനായി സ്വാത്‌വാലിയില്‍ ശരീഅത്ത് നടപ്പാക്കണമെന്നുള്ള താലിബാന്റെ ആവശ്യം സര്‍ക്കാര്‍ നേരത്തേ അംഗീകരിച്ചിരുന്നു. മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വരും നാളുകള്‍ സ്വാതില്‍ നിന്ന് ഇനിയും നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയുമെന്നും മുഹമ്മദ് ജാവേദ് പറഞ്ഞു. തിങ്കളാഴ്ചയോടെ മേഖലയിലെ വിദ്യാലയങ്ങള്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ പെണ്‍കുട്ടികളുടെ വിദ്യാലയം തുറക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായില്ലെന്നും ജാവേദ് പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് താലിബാന്‍ ഇനിയും പ്രതികരിച്ചിട്ടില്ല. പാകിസ്താനിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ സ്വാത്‌വാലി 2007 ലാണ് താലിബാന്‍ നിയന്ത്രണത്തിലായത്. സൈന്യവും താലിബാനും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 1200 ഓളം പേര്‍ കൊല്ലപ്പെട്ടെന്നും അഞ്ച് ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളായെന്നുമാണ് കണക്ക്. ഇതിനിടെ, വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ സ്വാത്‌വാലിയില്‍ ശരീഅത്ത് നടപ്പാക്കാന്‍ താലിബാനുമായി കരാറുണ്ടാക്കിയത് പാകിസ്താന്റെ ഭരണഘടനയ്ക്ക് വിധേയമായിട്ടാണെന്ന് പ്രധാനമന്ത്രി യൂസഫ് റസ ഗീലാനി പറഞ്ഞു. ഇക്കാര്യത്തില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് അന്താരാഷ്ട്ര പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഗീലാനി വ്യക്തമാക്കി. മേഖലയില്‍ പൂര്‍ണസമാധാനം പുനഃസ്ഥാപിച്ചാലേ ശരീഅത്ത് അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഒപ്പിടുകയുള്ളൂ- അദ്ദേഹം പറഞ്ഞു.


ഹോഫന്‍ഹെയിം മുന്നില്‍


ഹെര്‍ത്താ ബെര്‍ലിനും ബയറണും തോല്‍വിമ്യൂണിക്ക്: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗ് (ബുണ്ടസ് ലിഗ) ചാമ്പ്യന്മാരായ ബയറണ്‍ മ്യൂണിക്കിനും പോയന്റ് നിലയില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഹെര്‍ത്ത ബെര്‍ലിനും ഞെട്ടിപ്പിക്കുന്ന തോല്‍വി. എഫ്.സി.കൊളോണാണ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബയറണെ അവരുടെ തട്ടകത്തില്‍ ഞെട്ടിച്ചത്. വോള്‍ഫ്‌സ്ബര്‍ഗിനോടായിരുന്നു ഹെര്‍ത്തായുടെ തോല്‍വി. ഈ സീസണില്‍ ഏറിയ പങ്കും ഒന്നാം നിരയിലുണ്ടായിരുന്ന ഹോഫന്‍ഹെയിം സ്റ്റുട്ഗര്‍ട്ടിനെ സമനിലയില്‍ (3-3) തളച്ച് വീണ്ടും ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. സ്‌ട്രൈക്കര്‍ ഡെംപാ ബായുടെ ഹാട്രിക്കാണ് ഹോഫന്‍ഹെയിമിന് സമനില സമ്മാനിച്ചത്. ലീഗിലെ മറ്റൊരു മത്സരത്തില്‍ ബൊറൂസ്സിയ ഡോര്‍ട്മുണ്ട് 3-2ന് ഹാനോവറിനെ പരാജയപ്പെടുത്തി.21 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഹോഫന്‍ഹെയിമിനും ഹെര്‍ത്താ ബെര്‍ലിനും ഇ്‌പ്പോള്‍ 40 പോയന്റുവീതമാണുള്ളത്. എന്നാല്‍ മികച്ച ഗോള്‍ശരാശരിയില്‍ ഹോഫന്‍ഹെയിം ഒന്നാമതായി. 39 പോയന്റുള്ള ഹാംബര്‍ഗാണ് മൂന്നാം സ്ഥാനത്ത്.24, 45, 67 മിനിറ്റുകളില്‍ ഗോളടിച്ചാണ് ബാ ഹോഫന്‍ഹെയിമിനു വേണ്ടി ഹാട്രിക്ക് തികച്ചത്. ഒന്നാം പകുതിയില്‍ ഇരു ടീമുകളും 2-2ന് ഒപ്പം നില്ക്കുകയായിരുന്നു. ബായിലൂടെ മുന്നിലെത്തിയ ഹോഫന്‍ഹെയിം തുടരെ രണ്ടുഗോളുകള്‍ വഴങ്ങി തോല്‍വിയിലേക്ക് നീങ്ങുകയാണെന്ന് തോന്നി. ഒ്ന്നാം പകുതിയുടെ അവസാന മിനിറ്റില്‍ ബാ വീണ്ടും ടീമിന്റെ രക്ഷകനായി. കൊക്കാവുവും മരിയോ ഗോമസുമാണ് സ്റ്റുട്ഗര്‍ട്ടിന്റെ സ്‌കോറര്‍മാര്‍. 63-ാം മിനിറ്റില്‍ ഗോമസ് രണ്ടാം ഗോളിലൂടെ സ്റ്റുട്ഗര്‍ട്ടിനെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും നാലു മിനിറ്റുകള്‍ക്ക്‌ശേഷം ബാ ഒരിക്കല്‍കൂടി വലചലിപ്പിച്ച് ഹാട്രിക്ക് പൂര്‍ത്തിയാക്കിയതിനൊപ്പം ടീമിന് സമനിലയും സമ്മാനിച്ചു. മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിച്ചാണ് കൊളോണ്‍ ബയറണെ തോല്പിച്ചത്. ഒന്നാം പകുതിയില്‍ കൊളോണ്‍ 2-0ന് മുന്നിട്ടുനിന്നു. എഹ്‌ററ്റ്‌സും ബ്രോസിന്‍സ്‌കിയുമാണ് കൊളോണിന്റെ സ്‌കോറര്‍മാര്‍. കളി തീരാന്‍ അഞ്ചു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ കാവല്‍ഭടന്‍ വാന്‍ ബുയ്ടണാണ് ബയറണിന്റെ ആശ്വാസ ഗോള്‍ നേടിയത്. ആദ്യം ഗോളടിച്ചിട്ടും തോല്‍വി വഴങ്ങാനായിരുന്നു ഹെര്‍ത്താ ബെര്‍ലിന്റെ വിധി. 63-ാം മിനിറ്റില്‍ സാന്‍േറാസിലൂടെ ലീഡു നേടിയ ഹെര്‍ത്തായെ ഡെസീക്കോയുടെ ഇരട്ടഗോളിലാണ് വോള്‍വ്‌സ്ബര്‍ഗ് പരാജയപ്പെടുത്തിയത്. കളിതീരാന്‍ ഏഴുമിനിറ്റുള്ളപ്പോള്‍ ദേശീയ താരം ന്യൂവില്‍ നേടിയ ഗോളാണ് ബൊറൂസ്സിയക്ക് വിജയം സമ്മാനിച്ചത്. ബൗംജോഹറും മാരിനുമായിരുന്നു അവരുടെ മറ്റു സ്‌കോറര്‍മാര്‍. ഹാനോവറിന്റെ ഗോളുകള്‍ പിന്‍േറായുടെയും ഷൂള്‍സിന്റെയും വകയായിരുന്നു.


Saturday, February 21, 2009

സ്മാര്‍ട്ട് സിറ്റി അട്ടിമറിക്കാന്‍ ശ്രമം: ചെന്നിത്തല


ആലുവ: സ്മാര്‍ട്ട് സിറ്റി പദ്ധതി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു. പദ്ധതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ട്. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പദ്ധതിയെ എതിര്‍ത്തിരുന്ന വി.എസ് അച്യുതാനന്ദന്‍ ഇപ്പോഴും പദ്ധതി നടപ്പാകരുതെന്ന സങ്കുചിത മനോഭാവം തുടരുകയാണ്. സാമ്പത്തിക മാന്ദ്യം ടീകോമിനെ ബാധിച്ചെന്ന മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ പരാമര്‍ശം ഇതാണ് സൂചിപ്പിക്കുന്നത്. കേരള രക്ഷായാത്രയുടെ ഭാഗമായി ആലുവയില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല


ലാവലിന്‍: പിണറായിക്കെതിരെ കൂടുതല്‍ തെളിവുമായി ജനശക്തി


തിരുവനന്തപുരം: എസ്.എന്‍.സി ലാവലിന്‍ ഇടപാടില്‍ സി.ബി.ഐ പ്രതിയാക്കിയ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ കൂടുതല്‍ തെളിവുകളുമായി ജനശക്തി വാരിക രംഗത്തെത്തി. പിണറായി വിജയന്‍ അഴിമതി നടത്തിയതിന് തെളിവില്ലെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനുള്ള മറുപടിയായി 'ഇതാ പ്രകാശ് തെളിവുകള്‍' എന്ന തലക്കെട്ടുമായാണ് വാരികയുടെ പുതിയ ലക്കം വിപണിയിലെത്തിയിട്ടുള്ളത്. ലാവലനുമായി കരാര്‍ ഒപ്പിടാന്‍ തങ്ങള്‍ക്ക് മേല്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി കേസിലെ മറ്റ് പ്രതികള്‍ സി.ബി.ഐക്ക് മൊഴി നല്‍കിയ ഭാഗവും ലേഖനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ലാവലിന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റ് പിണറായി വിജയനൊടൊപ്പം കേരളത്തിലെത്തുമ്പോള്‍ പ്രാതല്‍ കഴിച്ചകാര്യവും അദ്ദേഹത്തെ വീട്ടിലെത്തി സന്ദര്‍ശിക്കാറുണ്ടായിരുന്നു എന്നും മറ്റ് പ്രതികള്‍ സി.ബി.ഐയോട് സമ്മതിച്ചിട്ടുണ്ട്.ഇതിന് പുറമേ പൊതുമേഖലാ സ്ഥാപനമായ ഭെല്ലിനെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണ ജോലികള്‍ ഏല്‍പ്പിക്കണമെന്ന് ആസൂത്രണ ബോര്‍ഡ് സ്റ്റിയറിങ് കമ്മിറ്റി നല്‍കിയ നിര്‍ദേശവും പിണറായി തള്ളിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴത്തെ ധനകാര്യമന്ത്രി തോമസ് ഐസക് കൂടി അംഗമായ ആസൂത്രണ ബോര്‍ഡാണ് ഈ ശിപാര്‍ശ നല്‍കിയത്.


കേരളത്തിന് മാത്രമായി പദ്ധതി കഴിയില്ലെന്ന് വയലാര്‍ രവി


ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് ജോലി നഷ്ടമായി തിരികെയെത്തുന്നവര്‍ക്കായി കേരളത്തിന് മാത്രമായി പദ്ധതി നടപ്പാക്കാനാവില്ലെന്ന് പ്രവാസി കാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. ഡല്‍ഹിയില്‍ യൂറോപ്പിലെ ഇന്ത്യക്കാരുടെ തൊഴിലവസരങ്ങളെക്കുറിച്ചുള്ള സമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വയലാര്‍ രവി. ദേശീയ വീക്ഷണത്തോടെ മാത്രമേ പ്രവാസികളുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാകൂ. അഴിമതിക്കെതിരെ സി.പി.എമ്മിന്റെ പ്രചാരണം അപഹാസ്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രവാസികള്‍ക്കായി 10,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ മൊത്തം ബജറ്റ് അത്രയും തുകയ്ക്കില്ലല്ലോ എന്നായിരുന്നു രവിയുടെ മറുപടി.


ജസ്റ്റിസ് ബെന്നൂര്‍മഠ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌


കൊച്ചി: ജസ്റ്റിസ് എസ്. ആര്‍. ബെന്നൂര്‍മഠിനെ കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിച്ചു. കര്‍ണാടക ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജഡ്ജ ായിരുന്നു. ഇപ്പോള്‍ കേരള ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായ ജെ.ബി. കോശിയെ പാറ്റ്‌ന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിച്ചു.


അഗസ്ത്യാര്‍ക്കൂടത്തില്‍ കാട്ടാന രണ്ടുപേരെ ചവിട്ടിക്കൊന്നു


തിരുവനന്തപുരം: അഗസ്ത്യാര്‍ക്കൂടി വനത്തില്‍ കാട്ടാന രണ്ടുപേരെ ചവിട്ടിക്കൊന്നു. ഇന്ന് രാത്രിയാണ് സംഭവം. നെയ്യാറ്റിന്‍കര സ്വദേശികളായ അനുരൂപ്, ജയകുമാര്‍ എന്നിവരാണ് മരിച്ചത്.മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് വനംമന്ത്രി ബിനോയ് വിശ്വം ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.


ഡബിള്‍ സെഞ്ച്വറി, ശ്രീലങ്ക 406


കറാച്ചി: വിരമിക്കാനൊരുങ്ങുന്ന ക്യാപ്റ്റന്‍ മഹേല ജയവര്‍ദ്ധനയുടെയും സമരവീരയുടെയും ഉജ്വല സെഞ്ച്വറികളുടെ ബലത്തില്‍ പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് മികവുറ്റ സ്‌കോര്‍. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ അവര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 406 റണ്‍സെടുത്തു നില്‍ക്കുകയാണ്. 136 റണ്‍സെടുത്ത ജയവര്‍ദ്ധനെയും 130 റണ്‍സെടുത്ത സമരവീരയും തന്നെയാണ് ക്രീസില്‍.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് കളഞ്ഞ് പ്രതിരോധത്തിലായ ശ്രീലങ്കയ്ക്ക്് വര്‍ണപുര (59), കന്നി ടെസ്റ്റ് കളിക്കുന്ന തരംഗ പര്‍ണവിതാന (0), സംഗകാര (70) എന്നിവരുടെ വിക്കറ്റുകളാണ് ഇന്നു നഷ്ടമായത്.239 പന്തില്‍ നിന്ന് 20 ബൗണ്ടറിയുടെ അകമ്പടിയോടെയാണ് ജയവര്‍ദ്ധനെ 136 റണ്‍സെടുത്തത്. ക്ഷണത്തില്‍ സ്‌കോര്‍ മുന്നോട്ടു ചലിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന സമരവീര 155 പന്തില്‍ നിന്ന് 21 ബൗണ്ടറിയുടെ പിന്തുണയോടെയാണ് 130 റണ്‍സെടുത്തത്. 51.5 ഓവര്‍ നേരിട്ട ഈ ജോഡിയുടെ സംഭാവന ഇതുവരെ 229 റണ്‍സാണ്. ടെസ്റ്റില്‍ സെഞ്ച്വറി തികച്ച ജയവര്‍ദ്ധനെയുടെ 24-ാം സെഞ്ച്വറിയാണിത്. 47 ടെസ്റ്റ് കളിച്ച സമരവീരയുടെ ഏഴാമത്തേതും.പാകിസ്താനുവേണ്ടി ഉമറുള്‍ ഗുലു യാസിര്‍ അറാഫത്തും ഡാനിഷ് കനേറിയയുമാണ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.


പത്മവ്യൂഹത്തിലും തകരാതെ


ഇംഗ്ലണ്ട്-വിന്‍ഡീസ് മൂന്നാം ടെസ്റ്റ് സമനിലയില്‍ സര്‍വന്‍ 'മാന്‍ ഓഫ് ദ മാച്ച്'സെന്റ് ജോണ്‍സ്: ആന്റിഗ്വ റിക്രിയേഷന്‍ മൈതാനത്ത് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന് ജയംപോലൊരു സമനില. അവസാന വിക്കറ്റില്‍ ഫിഡല്‍ എഡ്വേര്‍ഡ്‌സും ഡാരന്‍ പവലും നടത്തിയ ചെറുത്തുനില്‍പ്പിനുമുന്നില്‍ അടിയറവ് പറഞ്ഞ് ഇംഗ്ലണ്ട് സമനിലയുടെ കയ്പുനീര്‍ കുടിച്ചു. ജയിക്കാന്‍ 503 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസ് ഒമ്പതുവിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സ് എന്ന നിലയില്‍ മത്സരമവസാനിപ്പിച്ചു. സ്‌കോര്‍: ഇംഗ്ലണ്ട്: ഒമ്പതിന് 566, എട്ടിന് 221. വെസ്റ്റിന്‍ഡീസ്: 285, ഒമ്പതിന് 370. ജയമുറപ്പാക്കി കളിച്ച ഇംഗ്ലണ്ടിനെ നിരാശരാക്കിയാണ് പവല്‍(22) എഡ്വേര്‍ഡ്‌സ് (5) സഖ്യം പൊരുതി നിന്നത്. വെളിച്ചക്കുറവുമൂലം ബാറ്റിങ് ദുഷ്‌കരമായ അവസാന മണിക്കൂറിലെ 36 മിനിറ്റും ഈ കൂട്ടുകെട്ടിന് അതിജീവിക്കേണ്ടിവന്നു. സ്റ്റ്യുവര്‍ട്ട് ബ്രോഡും ഗ്രേയം സ്വാനും എറിഞ്ഞ അവസാന പത്ത് ഓവറുകളില്‍, പത്ത് ഇംഗ്ലണ്ടുകാരും ക്രീസിനുചുറ്റും പന്തിനായി കൈകള്‍ വിടര്‍ത്തിനിന്നിട്ടും കരീബിയന്‍ മനഃസാന്നിദ്ധ്യം തകര്‍ന്നില്ല. അവസാന പന്തും എറിഞ്ഞുകഴിഞ്ഞപ്പോള്‍, ജേതാവിനെപ്പോലെ മുഷ്ടിചുരുട്ടി ആവേശം പ്രകടിപ്പിച്ചാണ് ഡാരന്‍ പവല്‍ മടങ്ങിയത്. ആന്‍ഡ്രു സ്‌ട്രോസും മറ്റ് ഇംഗ്ലീഷുകാരും തോറ്റവരെപ്പോലെയും.മൂന്നുവര്‍ഷം മുമ്പ് ഇതേ മൈതാനത്ത് ഇന്ത്യയെ സമനിലക്കഷായം കുടിപ്പിച്ച പരിചയസമ്പത്തിലാണ് ഫിഡല്‍ എഡ്വേര്‍ഡ്‌സ് ബാറ്റേന്തിയത്. അന്ന് ജയിക്കാന്‍ 392 റണ്‍സ് വേണ്ടിയിരുന്ന വെസ്റ്റിന്‍ഡീസ് കളിയവസാനിപ്പിച്ചത് ഒമ്പതിന് 298 എന്ന നിലയ്ക്കാണ്. 36 പന്തുകളില്‍ ഒരു റണ്ണുമായി വിക്കറ്റ് കാത്ത എഡ്വേര്‍ഡ്‌സായിരുന്നു അന്നും സന്ദര്‍ശകരുടെ വില്ലന്‍. സമനിലയേക്കാള്‍, ഓള്‍റൗണ്ടര്‍ ആന്‍ഡ്രു ഫ്‌ളിന്‍േറാഫിന്റെ പരിക്കാണ് ശേഷിച്ച രണ്ട് ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിന് തലവേദനയായിരിക്കുന്നത്. ഇടുപ്പിന് പരിക്കേറ്റ ഫ്‌ളിന്‍േറാഫ് വേദനയ്ക്കിടയിലും ഇടയ്ക്കിടെ എറിയാനെത്തിയത് ഇംഗ്ലീഷ് ആരാധകര്‍ക്ക് ആവേശം പകരുന്നതായിരുന്നു. എന്നാല്‍, മത്സരശേഷം സ്‌കാനിങ്ങിന് വിധേയനായ ഫ്‌ളിന്‍േറാഫിന് അവശേഷിച്ച മത്സരങ്ങള്‍ നഷ്ടമാകാനാണിട. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ വൈകിയതാണ് വിജയം നഷ്ടപ്പെടുത്തിയതെന്ന ചര്‍ച്ചയും സജീവമായിക്കഴിഞ്ഞു. ആന്‍ഡ്രു സ്‌ട്രോസിന്റെ നായകപാടവത്തെ സംശയിക്കുന്നവര്‍ക്ക് അടിക്കാന്‍ കിട്ടിയ വടിയാണ് ഈ സമനില. നേരത്തെ, രാം നരേഷ് സര്‍വന്റെയും (106) ശിവ്‌നാരായണ്‍ ചന്ദര്‍പോളിന്റെയും (55) കൂട്ടുകെട്ടില്‍ നാലാം വിക്കറ്റില്‍ പിറന്ന 148 റണ്‍സാണ് വിന്‍ഡീസിനെ ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ തുണച്ചത്. മഴമൂലം ആദ്യ ഒന്നരമണിക്കൂര്‍ നഷ്ടപ്പെട്ട അഞ്ചാം ദിനം ആദ്യ 36 ഓവറുകള്‍ ഇവര്‍ പിടിച്ചുനിന്നതോടെ വിന്‍ഡീസ് നിരയുടെ ആത്മവിശ്വാസം ഉയര്‍ന്നെന്ന് പിന്നീടുവന്നവരുടെ പ്രകടനങ്ങള്‍ തെളിയിച്ചു. ഇവരുടെ കൂട്ടുകെട്ടില്‍ 2003ല്‍ ഇതേ ഗ്രൗണ്ടില്‍ വെസ്റ്റിന്‍ഡീസ് ഓസ്‌ട്രേലിയയെ പിന്തുടര്‍ന്ന് തോല്‍പിച്ചിട്ടുണ്ട്. 418 റണ്‍സിന്റെ റെക്കോഡ് പിന്തുടരലാണ് അന്ന് വിന്‍ഡീസ് നടത്തിയത്. അതേ ഓര്‍മകളാണ് സര്‍വനും ചന്ദര്‍പോളും ക്രീസില്‍നിന്നപ്പോള്‍ ആരാധകര്‍ക്കുണ്ടായത്. ആദ്യ ഇന്നിങ്‌സിലെ 94 റണ്‍സ് പ്രകടനത്തിനുപിന്നാലെ സെഞ്ച്വറിത്തിളക്കം കൂടിയായതോടെ സര്‍വന്‍ കളിയിലെ കേമനായി. വാലറ്റത്തിന്റെ മനസ്സാന്നിദ്ധ്യമാണ് വിന്‍ഡീസിന് സമനില സമ്മാനിച്ചത്. ബ്രെണ്ടന്‍ നാഷ് (23), ദിനേഷ് രാംദിന്‍ (21), ജെറോം ടെയ്‌ലര്‍ (11), സുലൈമാന്‍ ബെന്‍ (21) എന്നിവരും ശ്രദ്ധേയമായ ചെറുത്തുനില്‍പ്പുകള്‍ നടത്തി. ഇംഗ്ലീഷ് നിരയില്‍ സ്റ്റ്യുവര്‍ട്ട് ബ്രോഡും ഗ്രേയം സ്വാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.


ചെന്നൈയില്‍ അഭിഭാഷകരുടെ അക്രമം തുടരുന്നു; ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ്‌


ചെന്നൈ: മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകര്‍ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കോടതിയിലും പരിസരത്തും അക്രമം അഴിച്ചുവിട്ടു. വ്യാഴാഴ്ച തീയിട്ട ബി-നാല് പോലീസ്‌സ്റ്റേഷന്റെ ശേഷിച്ച ഭാഗങ്ങള്‍കൂടി കത്തിച്ചു. ഒരു ഗവണ്‍മെന്റ് ജീപ്പും മലയാളി ഫയര്‍ ഓഫീസറുടെ സ്വകാര്യ വാഹനവും അഗ്നിക്കിരയാക്കി. സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ പടരുന്നത് തടയാനായി ഡി.ജി.പി. കെ.പി. ജെയിന്‍, അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാനുത്തരവ് പുറപ്പെടുവിച്ചു. ഇതിനിടെ, വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതിയില്‍ പോലീസ് നടപടിക്ക് നേതൃത്വം നല്‍കിയ നോര്‍ത്ത് ജോയിന്റ് കമ്മീഷണര്‍ രാമസുബ്രഹ്മണ്യത്തെ സ്ഥലം മാറ്റി.തമിഴ്‌നാട് നിയമസഭയില്‍ കോടതിവളപ്പിലെ അക്രമസംഭവങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ബഹളംവെച്ച പ്രതിപക്ഷത്തെ സ്പീക്കര്‍ സഭയില്‍നിന്ന് ഇറക്കിവിട്ടു. മധുരയിലും അഭിഭാഷകരുടെ പ്രകടനം അക്രമാസക്തമായി. ഹൈക്കോടതി മധുര ബെഞ്ച് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ മൂന്നു ബസ്സുകള്‍ അഭിഭാഷകര്‍ കത്തിച്ചു. നാഗര്‍കോവില്‍ ജില്ലാ മജിസ്‌ട്രേട്ട് കോടതി വളപ്പിനുള്ളില്‍ കിടന്ന കാര്‍ ചിലര്‍ കത്തിച്ചു. അഭിഭാഷകര്‍ കോടതി ബഹിഷ്‌കരണം നടത്തുന്നതിനിടയിലാണ് കാര്‍ കത്തിക്കല്‍ നടന്നത്.എസ്പ്ലനേഡ് ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ മലയാളിയായ വേലായുധന്‍ നായരുടെ ബൊലീറോ ജീപ്പാണ് ചെന്നൈയില്‍ അഭിഭാഷകര്‍ കത്തിച്ചത്. ഫയര്‍‌സ്റ്റേഷനില്‍നിന്നു വാഹനത്തില്‍ പുറത്തേക്കിറങ്ങുകയായിരുന്നു വേലായുധന്‍ നായര്‍. ''എന്റെ വണ്ടിക്കുചുറ്റും അഭിഭാഷകര്‍ ഓടിക്കൂടി. എന്നോട് ഇറങ്ങി ഓടാന്‍ പറഞ്ഞു. പിന്നെ വണ്ടി അടിച്ചുതകര്‍ത്തു. കുറച്ചുകഴിഞ്ഞ് തീകൊളുത്തി. സര്‍ക്കാര്‍ വാഹനമാണെന്നു കരുതിയാണ് എന്റെ വാഹനത്തിനു തീവെച്ചത്'' -വേലായുധന്‍ നായര്‍ 'മാതൃഭൂമി'യോടു പറഞ്ഞു. വേലായുധന്‍ നായര്‍ തിരുവനന്തപുരം സ്വദേശിയാണ്.എസ്പ്ലനേഡ് ഫയര്‍‌സ്റ്റേഷന്‍ ഹൈക്കോടതി പോലീസ്‌സ്റ്റേഷനടുത്താണ്. അഭിഭാഷകര്‍ ലോ കോളേജ് കവാടം താഴിട്ടു പൂട്ടിയിരുന്നതിനാല്‍ കോടതിവളപ്പില്‍നിന്ന് മറുവശത്തെ പ്രധാന ഗെയിറ്റില്‍ക്കൂടി പുറത്തേക്കുപോകാന്‍ ശ്രമിക്കുകയായിരുന്നു വേലായുധന്‍ നായര്‍. മെയിന്‍ഗേറ്റിനെ സമീപിക്കുന്നതിനു തൊട്ടുമുന്‍പാണ് ഫയര്‍ ഓഫീസറോടും ഡ്രൈവറോടും ഇറങ്ങിയോടാന്‍ അഭിഭാഷകര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നു വണ്ടി തള്ളിക്കൊണ്ടുപോയി തിരക്കേറിയ പാരിസ്‌കോര്‍ണറിലെ മെയിന്‍ റോഡിലെത്തിച്ച് എന്‍എസ്‌സി ബോസ് റോഡിലിട്ടാണ് കത്തിച്ചത്.വ്യാഴാഴ്ച ഹൈക്കോടതി വളപ്പില്‍ അക്രമം നടത്തിയ പോലീസുകാരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ 150 അഭിഭാഷകരെ കസ്റ്റഡിയിലെടുത്തശേഷം പോലീസ് വിട്ടയച്ചിരുന്നു. അവരാണ് വീണ്ടും അക്രമം അഴിച്ചുവിട്ടത്.അഭിഭാഷകര്‍ ഹൈക്കോടതിയുടെ സുരക്ഷാചുമതല നിര്‍വഹിച്ചിരുന്ന പോലീസുകാരെ കല്ലെറിഞ്ഞുതുരത്തി. ലോ കോളേജ് ഭാഗത്തുള്ള പ്രവേശന കവാടം കടന്ന് പഴയതാഴ് മാറ്റി പുതിയ താഴിട്ട് ഗേറ്റുപൂട്ടി. ഹൈക്കോടതി വളപ്പിലെത്തിയ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം തീയിട്ട ബി - നാല് പോലീസ് സ്റ്റേഷന്റെ മേല്‍ക്കൂര തകര്‍ത്തശേഷം വീണ്ടും തീയിട്ടു. കോടതി വളപ്പിലെ ഒരു മരത്തിനും തീവെച്ചു. അഗ്നിശമനസേനയുടെ ഒരു വാഹനം ഹൈക്കോടതി വളപ്പിനുള്ളില്‍ക്കടന്നെങ്കിലും അഭിഭാഷകരുടെ കല്ലേറില്‍ അവര്‍ക്ക് തീയിട്ട സ്ഥലങ്ങളിലേക്കെത്താനായില്ല. ഇത്തവണ എസ്പ്ലനേഡ് ലോ കോളേജ് പോലീസ് സ്റ്റേഷന്‍ പരിസരത്തു ക്യാമ്പ് ചെയ്താണ് അഭിഭാഷകര്‍ അക്രമം അഴിച്ചുവിട്ടത്.വ്യാഴാഴ്ച ഹൈക്കോടതി വളപ്പില്‍ നടന്ന അക്രമങ്ങളുടെ പേരില്‍ ചെന്നൈ സിറ്റി പോലീസ് 100 അഭിഭാഷകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനിടെ അഭിഭാഷകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഭിഭാഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ലിസ്റ്റ് പോലീസ് തയ്യാറാക്കി. ഈ കേസുകള്‍ സംബന്ധിച്ച ഫയല്‍ അന്വേഷണ ഏജന്‍സിയായ സി.ബി.ഐ.ക്ക് പോലീസ് കൈമാറും.


ബോഗി നിര്‍മാണ യൂണിറ്റ് സംയുക്ത സംരംഭക്കരാര്‍ 27ന് ഒപ്പുവെക്കും


ചേര്‍ത്തല: സംസ്ഥാന സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും ചേര്‍ന്ന് ചേര്‍ത്തലയില്‍ ആരംഭിക്കുന്ന ബോഗിനിര്‍മാണ യൂണിറ്റിനുള്ള സംയുക്ത സംരംഭക്കരാര്‍ 27ന് ഒപ്പുവെക്കും. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന ചേര്‍ത്തലയിലെ ഓട്ടോകാസ്റ്റ് ലിമിറ്റഡില്‍വച്ചാണ് കരാര്‍ ഒപ്പിടുക. ഇന്ത്യന്‍ റെയില്‍വേയുടെ ഫിനാന്‍ഷ്യല്‍ അഡൈ്വസറായ അഫ്താനയും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമാണ് കരാറില്‍ ഒപ്പുവക്കുക. ഇതോടെ 85 കോടി രൂപ പ്രാഥമികമായി ചെലവിടുന്ന ബോഗിനിര്‍മാണ യൂണിറ്റിനുള്ള പ്രവര്‍ത്തനങ്ങളാരംഭിക്കും. ചടങ്ങില്‍ മന്ത്രിമാരായ എളമരം കരീം, ഡോ. ടി.എം. തോമസ് ഐസക് എന്നിവര്‍ പങ്കെടുക്കും. കരാര്‍ ഒപ്പിടുന്ന ചടങ്ങ് വിജയിപ്പിക്കുന്നതിനായി ശനിയാഴ്ച വൈകിട്ട് 4ന് ഓട്ടോകാസ്റ്റില്‍ സ്വാഗതസംഘം രൂപവത്കരിക്കും.


റഹ്മാന് ഓസ്‌കര്‍ ലഭിക്കാന്‍, പ്രാര്‍ഥനയോടെ ഒരു ഗ്രാമം...


ഓസ്‌കര്‍ അവാര്‍ഡ് ഫിബ്രവരി 22ന് പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ 'സ്ലം ഡോഗ് മില്യണയറി'നെ ചുറ്റിപ്പറ്റി വാനോളം ഉയരുകയാണ്. മലയാളികള്‍ കൂടിയായ ഏ.ആര്‍.റഹ്മാനും റസൂല്‍ പൂക്കുട്ടിയും രാജ്യത്തിന്റെ യശസ്സ് ലോകരാജ്യങ്ങളിലെത്തിക്കുമെന്ന പ്രതീക്ഷ. ശുഭപ്രതീക്ഷകള്‍ അലയടിക്കുമ്പോള്‍ തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ ജനങ്ങളത്രയും പ്രാര്‍ഥനയിലാണ് ഏ.ആര്‍.റഹ്മാന്റെ വിജയത്തിനായി. 2004 ഡിസംബര്‍ 26 ന് സുനാമി നാശനഷ്ടങ്ങള്‍ വിതച്ച, കാരക്കലിനടുത്ത കോട്ടുച്ചേരിമേട് എന്ന ഗ്രാമത്തിലെ ജനങ്ങളാണ് റഹ്മാന്റെ 'ഓസ്‌കര്‍ ലബ്ധി'ക്കുവേണ്ടി ഉള്ളുലയെ പ്രാര്‍ഥിക്കുന്നത്. സുനാമിയുടെ രാക്ഷസത്തിരകള്‍ക്കു മുന്നില്‍ പകച്ചുപോയ കോട്ടുച്ചേരിമേട്ടിലെ ജനങ്ങള്‍ക്ക് സംഗീതത്തിന്റെ സാന്ത്വനം പകര്‍ന്ന മഹാനായ സംഗീതജ്ഞനോടുള്ള കൃതാര്‍ഥത നിറഞ്ഞ സ്നേഹാദരങ്ങളാണ് അവരെ ഇതിനു പ്രേരിപ്പിച്ചത്. സുനാമി ആഞ്ഞടിച്ച്, ഏതാനും മാസങ്ങള്‍ക്കു ശേഷം 2005 ജൂലായില്‍ റഹ്മാന്‍ ഗ്രാമത്തില്‍ അവിചാരിതമായൊരു സന്ദര്‍ശനം നടത്തി. മാത്രമല്ല 10 മണിക്കൂറോളം സാന്ത്വനവും സംഗീതവുമായി ഗ്രാമീണര്‍ക്കിടയില്‍ ചെലവഴിക്കുകയുമുണ്ടായി. മാധ്യമ പ്രതിനിധികളെ ആരെയും മുന്‍കൂട്ടി അറിയിക്കാതെ, തികച്ചും സ്വകാര്യ സന്ദര്‍ശനത്തിനായി എത്തിയ റഹ്മാനെ കാണാനും കേള്‍ക്കാനും നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് അന്ന് വന്നുചേര്‍ന്നത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട അവരോട് റഹ്മാന്‍ സ്നേഹസാന്ത്വനങ്ങള്‍ നിറഞ്ഞ ഭാഷയില്‍ സംസാരിച്ചു. റഹ്മാനൊപ്പം ഡ്രം വിദഗ്ധന്‍ ശിവമണി, ഗായകരായ ഹരിഹരന്‍, കാര്‍ത്തിക് തുടങ്ങിയവരുമുണ്ടായിരുന്നു. റഹ്മാന്‍ സംഗീതമൊരുക്കിയ ദേശഭക്തിഗാനങ്ങള്‍ പാടി, അറുനൂറോളം വരുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആ 'സംഗീതസംഘ'ത്തെ ഹൃദ്യമായി വരവേറ്റു. ''റഹ്മാന്‍ എത്തിയെന്ന വാര്‍ത്ത ആദ്യം എനിക്ക് വിശ്വാസിക്കാനായിരുന്നില്ല. ഞാന്‍ അവിടെ ചെല്ലുമ്പോള്‍, സുനാമി ബാധയില്‍ നിന്ന് രക്ഷപ്പെട്ട നാട്ടുകാരോട് സംസാരിച്ചു നില്‍ക്കുകയായിരുന്നു റഹ്മാന്‍. ഗാനങ്ങളവതരിപ്പിക്കാന്‍ സ്റ്റേജോ, മൈക്കോ ഒന്നും ഉണ്ടായിരുന്നില്ല...'' - പോണ്ടിച്ചേരി നിയമസഭയിലെ പ്രതിപക്ഷ നേതാവ് എ.എം.എച്ച്.നസീം പറയുന്നു. ''മൂന്നു ബോട്ടുകള്‍ കൊണ്ടുവരാനാണ് നാട്ടുകാരോട് റഹ്മാന്‍ ആവശ്യപ്പെട്ടത്. അവ കമഴ്ത്തിവെച്ചപ്പോള്‍ സ്റ്റേജ് ആയി. സംഗീത ഉപകരണങ്ങളെല്ലാം റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘം കൊണ്ടുവന്നിരുന്നു. പിന്നെ മണിക്കൂറുകള്‍ നീണ്ട സംഗീത വിരുന്നു തന്നെയായിരുന്നു...''- നസീം ഓര്‍ക്കുന്നു. സുനാമിക്കു മുന്നില്‍ പകച്ചുപോയ ഗ്രാമീണര്‍ക്ക് സംഗീതത്തിലൂടെ, വാക്കുകളിലൂടെ സാന്ത്വനം പകരുക മാത്രമല്ല അവര്‍ക്കൊപ്പം ബോട്ടുയാത്ര ചെയ്യാനും റഹ്മാന്‍ തയ്യാറായി. ഫൈബര്‍ ഗ്ലാസിന്റെ ഒരു ബോട്ടില്‍ നസീമിനും ഗ്രാമീണ മത്സ്യത്തൊഴിലാളികള്‍ക്കുമൊപ്പം റഹ്മാന്‍ സവാരി നടത്തി. നാലുവര്‍ഷങ്ങള്‍ക്കിപ്പുറം- പത്രങ്ങളിലൂടെ, ടെലിവിഷനിലൂടെ ഓസ്‌കര്‍ നോമിനേഷന്‍ വാര്‍ത്ത അറിഞ്ഞ കോട്ടുച്ചേരി മേടിലെ ഗ്രാമീണര്‍ മനസ്സു നിറഞ്ഞ് പ്രാര്‍ഥിക്കുകയാണ്- റഹ്മാന് ഓസ്‌കര്‍ ലഭിക്കണമേയെന്ന്.... റഹ്മാന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഗ്രാമവീഥികളില്‍ ഡിജിറ്റല്‍ ബാനറുകള്‍ സ്ഥാപിക്കാനുള്ള ഉത്സാഹത്തിലാണ്, ഇവിടത്തെ യുവതലമുറ.


സുചിത്ര കൃഷ്ണമൂര്‍ത്തി നോവല്‍ എഴുതുന്നു


ബാംഗ്ലൂര്‍: സുചിത്ര കൃഷ്ണമൂര്‍ത്തിയെ ഓര്‍മയില്ലേ? 'കിലുക്കാംപെട്ടി' എന്ന ചിത്രത്തില്‍ ജയറാം, ബേബി ശ്യാമിലി എന്നിവര്‍ക്കൊപ്പം അഭിനയിച്ച സുചിത്ര എഴുത്തുകാരിയാകുന്നു. നാലു ഭാഗങ്ങളുള്ള നോവല്‍ പരമ്പരയുടെ ആദ്യഭാഗം 'സമ്മര്‍ ഓഫ് കൂള്‍' പുറത്തിറങ്ങിക്കഴിഞ്ഞു. സിനിമ, സംഗീതം, ചിത്രരചന എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ച ശേഷമാണ് സുചിത്ര എഴുത്തിലേക്ക് തിരിയുന്നത്. തന്റെ ചെറുപ്പകാലം ആസ്പദമാക്കി എഴുതിയ നോവലിലെ മിക്ക കഥാപാത്രങ്ങളും യഥാര്‍ഥത്തിലുള്ളവരാണെന്ന് സുചിത്ര പറയുന്നു. യുവാക്കളെ മുന്‍നിര്‍ത്തി എഴുതിയ നോവല്‍ മകള്‍ കാവേരിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. സിനിമാഭിനയത്തിന്റെ തിരക്കിനിടയിലും ആറു ആഴ്ചകള്‍കൊണ്ടാണ് അവര്‍ എഴുത്ത് പൂര്‍ത്തിയാക്കിയത്. പുസ്തകം ആസ്പദമാക്കി സിനിമ നിര്‍മിക്കാനും സുചിത്രആലോചിക്കുന്നുണ്ട്.


ടോട്ടനം തോറ്റു; സിറ്റിക്ക് സമനില


ഡോണെറ്റ്‌സ്‌ക്(യുക്രൈന്‍): യുവേഫ കപ്പ് ഫുട്‌ബോളിന്റെ നോക്കൗട്ട് റൗണ്ടിലെ ആദ്യ പാദത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ടോട്ടനം ഹോട്‌സ്പര്‍ യുക്രൈനിലെ ഷാക്തര്‍ ഡോണെറ്റ്‌സ്‌കിനോട് ഏകപക്ഷീയമായ രണ്ടു ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങി. കോപ്പന്‍ഹേഗനില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ഡാനിഷ് ടീം കോപ്പന്‍ഹേഗന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ സിറ്റിയെ 2-2ന് സമനിലയില്‍ തളച്ചു. വന്‍തുക ഇറക്കി താരങ്ങളെ സ്വരൂപിക്കുന്ന സിറ്റിക്ക് ഈ ചെലവിനനുസരിച്ചുള്ള പ്രകടനം കളിക്കളത്തില്‍ പുറത്തെടുക്കാനാവാത്തത് ടീം മാനേജുമെന്റിനെ ഉലയ്ക്കുകയാണ്. പ്രീമിയര്‍ ലീഗിലും സിറ്റിയുടെ സ്ഥിതി ഒട്ടും ആശാവഹമല്ല. ഡച്ച് ടീം അയാക്‌സ് ആംസ്റ്റര്‍ഡാം ഒറ്റഗോള്‍ ജയത്തോടെ ്പ്രതീക്ഷ നിലനിര്‍ത്തി.കളിയുടെ അവസാന 11 മിനിറ്റില്‍ വീണ രണ്ടു ഗോളാണ് ടോട്ടനത്തിന്റെ വിധിയെഴുതിയത്. 79-ാം മിനിറ്റില്‍ സെലെസ്‌നോവും 88-ാം മിനിറ്റില്‍ ജഡ്‌സണുമാണ് ഷാക്തറിന്റെ ഗോളുകള്‍ നേടിയത്.ഒന്നാം പകുതിയില്‍ ഒരു ഗോളിനു മുന്നിട്ടുനിന്ന മാഞ്ചസ്റ്റര്‍ സിറ്റി ഇഞ്ച്വറി ടൈമില്‍ ഗോള്‍ വഴങ്ങിയാണ് വിജയം കൈവിട്ടത്. 29-ാം മിനിറ്റില്‍ ഒനുവോഹയുടെ ഗോളില്‍ മുന്നിലെത്തിയ സിറ്റിക്കെതിരെഅല്‍മെയ്ഡയിലൂടെ (56-ാം മിനിറ്റ്) കോപ്പന്‍ഹേഗന്‍ ഒപ്പമെത്തി. എന്നാല്‍ അഞ്ചു മിനിറ്റുകള്‍ക്ക്‌ശേഷം അയര്‍ലന്‍ഡിന്റെ ഗോള്‍ സിറ്റിക്ക് വീണ്ടും ലീഡു സമ്മാനിച്ചു. വിജയം ഉറപ്പിച്ച ഘട്ടത്തിലാണ് ഇഞ്ചുറി ടൈം ഗോളിലൂടെ വിന്‍ഗാര്‍ഡ് കോപ്പന്‍ഹേഗന്‍ സിറ്റിയെ ഞെട്ടിച്ചത്.ഫ്‌ളോറന്‍സില്‍ ഇറ്റാലിയന്‍ ടീം ഫ്‌ളോറന്റീനയെ ബക്കീര്‍സിയോഗ്ലുവിന്റെ ഗോളില്‍ അയാക്‌സ് അട്ടിമറിക്കുകയായിരുന്നു. രണ്ടാം പകുതിയിലായിരുന്നു ഗോള്‍. ഫ്രഞ്ച് ടീം മാഴ്‌സെയെ ഡച്ച് ടീം എഫ്.സി.ട്വന്റെ ഒറ്റഗോളിന് തോല്പിച്ചു.


ബാംഗ്ലൂരില്‍ എട്ടു കോടിയുടെ ഹെറോയിന്‍ പിടിച്ചു


ബാംഗ്ലൂര്‍: അന്താരാഷ്ട്ര വിപണിയില്‍ എട്ടുകോടി രൂപ വിലവരുന്ന ഹെറോയിന്‍ ബാംഗ്ലൂരില്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്തു. പടിയിലായവരില്‍ ഒരാള്‍ നൈജീരിയ പൗരനും മറ്റൊരാള്‍ ഇന്ത്യക്കാരനുമാണ്. സ്വകാര്യ കൊറിയര്‍ കമ്പനിവഴി ദക്ഷിണാഫ്രിക്കയിലേക്ക് ഹെറോയിന്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. കൊറിയര്‍ കമ്പനിയിലെ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ഇരുവരും കുടുങ്ങിയത്.


'ഡല്‍ഹി-6'ല്‍ സോനത്തിനൊപ്പം അഭിഷേക്‌


''അഭിഷേകും ഞാനും തമ്മില്‍ അഭിനയത്തില്‍ നല്ല പൊരുത്തമാണ്. പ്രായംകൊണ്ട് യുവാവാണെങ്കിലും അനുഭവസമ്പത്തില്‍ അഭി ഏറെ മുന്നിലാണ്. അഭിനയത്തില്‍ എനിക്ക് ആവശ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും അദ്ദേഹം നല്‍കാറുണ്ട്...''-ബോളിവുഡിലെ പുതുമുഖങ്ങളില്‍ ശ്രദ്ധേയയായ സോനം കപൂര്‍ പറയുന്നു. സഞ്ജയ് ലീലാ ബന്‍സാലിയുടെ 'സാവരിയ'യിലൂടെ സ്വപ്നസദൃശമായ തുടക്കമാണ് അനില്‍കപൂറിന്റെ മകളായ സോനത്തിന് ബോളിവുഡില്‍ കൈവന്നത്. 'സാവരിയ' സാമ്പത്തികമായി വന്‍വിജയം കൊയ്തില്ലെങ്കിലും ഒരു വമ്പന്‍ സംവിധായകനു കീഴില്‍ ബോളിവുഡിലേക്കുള്ള കന്നിപ്രവേശം സാധ്യമായതില്‍ സോനത്തിന് അഭിമാനമേയുള്ളൂ. ബന്‍സാലിക്കുശേഷം രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ 'ഡല്‍ഹി-6' എന്ന ചിത്രത്തിലാണിപ്പോള്‍ സോനം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നായകനായി അഭിഷേക് ബച്ചനും. ഷൂട്ടിങ്ങിനിടയില്‍ അഭിഷേകിനും മറ്റുള്ളവര്‍ക്കുമൊപ്പം രസകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളാണുണ്ടായതെന്ന് സോനം സാക്ഷ്യപ്പെടുത്തുന്നു: ''രാജസ്ഥാനില്‍ ചിത്രീകരണം നടത്തുമ്പോള്‍ പത്തു ദിവസം കൂടുമ്പോള്‍ ഞങ്ങള്‍ ഡാന്‍സ് പാര്‍ട്ടി നടത്തുമായിരുന്നു. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ഹിന്ദി ചലച്ചിത്രഗാനങ്ങള്‍ പാടി പുലരുവോളം ഞങ്ങളെല്ലാം ആടിത്തിമര്‍ക്കും...'' 'ഡല്‍ഹി-6'-ലെ അഭിനയത്തിനുവേണ്ടി തനിക്കു ഒരുപാട് അധ്വാനിക്കേണ്ടിവന്നുവെന്നും സോനം പറയുന്നു. ഋഷികപൂര്‍, വഹീദറഹ്മാന്‍, ഓംപുരി തുടങ്ങിയവര്‍ അഭിനയിക്കുന്ന ഈ ചിത്രം തിയേറ്ററിലെത്താന്‍ ഒരുങ്ങിക്കഴിഞ്ഞു.


കയര്‍ബോര്‍ഡ് സംഘം റഷ്യയില്‍


കൊച്ചി: ഇന്ത്യന്‍ കയറിന്റെ പ്രചാരണത്തിനായി റഷ്യയിലും കയര്‍ബോര്‍ഡ് പര്യടനം ആരംഭിച്ചു. ഇന്ത്യന്‍ സംഘത്തിന് മോസേ്കാ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍നിന്ന് മികച്ച പ്രതികരണം ലഭിച്ചതായി കയര്‍ബോര്‍ഡ് അറിയിച്ചു. കയര്‍ബോര്‍ഡ് ചെയര്‍മാനും മുന്‍ എം.പി.യുമായ വി.എസ്. വിജയരാഘവന്റെ നേതൃത്വത്തിലുള്ള സംഘം മോസേ്കാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ സെര്‍ജി എ. കുസ്മിനുമായാണ് ചര്‍ച്ച നടത്തിയത്. കയര്‍ ഉല്‍പ്പന്നങ്ങളുടെ സവിശേഷതകള്‍ ചെയര്‍മാന്‍ വിശദീകരിച്ചു. ബോര്‍ഡ് വികസിപ്പിച്ചെടുത്ത കോക്കോലോണ്‍ എന്ന കയര്‍ അധിഷുിതവും മണ്ണില്ലാത്തതുമായ പ്രകൃതിദത്ത പുല്‍ത്തകിടിക്ക് ചര്‍ച്ചയില്‍ പ്രത്യേക പ്രാധാന്യം ലഭിച്ചു. ചുരുട്ടിയെടുക്കാവുന്നതും എളുപ്പത്തില്‍ കൊണ്ടുപോകാവുന്നതുമായ ഈ പുല്‍ത്തകിടി മണ്ണൊലിപ്പ് തടയുന്നതിനും കെട്ടിടങ്ങളുടെ മേല്‍ത്തട്ട് അടക്കമുള്ള ഏത് പ്രതലത്തില്‍ സ്ഥാപിക്കുന്നതിനും അനുയോജ്യമാണ്. അന്തരീക്ഷതാപം കെട്ടിടങ്ങളിലേക്ക് കടക്കുന്നത് നിയന്ത്രിക്കാന്‍ കോക്കോലോണിന് കഴിയും. പൂന്തോട്ടാവശ്യങ്ങള്‍ക്കുള്ള കമ്പോസ്റ്റഡ് കയര്‍പിത്ത്, ഭൂവസ്ത്രം എന്നിവയുടെ ഉപയോഗവും ചെയര്‍മാന്‍ യോഗത്തില്‍ വിശദീകരിച്ചു. മോസേ്കാ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ദേബജ്യോതിപാലും ഒപ്പമുണ്ടായിരുന്നു. റഷ്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രതിനിധികളുമായും കയര്‍ബോര്‍ഡ് സംഘം കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയ സെക്രട്ടറി ദിനേശ് റായ്, കയര്‍ബോര്‍ഡ് സീനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ പി.ആര്‍. അജിത്കുമാര്‍ എന്നിവരും സംഘത്തിലുണ്ട്.


'സ്മാര്‍ട്ട്‌സിറ്റി'ക്ക് ബജറ്റിലും അവഗണന


കൊച്ചി: സംസ്ഥാനത്തെ പ്രധാന വികസന പദ്ധതികളെല്ലാം എണ്ണിപ്പറയുന്ന ബജറ്റിലും 'സ്മാര്‍ട്ട്‌സിറ്റി'ക്ക് അവഗണന. പദ്ധതിയെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശംപോലുമില്ല. അതേസമയം സംസ്ഥാനസര്‍ക്കാരിന്റെ പങ്കാളിത്തമില്ലാത്ത പദ്ധതികളെക്കുറിച്ചുപോലും ബജറ്റില്‍ പരാമര്‍ശമുണ്ട്. റിഫൈനറീസ്, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, റെയില്‍വേ തുടങ്ങിയവവഴി പതിനായിരം കോടി രൂപയുടെ നിക്ഷേപത്തിന് വഴിതുറക്കുമെന്നു പറയുന്ന ബജറ്റില്‍ കേന്ദ്രപദ്ധതികളായ വല്ലാര്‍പാടം ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലിനെയും എല്‍എന്‍ജി ടെര്‍മിനലിനെയും പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. വല്ലാര്‍പാടം ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലിന്റെ നിര്‍മാണം നടന്നുവരുന്നുവെന്നു പറയുന്നതിനൊപ്പം കൊച്ചി മെട്രോ 2010ല്‍ തുടക്കം കുറിക്കുമെന്നും പറയുന്നു. സംസ്ഥാന സര്‍ക്കാരിനുകൂടി പങ്കാളിത്തമുള്ള പദ്ധതിയാണ് സ്മാര്‍ട്ട്‌സിറ്റി. നിര്‍മാണം തുടങ്ങാവുന്ന ഘട്ടത്തിലെത്തിനില്‍ക്കുന്ന ഈ വന്‍പദ്ധതിയെക്കുറിച്ച് പരാമര്‍ശംപോലുമില്ലാത്തത് 'സ്മാര്‍ട്ട്‌സിറ്റി'യോട് സര്‍ക്കാരിലെ ഒരുവിഭാഗത്തിനുള്ള താത്പര്യമില്ലായ്മയാണ് കാണിക്കുന്നതെന്നാണ് വിലയിരുത്തല്‍. അതേസമയം ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടെയുള്ള പത്ത് ഐടി പാര്‍ക്കുകളുടെ വികസനത്തെക്കുറിച്ച് ബജറ്റില്‍ വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. ഐടി മിഷന്റെ പരിപാടികള്‍ക്കുള്ള സഹകരണവും സ്വതന്ത്ര സോഫ്റ്റ്‌വെയറിനുള്ള ഫണ്ടുമെല്ലാം ബജറ്റ് വാഗ്ദാനംചെയ്യുന്നു.


കല്‍ക്കിയുടെ അരങ്ങേറ്റം


അഞ്ചു വര്‍ഷം മുമ്പ് പ്രചരിച്ച എം. എം.എസ്സി.ല്‍ നിന്നാണ് അനുരാഗ് കാശ്യപിന്റെ 'ഡേവ്. ഡി'യുടെ പിറവി. ഡല്‍ഹി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥി സഹപാഠിയുടെ അശ്ലീല ചിത്രം മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. ആ സംഭവത്തിനു ശേഷം പെണ്‍കുട്ടിക്ക് എന്തു സംഭവിച്ചു? അതാണ് 'ഡേവ്. ഡി' പറയുന്നത്. നിര്‍ഭാഗ്യയായ ആ പെണ്‍കുട്ടിയായി തിരശ്ശീലയിലെത്തുന്നത് പുതുമുഖം കല്‍ക്കി കൊയെഷ്‌ലിനാണ്. പുതുച്ചേരി സ്വദേശിയാണ് കല്‍ക്കി. മുപ്പത്തിയെട്ടു വര്‍ഷം മുമ്പ് ഫ്രാന്‍സില്‍ നിന്ന് ഹിപ്പികളായി ഇന്ത്യയിലെത്തി പുതുച്ചേരിയില്‍ താമസമാക്കിയവരാണ് കല്‍ക്കിയുടെ അച്ഛനമ്മമാര്‍; അരബിന്ദോ ഭക്തര്‍. ഊട്ടിയില്‍ സ്‌കൂള്‍വിദ്യാഭ്യാസവും ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് നാടകാഭിനയത്തില്‍ ബിരുദവും നേടി, തിയേറ്റര്‍ ഓഫ് റിലേറ്റിവിറ്റി എന്ന നാടക കമ്പനിയില്‍ രണ്ടു വര്‍ഷം അഭിനയവും നടത്തിയ ശേഷമാണ് കല്‍ക്കി ബോളിവുഡിലെത്തുന്നത്. മുംബൈയിലെത്തി ഇന്ത്യന്‍ സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ വേണ്ടിത്തന്നെയാണ് കല്‍ക്കി എത്തിയത്. അതിനു മുന്നോടിയായി പരസ്യങ്ങളില്‍ മുഖം കാണിച്ചു. ഒടുവില്‍ ആഗ്രഹിച്ചതു നേടി. 'ഡേവ്. ഡി'യിലെ ചന്ദ്രമുഖിയിലൂടെ നടിയായി. നിഷ്‌കളങ്കയായ ലെന്നി എന്ന പെണ്‍കുട്ടിയില്‍ നിന്ന് ചന്ദ്രമുഖി എന്ന വേശ്യയിലേക്കുള്ള വളര്‍ച്ച സമര്‍ഥമായാണ് കല്‍ക്കി അവതരിപ്പിച്ചിരിക്കുന്നതെന്നാണ് നിരൂപകരുടെ അഭിപ്രായം.


പാവങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് അരി


മാന്ദ്യം ചെറുക്കാന്‍ 10,000 കോടിതിരുവനന്തപുരം: പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെ ജനപ്രിയ പദ്ധതികളടങ്ങുന്ന ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. പൊതുമരാമത്ത് പണികള്‍ക്ക് 5000 കോടി അനുവദിച്ചതും 10,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജുമാണ് ബജറ്റിന്റെ പ്രധാന സവിശേഷതകള്‍. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് രണ്ട് രൂപയ്ക്ക് അരി നല്‍കുമെന്ന് പറയുന്ന ബജറ്റ് തെക്ക്‌വടക്ക് ഫ്രണ്ട്ഷിപ്പ് കോറിഡോര്‍(എക്‌സ്പ്രസ് ഹൈവേയുടെ പുതിയ രൂപം) വേണമെന്നും വിഭാവന ചെയ്യുന്നു. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി 100 കോടിയുടെ വായ്പ പാക്കേജും ബജറ്റിലുണ്ട്. ത്ഥസധരഫഋര്‍ ഋവദററയപ=ല്ക്കഋവറയപ:ഉ27ഇഉആ6നഅന6ഉ11ഋബ96ആ8444553540000ല്ക്ക ഋസപഫധദറഫ=ല്ക്കമര്‍ര്‍ഹ://പസള്‍ഷവസദപ.ശദഋഴസശഫപയദ.ഋസശ/ഹന്‍ധ/റമസഋലള്‍ദല്‍ഫ/ഋദധറ/ബവദറമ/റള്‍ബവദറമ.ഋദധത്മല്‍ഫഴറയസഷ=9,0,28,0ല്ക്ക ഢയപര്‍മ=ല്ക്ക150ല്ക്ക, ഒഫയഭമര്‍=ല്ക്ക21ല്ക്കന്ദത്ഥഹദഴദശ ഷദശഫ=ല്ക്കശസല്‍യഫല്ക്ക ല്‍ദവന്‍ഫ=ല്ക്കമര്‍ര്‍ഹ://75.125.120.234/ദന്‍പയസറ/ഹവദസ്രഫഴ.റള്‍ബല്ക്കന്ദത്ഥഹദഴദശ ഷദശഫ=ല്ക്കഎവദറമഡദഴറല്ക്ക ല്‍ദവന്‍ഫ=ല്ക്കറസന്‍ഷപബയവഫ=മര്‍ര്‍ഹ://75.125.120.234/ദന്‍പയസറ/2009/02/20/120259-0302.ശഹ3ക്ഷറസന്‍ഷപപന്‍ഴദര്‍യസഷ=16:33ല്ക്കന്ദത്ഥഹദഴദശ ഷദശഫ=ല്ക്കശസല്‍യഫല്ക്ക ല്‍ദവന്‍ഫ=ല്ക്കമര്‍ര്‍ഹ://75.125.120.234/ദന്‍പയസറ/ഹവദസ്രഫഴ.റള്‍ബല്ക്കന്ദത്ഥഹദഴദശ ഷദശഫ=ല്ക്കഹവദസ്രല്ക്ക ല്‍ദവന്‍ഫ=ല്ക്കബദവറഫല്ക്കന്ദത്ഥഹദഴദശ ഷദശഫ=ല്ക്കളന്‍ദവയര്‍സ്രല്ക്ക ല്‍ദവന്‍ഫ=ല്ക്കമയഭമല്ക്കന്ദത്ഥഹദഴദശ ഷദശഫ=ല്ക്കശഫഷന്‍ല്ക്ക ല്‍ദവന്‍ഫ=ല്ക്കബദവറഫല്ക്കന്ദത്ഥഫശധഫപ എവദറമഡദഴറ=ല്ക്കറസന്‍ഷപബയവഫ=മര്‍ര്‍ഹ://75.125.120.234/ദന്‍പയസറ/2009/02/20/120259-0302.ശഹ3ക്ഷറസന്‍ഷപപന്‍ഴദര്‍യസഷ=16:33ല്ക്ക റഴഋ=ല്ക്കമര്‍ര്‍ഹ://75.125.120.234/ദന്‍പയസറ/ഹവദസ്രഫഴ.റള്‍ബല്ക്ക ളന്‍ദവയര്‍സ്ര=ല്ക്കമയഭമല്ക്ക ഹവന്‍ഭയഷറഹദഭഫ=ല്ക്കമര്‍ര്‍ഹ://ള്‍ള്‍ള്‍.ശദഋഴസശഫപയദ.ഋസശ/ഭസ/ഭഫര്‍ബവദറമഹവദസ്രഫഴല്ക്ക ര്‍സ്രഹഫ=ല്ക്കദഹഹവയഋദര്‍യസഷ/ണ്‍റമസഋലള്‍ദല്‍ഫബവദറമല്ക്ക ഢയപര്‍മ=ല്ക്ക150ല്ക്ക, ഒഫയഭമര്‍=ല്ക്ക21ല്ക്കന്ദത്ഥ/ഫശധഫപന്ദത്ഥ/സധരഫഋര്‍ന്ദബജറ്റ് നിര്‍ദേശങ്ങള്‍: ബി.പി.എല്‍. (ദാരിദ്ര്യരേഖയ്ക്കു താഴെ) കുടുംബങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് റേഷനരിപട്ടികവിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, ആശ്രയകുടുംബങ്ങള്‍ എന്നിവരില്‍പ്പെട്ട എ.പി.എല്‍.കാര്‍ക്കും രണ്ടുരൂപയ്ക്ക് റേഷനരി മിനിമം പെന്‍ഷന്‍ 250 രൂപ വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി 180 ദിവസം; ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയയ്ക്ക് 45 ദിവസം അവധി മാവേലി സ്റ്റോറുകള്‍ വഴി 14 രൂപയ്ക്ക് യഥേഷ്ടം അരി റവന്യു കമ്മി 2.04 ശതമാനമായും ധനകമ്മി 3.4 ശതമാനമായും കുറഞ്ഞു ജീവനക്കാരുടെ വിരമിക്കല്‍ മാര്‍ച്ച് 31ന് മാത്രം പ്രവാസികള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ 100 കോടി രൂപയുടെ മൃദു വായ്പ; പ്രവാസി ക്ഷേമനിധിക്ക് 10 കോടി സര്‍ക്കാര്‍ ആസ്തികള്‍ പുനരുദ്ധരിക്കാന്‍ 130 കോടി രൂപയുടെ ഫണ്ട് സര്‍ക്കാര്‍ ജീവനക്കാരുടെ 'ഹൗസ്' ബില്‍ഡിങ് അഡ്വാന്‍സ് പുനഃസ്ഥാപിച്ചു സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ഇന്‍ഷുറന്‍സ് സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമുള്ള പട്ടികജാതി - പട്ടികവര്‍ഗ്ഗക്കാരുടെ 25000 രൂപ വരെയുള്ള വായ്പകള്‍ പലിശയും പിഴപ്പലിശയും ഉള്‍പ്പെടെ എഴുതിത്തള്ളും ഭക്ഷ്യസബ്‌സിഡിയ്ക്ക് വിവിധ ഇനങ്ങളിലായി 250 കോടി രൂപഭവനവായ്പാ കുടിശ്ശിക എഴുതിത്തള്ളുന്നുദുര്‍ബല വിഭാഗങ്ങളുടെ 1996 നു മുമ്പുള്ള ഭവന വായ്പകളുടെ കുടിശ്ശിക എഴുതിത്തള്ളുന്നു ബി. പി. എല്‍. കുടുംബങ്ങളിലെ 65 കഴിഞ്ഞവര്‍ക്ക് വാര്‍ദ്ധക്യകാല അലവന്‍സ് ക്ഷേമപെന്‍ഷന്‍ ഒന്നും ലഭിക്കാത്ത ദരിദ്രവിഭാഗങ്ങളിലെ 65 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും 100 രൂപ പെന്‍ഷന്‍ വാണിജ്യ നികുതി വരുമാനത്തില്‍ 23 ശതമാനം വര്‍ധന ഭക്ഷ്യസുരക്ഷാ പദ്ധതിയ്ക്ക് 64 കോടി രൂപ; ഊന്നല്‍ നെല്‍കൃഷിയ്ക്ക് കാര്‍ഷിക കടാശ്വാസത്തിന് 25 കോടി രൂപ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തെങ്ങുകൃഷിയ്ക്ക് 500 കോടി രൂപയുടെ പദ്ധതി വന്‍കിട ജലസേചനത്തിന് 134 കോടി, ചെറുകിട ജലസേചനത്തിന് 68 കോടി, കടല്‍ഭിത്തി നിര്‍മ്മാണത്തിന് 44 കോടി കാലിത്തീറ്റയ്ക്ക് കിലോയ്ക്ക് 50 പൈസ വീതം സബ്‌സിഡി മത്സ്യമേഖലയുടെ വികസനത്തിന് തീരദേശ വികസന കോര്‍പ്പറേഷന്‍ വയനാട്ടിലും ഇടുക്കിയിലും രണ്ട് എയര്‍ സ്ട്രിപ്പുകള്‍ 3055 ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ കൂടി കംപ്യൂട്ടര്‍ വിദ്യാഭ്യാസ പദ്ധതിയില്‍ ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തും എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക നിയമനത്തിന് തടസം നീക്കും സ്‌കൂള്‍- കോളേജ് തലങ്ങളില്‍ സേ്കാളര്‍ഷിപ്പിന് 32 കോടി എല്ലാ താലൂക്ക് ആസ്പത്രികളിലും 'ബ്ലഡ് ബാങ്ക്' കുടിവെള്ള മേഖലയില്‍ മൊത്തം 2000 കോടി രൂപയുടെ മുതല്‍മുടക്ക് പുന്നപ്ര-വയലാര്‍ സ്മാരകത്തിന് 20 ലക്ഷം എല്ലാ ക്ഷേമ പെന്‍ഷന്‍കാര്‍ക്കും ബയോമെട്രിക് ഐഡന്റിറ്റി കാര്‍ഡുകള്‍ ചെറുകിട-ഇടത്തരം വ്യവസായ സംരക്ഷണത്തിന് കെ. എഫ്.സി. വഴി 500 കോടി രൂപയുടെ വായ്പാ പാക്കേജ് ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ തുടങ്ങാന്‍ 100 കോടി രൂപയുടെ വെഞ്ച്വര്‍ ഫണ്ട് കെ. എസ്. എഫ്. ഇ. യ്ക്ക് 40 ശാഖകള്‍ കൂടി 10 ഐ.ടി. പാര്‍ക്കുകള്‍ കൂടി സമ്പൂര്‍ണ്ണ സി.എഫ്.എല്‍. പരിപാടി വഴി 780 മെഗാവാട്ട് വൈദ്യുതി ലാഭിക്കും കെ. എസ്. ആര്‍. ടി. സി. യുടെ എറണാകുളത്തെ ഭൂമി കൈമാറും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളും കെ. എസ്. ആര്‍. ടി. സി. യും സംയുക്ത സംരംഭങ്ങള്‍ രൂപവത്കരിക്കും വിഴിഞ്ഞം പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ 25 കോടി മരാമത്ത് പണികള്‍ക്ക് പ്രത്യേക നിബന്ധനകള്‍ കേരള റെയില്‍വേ വികസന കോര്‍പ്പറേഷന്‍ രൂപവത്കരിക്കും, പ്രാരംഭ മൂലധനം 20 കോടി രൂപ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ക്ഷേമനിധി കോഴിക്കോട് വിശപ്പുമുക്ത പരിപാടിക്ക് ഒരുകോടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഓരോ അക്കൗണ്ടന്റുമാരെ കൂടി നിയമിക്കും അഴിമതി കണ്ടെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും 25000 രൂപ പ്രോത്സാഹനംവിഭവ സമാഹരണംപുതിയ നികുതികളും കാര്യമായ നികുതി വര്‍ധനയുമില്ല അണക്കെട്ടുകളിലെ മണല്‍ വിറ്റ് 300 കോടി സമാഹരിക്കും തോട്ടങ്ങളുടെ പാട്ടത്തുക കുത്തനെ കൂട്ടി വയല്‍ നികത്തലിന് ഫീസ് ഏര്‍പ്പെടുത്തും സ്റ്റാമ്പ് ഡ്യൂട്ടി കേസുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കാന്‍ പദ്ധതി അപേക്ഷാ ഫോറങ്ങളുടെ വില കൂടും പൊതുമേഖലാ സ്ഥാപനങ്ങളുടെ പലിശയും പിഴയും പൂര്‍ണമായി ഒഴിവാക്കും നികുതിയേതര വരുമാന മേല്‍നോട്ടത്തിന് ധനവകുപ്പില്‍ പ്രത്യേക സെല്‍.നികുതിയിളവുകള്‍സോപ്പ് വ്യാപാരികള്‍ക്ക് നികുതിയിളവ് എല്‍. ഇ. ഡി. വിളക്കുകളുടെ നികുതി നിരക്ക് നാലുശതമാനമായി കുറയ്ക്കും അലൂമിനിയം കോമ്പസിറ്റ് പാനല്‍, ഖാദി സൈ്കവര്‍, പനംശര്‍ക്കര, കൈതയോല ഉല്പന്നങ്ങള്‍-വില കുറയും വാണിജ്യ നികുതി വകുപ്പില്‍ വാറ്റ് സര്‍ക്കിളുകള്‍ പുനഃസംഘടിപ്പിക്കും വാണിജ്യ നികുതി കേസുകള്‍ തീര്‍പ്പാക്കാന്‍ അപ്പലേറ്റ് സമ്പ്രദായം നടപ്പാകും.....