ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ സൈനിക ക്യാമ്പില്‍ അബദ്ധത്തില്‍ അതിക്രമിച്ച് കയറിയ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ബാള്ഡ്വിന് കോളേജിലെ മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായ മുനിറാമാണ് മരിച്ചത്.
പുലര്‍ച്ചെ ഒരു മണിയോടെ സൈനിക ക്യാമ്പിലെ ഫ്ളാഗ് സ്റ്റാഫ് ഹൗസിന് മുകളില്‍ കയറിയ മുനിറാമിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മുനിറാമിന് വെടിയേറ്റത്.
ശനിയാഴ്ച രാത്രി എം.ജി റോഡിലൂടെ ബൈക്കില്‍ യാത്രചെയ്യവേ പൊലീസ് പിന്തുടര്ന്നതിനെ തുടര്‍ന്നു സൈനിക ക്യാമ്പാണെന്നറിയാതെ മതില് ചാടിക്കടന്നതാണ് മുനിറാമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.....
No comments:
Post a Comment