ന്യൂഡല്‍ഹി: തീവ്രവാദികളുടെ വ്യോമാക്രമണ ഭീഷണി നേരിടാന്‍ ഡല്‍ഹിയില്‍ വ്യോമസേനാ യുദ്ധവിമാനങ്ങള്‍ നീരീക്ഷണ പറക്കല്‍ നടത്തും. ജനുവരി 26ന് റിപ്പബ്ലിക്ക് ഡേ പരിപാടികള്‍ തീരുന്നത് വരെ വ്യോമ നീരിക്ഷണമുണ്ടാകും.
മിഗ് 21, മിഗ് 29 യുദ്ധവിമാനങ്ങളായിരിക്കും നീരിക്ഷണത്തില്‍ പങ്കെടുക്കുക.
അമേരിക്കയില്‍ സെപ്തംബര്‍ 11 ന് നടത്തിയ തീവ്രവാദ ആക്രമണത്തിനു സമാനമായി ഇന്ത്യയിലും ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നീരിക്ഷണം നടത്തുന്നതെന്ന് വ്യോമസേനാ വൃത്തങ്ങള്‍ പറഞ്ഞു.
പാകിസ്താന് യുദ്ധവിമാനങ്ങളുടെ ആക്രമണം പ്രതീക്ഷിക്കുന്നില്ല. ചെറു യാത്രാവിമാനങ്ങള്‍ ഉപയോഗിച്ച് തീവ്രവാദി ആക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേഷണറിപ്പോര്‍ട്ട് കണക്കിലെടുത്താണ് നീരീക്ഷണമെന്നും അവര്‍ അറിയിച്ചു.....
No comments:
Post a Comment